കൊച്ചി : വല്ലാർപാടം ഐ.സി.ടി.ടി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസത്തിനായി പ്രഖ്യാപിച്ച മൂലമ്പിള്ളി പുനരധിവാസ പാക്കേജിലെ വ്യവസ്ഥകൾ സമയബന്ധിതമായി നടപ്പിലാക്കുവാനും, അടിയന്തരമായി എവിക്ടീസ് കാർഡ് അനുവദിക്കുന്നതും സംബന്ധിച്ച ആവശ്യങ്ങളോടൊപ്പം പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് ദുരിതബാധിതരായ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും ധനസഹായം അനുവദിക്കണമെന്നും കൂടാതെ, “Holistic Development of Kochi” എന്ന വിഷയത്തിൽ കൊച്ചി സർവകലാശാലയിൽ എൽ. എം. പൈലി ചെയർ സ്ഥാപിക്കുന്നതിനായി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കണമെന്നും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനെ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ഫെർഡിൻ ഫ്രാൻസിസ്, ജോമോൻ ആന്റണി, അമൽ ജോർജ്, മാനുൽ ബെന്നി, അധീന നിക്സൺ എന്നിവർ സന്നിഹിതരായിരുന്നു.സാമൂഹിക നീതി, പുനരധിവാസം, വിദ്യാഭ്യാസ-ഗവേഷണ വികസനം, ദുരിതബാധിതരുടെ ക്ഷേമം എന്നീ വിഷയങ്ങളിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും കെ.സി.വൈ.എം വരാപ്പുഴ അതിരൂപത അഭ്യർത്ഥിച്ചു.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്ത്തോട്ടം പാക്കേജും

