കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ്റെ നേതൃത്വത്തിൽ എറണാകുളം സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ നടക്കുന്ന ക്രിസ്ത്യൻ പുസ്തക മേള നാളെ വൈകിട്ട് സമാപിക്കും.
ദിവസവും രാവിലെ 10.30മുതൽ രാത്രി 8മണിവരെയാണ് പുസ്തകോത്സവം. കേരളത്തിനകത്തും പുറത്തുമുള്ള പ്രശസ്തരായ പ്രസാധകരുടെ ക്രൈസ്തവ മൂല്യമുള്ള അയ്യായിരത്തോളം മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളാണ് പ്രദർശനത്തിനും വില്പനയ്ക്കും സജ്ജീകരിച്ചിരിക്കുന്നത്.

ജീവനാദം പബ്ലിക്കേഷൻ പുറത്തിറക്കിയ പുസ്തകങ്ങൾ ഉൾപ്പെടെ
മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമപ്രസാധകരുടെയും, വരാപ്പുഴ അതിരൂപതയുടെ മലബാർ ആർക്കൈവ്സ്, കെഎൽസിഎച്ച്എ, ഫാ.സക്കറിയാസ് ബുക് സ്റ്റാൾ കർമ്മലഗിരി സെമിനാരി, അയിൻ പബ്ലിക്കേഷൻസ് കെആർഎൽസിസി, പിഒസി, കേരള കാത്തലിക് ബൈബിൾ സൊസൈറ്റി, കെസിഎസ്എൽ, സിഎസി, പ്രണത ബുക്സ്, സിസിബിഐ എടിസി, സെൻറ് പോൾസ്, ഡോൺ ബോസ്കോ, ആത്മ, കേരളവാണി, തിയോ ബുക്സ്, പുസ്തകപ്രസാധക സംഘം, സെൻ്റ് മേരി മാഗ്ദലിൻ ചർച്ച് മൂത്തേടം, ജീവൻ ബുക്സ്, കാർമൽ പബ്ലിഷിംഗ് സെൻ്റർ തിരുവനന്തപുരം, അനശ്വര ബുക്സ് തിരുവനന്തപുരം, കൃപാസനം ആലപ്പുഴ, ഡോൺ ബോസ്കോ, എറ്റിസി, വിമല ബുക്സ്, സോഫിയ ബുക്സ്, ജ്യോതിർധർമ, മീഡിയ ഹൗസ് കോഴിക്കോട്, അർണോസ് പാതിരി അക്കാദമി, ഇന്ദുലേഖ, ഡിസി, എൻബിഎസ്, ചായ്, തെരേസ്യൻ കാർമലൈറ്റ് പബ്ലിഷിംഗ്, കറൻ്റ് ബുക്സ്, കെയ്റോസ് , ക്ലിക് കമ്യൂണിക്കേഷൻസ്, സെൻ്റ് തെരേസാസ് കോളേജ്, തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും നിരവധി വ്യക്തികളിൽ നിന്നും ലഭിച്ച ഇംഗ്ലീഷ് പുസ്തകങ്ങളും മലയാള പുസ്തകങ്ങളും ആകർഷകമായ ഡിസ്കൗണ്ടോടെ ലഭ്യമാണ്.
സന്ദർശിക്കുന്നവരുടെ പേരുകൾ നറുക്കെടുത്ത് ഓരോദിവസവും സമ്മാനങ്ങളും നല്കുന്നുണ്ട്. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ് ഡോ. ആന്റണി വാലുങ്കലാണ് ബുധനാഴ്ച്ച പുസ്തകള ഉദ്ഘാടനം ചെയ്തത്. ഓരോ ദിവസവും പ്രത്യേക കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും സംവാദങ്ങളും ഇതിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 7.45-ന് മുണ്ടംവേലി സെൻറ് ജേക്കബ് പരിചമുട്ടുകളി സംഘം അവതരിപ്പിക്കുന്ന പരിചമുട്ടുകളി അരങ്ങേറും. ക്രിസ്റ്റഫർ മാളിയേക്കൽ ആമുഖപ്രഭാഷണം നടത്തും. പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ ആശംസകൾ നേരും.

സമാപന ദിവസമായ മെയ് 24-നാളെ ഞായർ ഉച്ചയ്ക്ക് 2 30-ന് കെഎൽസിഎ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ ചവിട്ടു നാടക സെമിനാർ ജീവനാദം ചീഫ് എഡിറ്റർ ജോർജ് ജെക്കോബി ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. കെഎൽസിഎച്ച്എ പ്രസിഡൻറ് ഡോ. ചാൾസ് ഡയസ് ആശംസകൾ നേരും. പത്രപ്രവർത്തകനായ ജിജോ ജോൺ പുത്തേഴത്ത് മോഡറേറ്റർ ആയിരിക്കും. കേളി രാമചന്ദ്രൻ, ജോയ് ഗോതുരുത്ത്, ഗവേഷണ വിദ്യാർഥി ശ്രേയ പാർവതി എന്നിവർ വിഷയം അവതരിപ്പിക്കും. വൈകിട്ട് 6 30-ന് സമാപന സമ്മേളനം കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറിപ്പശ്ശേരി ഉദ്ഘാടനം ചെയ്യും. സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഡോ. ജിജു ജോർജ് അറക്കത്തറ, കെആർഎൽസിസി വൈസ് പ്രസിഡൻറ് ജോസഫ് ജൂഡ്, സെൻ്റ് ആൽബർട്ട്സ് കോളേജ് ഓട്ടോണമസ് മാനേജർ ഡോ. ആൻറണി തോപ്പിൽ, ഡോ.ചാൾസ് ഡയസ്, ഡോ.ഗ്രിഗറി പോൾ എന്നിവർ സംസാരിക്കും.
തുടർന്ന് കൊച്ചിൻ സിഎസി അവതരിപ്പിക്കുന്ന ക്രൈസ്തവ ഗാനാഞ്ജലിയോടെ പുസ്തകോത്സവം അവസാനിക്കും.

