ബെയ്ജിംഗ്: ചൈനയിലെ പ്രമുഖ അനൗദ്യോഗിക പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ സിയോൺ ചർച്ച് രാജ്യത്തെ ക്രൈസ്തവ വിശ്വാസവ്യാപനത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി തുടരുന്നു. 2007-ൽ വെറും 20 വിശ്വാസികളുമായി ആരംഭിച്ച ഈ കൂട്ടായ്മ, ഏതാനും വർഷങ്ങൾക്കകം ചൈനയിലെ നാല്പ്പതോളം നഗരങ്ങളിലായി പതിനായിരത്തിലധികം അംഗങ്ങളുള്ള വലിയ വിശ്വാസസമൂഹമായി വളർന്നു.സഭയുടെ സ്ഥാപകനും മുഖ്യപാസ്റ്ററുമായ എസ്രാ ജിൻ മിൻഗ്രിയുടെ നേതൃത്വത്തിൽ നിരവധി നിരീശ്വരവാദികളും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ വളർച്ച ചൈനീസ് ഭരണകൂടത്തിന്റെ ശ്രദ്ധ ആകർഷിക്കുകയും, 2018-ൽ സിയോൺ ചർച്ചിന്റെ പ്രധാന ആരാധനാലയം അടച്ചുപൂട്ടുകയും ചെയ്തു.തുടർന്ന് ഓൺലൈൻ ശുശ്രൂഷകളിലൂടെ സഭ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോയെങ്കിലും, പിന്നീട് ജിൻ മിൻഗ്രിയെയും മറ്റ് സഭാനേതാക്കളെയും “വിവര ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചു” എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.ഇതിനിടെ, ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ വീണ്ടും ഉയർത്തിക്കാട്ടിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കത്തോലിക്കരും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവരും ഉൾപ്പെടെയുള്ള മതവിഭാഗങ്ങൾക്കെതിരെ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണെന്ന് അമേരിക്ക ആസ്ഥാനമായുള്ള മതസ്വാതന്ത്ര്യ നിരീക്ഷണ സംഘടനകൾ ആരോപിക്കുന്നു.ദീർഘനാളത്തെ തടവിന് ശേഷം ജിൻ മിൻഗ്രി അടുത്തിടെ മോചിതനായി അമേരിക്കയിലെ ലോസ് ആഞ്ചലസിലെത്തിയതായി മനുഷ്യാവകാശ സംഘടനയായ ചൈന എയ്ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മോചനം അന്താരാഷ്ട്ര തലത്തിൽ മതസ്വാതന്ത്ര്യ ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
Trending
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
- കാക്കനാട് സെന്റ് മൈക്കിൾസ് പള്ളിയിൽ മെഗാ തിരുവാതിര
- ചിരിയിലൂടെയും ചിന്തയിലൂടെയും വിശ്വാസം പകർന്ന ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി ഇനി ഓർമ്മ
- പാരീസ് ഫോറിൻ മിഷൻസ് സൊസൈറ്റിയുടെ മിഷനറി പൈതൃകം അനുസ്മരിച്ച് സുൽത്താൻപേട്ട് രൂപത
- കെസിവൈഎം പ്രസിഡന്റ് ആയിരുന്ന ഒരാൾ എംഎൽഎ ആയാൽ ; എ.ഡി. തോമസിന്റെ യുവജന സംഗമത്തിലെ വാക്കുകൾ ശ്രദ്ധേയമായി
- മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സമാധാനത്തിനും സാൻ മരീനോ മാതൃക: ലെയോ പതിനാലാമൻ പാപ്പ
- സ്നേഹത്തിന്റെ വിപണനവും ഹൃദയത്തിന്റെ ഓണവും
- ഓണപ്പൊലിമയ്ക്കൊപ്പം ഒരു സാമ്പത്തിക കണ്ണാടി കൂടി വേണം

