വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ പാപ്പാ വിളിച്ചുചേർത്ത, കർദ്ദിനാൾമാരുടെ അസാധാരണ കൺസിസ്റ്ററി സമ്മേളനം സമാപിച്ചു. ഹൃദയത്തിലാണ് സമാധാനം തീരുമാനിക്കപ്പെടുന്നതെന്നും എല്ലാ രാജ്യങ്ങള്ക്കും എല്ലാ ദേശങ്ങള്ക്കും ദൈവം സമാധാനമാണ് കാംക്ഷിക്കുന്നതെന്നും കണ്സിസ്റ്ററിക്ക് നല്കിയ സമാപന സന്ദേശത്തില് പാപ്പ പറഞ്ഞു. രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ സമാപനത്തില് ആഗോളതലത്തില് വര്ധിച്ചുവരുന്ന യുദ്ധങ്ങള്, ദാരിദ്ര്യം, സാമൂഹിക തകര്ച്ച എന്നിവയ്ക്കെതിരെ പാപ്പ ശക്തമായ പ്രതികരണമാണ് നടത്തിയത്. യുദ്ധങ്ങള് ഉണ്ടാകുന്നത് മനുഷ്യന്റെ ഉള്ളിലാണെന്നും, എന്നാല് അതിനെ മറികടക്കാനുള്ള സമാധാനത്തിന്റെ തീരുമാനം എടുക്കേണ്ടതും മനുഷ്യന്റെ ഹൃദയത്തില് തന്നെയാണെന്നും പാപ്പ ഓര്മിപ്പിച്ചു. ഏകാന്തതയും കഷ്ടപ്പാടും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളാണെന്നും, ഇതിന് മറുപടിയായി സഭ ഒരു ‘കൂട്ടായ്മ’ സൃഷ്ടിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
Trending
- സിസ്റ്റർ പുഷ്പാഞ്ജലി പോളും ഫ്രാൻസിസ് സേവ്യർ ജോസഫും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു.
- ബംഗാളിൽ സാന്താളി ബൈബിൾ കൺവെൻഷനു നേരെ ആക്രമണം; ആറു പേർക്ക് പരിക്ക്
- വധശിക്ഷ മനുഷ്യന്റെ വ്യക്തിത്വത്തിനും അന്തസ്സിനുമെതിരെയുള്ള ആക്രമണമാണെന്ന് പാപ്പ
- ലെയോ പാപ്പായുടെ രോഗസൗഖ്യത്തിനായി പ്രാർഥിക്കണം: കെആർഎൽസിബിസി
- കലൂർ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ദമ്പതിസംഗമം ‘കൂടെ’ നടത്തി
- വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് പുതിയ ആർച്ചുപ്രീസ്റ്റിനെ നിയമിച്ചു
- കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനം പ്രാർത്ഥനയാണ്: ലെയോ പതിനാലാമൻ പാപ്പ
- എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരായ ഡൽഹിയിലെ പ്രതിഷേധങ്ങൾക്ക് കെ.സി.എഫിന്റെ ഐക്യദാർഢ്യം
