കൊല്ലം : കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ വിമൺസ് കമ്മീഷനും ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷനും തിരുമുല്ലവാരം ഇടവക കുടുംബ പ്രേക്ഷിത ശുശ്രൂഷയും സാമൂഹ്യ പ്രേക്ഷിത ശുശ്രൂഷയും സംയുക്തമായി നടത്തിയ ലോക മാതൃദിനാഘോഷവും ലോക നഴ്സസ് ദിനാചരണവും തിരുമുല്ലവാരം ഇടവകയിൽ വെച്ച് നടത്തുകയുണ്ടായി. കൊല്ലം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഇടവക വികാരി ഫാ . ജോളി എബ്രഹാം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർമാരായ രഞ്ജിത്ത് കലുങ്കു മുഖം, അജിത്ത് ചോഴത്തിൽ , കെ എൽ സി ഡബ്ലി യു പ്രസിഡൻ്റ് വത്സല ജോയി ഡോ. ശ്രീജ സി എസ് മേരി ഗീത ടീന ജോൺസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ ആർ എൽ സി ബി സി വിമൺസ് കമ്മീഷൻ സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസ് മാതൃദിനം സന്ദേശo നൽകി
നഴ്സസ് ദിനചാരണത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു . പങ്കെടുത്ത അമ്മമാരുടെ വിവിധ മേഖലകളിലെ സേവനങ്ങളെ പരിഗണിച്ച് 15 പേരെ ആദരിക്കുകയുണ്ടായി. 75 അമ്മമാർക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു. മാതൃദിനാഘോഷങ്ങളുടെ പ്രധാനപ്പെട്ട ആചാരമായ “മദറിംഗ് കേക്ക്”മുറിച്ച് വിതരണം ചെയ്തു.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

