വൈപ്പിൻ: കെഎൽസിഎ (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) വൈപ്പിൻ മേഖലയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കർത്തേടം സെന്റ് ജോർജ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ അധ്യക്ഷത വഹിച്ചു.
കെഎൽസിഎ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ട്രഷറർ എൻ. ജെ. പൗലോസ്, വൈസ് പ്രസിഡന്റ് ബാബു ആന്റണി, സെക്രട്ടറിമാരായ നിക്സൺ വേണാട്ട്, റോസ് മാർട്ടിൻ, ഫോറം കൺവീനർ ആൽബിൻ ടി. എ. എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പിൽ ബെന്നറ്റ് കുറുപ്പശ്ശേരി പ്രസിഡന്റായും ഡെക്ലിൻ റോഡ്രിക്സ് സെക്രട്ടറിയായും വർഗീസ് പി. പി. ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി മാത്യു എക്സൽ, ഹൈസന്ത് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ആന്റണി സജി, ഫിലോമിന ലിങ്കൻ എന്നിവരെയും തിരഞ്ഞെടുത്തു.
ഫോറം കൺവീനർമാരായി സാമൂഹ്യ-രാഷ്ട്രീയ വിഭാഗത്തിൽ ഷാരോൺ ഡിക്കൂഞ്ഞ, വിദ്യാഭ്യാസ വിഭാഗത്തിൽ പോൾ ഫ്രാൻസിസ്, ലീഗൽ വിഭാഗത്തിൽ ജസ്റ്റിൻ, ആർട്സ് വിഭാഗത്തിൽ തോമസ് ആന്റൺ, സ്പോർട്സ് വിഭാഗത്തിൽ സാബു വാര്യത്ത്, തീരദേശ വികസന വിഭാഗത്തിൽ ക്രിസ്റ്റഫർ, മീഡിയ വിഭാഗത്തിൽ മരിയ ജീന എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്ന് യോഗം വിലയിരുത്തി.

