ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള കുട്ടികളിലെ ഗുരുതരമായ പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിൽ നിർണായക പങ്കുവഹിച്ച ജീവൻരക്ഷാ ആഹാരം (റെഡി-ടു-യൂസ് തെറാപ്പ്യൂട്ടിക് ഫുഡ് – RUTF) വിതരണം ചെയ്യുന്നത് തങ്ങൾ ആരംഭിച്ചിട്ട് മുപ്പത് വർഷം പിന്നിടുകയാണെന്നും, എന്നാൽ, ഇപ്പോഴും കോടിക്കണക്കിന് കുട്ടികൾക്ക് ഇത്തരം സേവനങ്ങൾ ഇനിയും പൂർണ്ണമായ തോതിൽ ലഭ്യമാകുന്നില്ലെന്നും യൂണിസെഫ്.
കുട്ടികളിലെ ക്ഷയപോഷണത്തിനെതിരായ ഐക്യരാഷ്ട്രസഭയുടെ ആഗോള പ്രവർത്തന പദ്ധതിക്ക് UNICEF നേതൃത്വം നൽകുവരുന്നു. കൂടാതെ, ഉപയോഗിക്കാൻ തയ്യാറായ ചികിത്സാ ഭക്ഷണം (RUTF) ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ലഭ്യമാക്കുന്നതിൽ UNICEF നിർണായക പങ്ക് വഹിക്കുന്നു. ചികിത്സാ പദ്ധതികളിൽ RUTFയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ഏറ്റവും ദൂരെയുള്ളതും പ്രതിസന്ധി ബാധിച്ചതുമായ പ്രദേശങ്ങളിലെ കുടുംബങ്ങളിലേക്കും ഇത് എത്തിക്കുന്നതിനുമായി UNICEF പങ്കാളികളുമായും സർക്കാരുകളുമായും ചേർന്ന് പ്രവർത്തിചുവരുകയാണ്.ലോകത്തിലെ ഏറ്റവും വലിയ RUTF വാങ്ങുന്ന സ്ഥാപനമായ UNICEF, ഓരോ വർഷവും ഏകദേശം 100 കോടി സാഷെകൾ വിതരണം ചെയ്യുകയും ലക്ഷക്കണക്കിന് കുട്ടികളുടെ സുഖപ്രാപ്തിക്ക് പിന്തുണ നൽകുകയും ചെയ്യുന്നു.
യൂണിസെഫിന്റെ കണക്കുകൾ പ്രകാരം, ലോകത്ത് 42.8 മില്യൺ കുട്ടികൾ തീവ്ര പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇവരിൽ 12.2 മില്യൺ കുട്ടികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണ്. സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ, ജീവൻ രക്ഷയ്ക്കുതകുന്ന പോഷകാഹാരത്തിന്റെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നത് ഏറെ പ്രാധാനപ്പെട്ടതാണെന്നു സംഘടന മുന്നറിയിപ്പ് നൽകി.
“പോഷകസമൃദ്ധമായ ഈ ചികിത്സാ ഭക്ഷണം കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചതെന്നു യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വ്യക്തമാക്കി. “ഈ ആഹാരം കഴിക്കുന്ന കുട്ടികൾ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും കുടുംബങ്ങൾക്ക് തന്നെ തങ്ങളുടെ കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ ഇതു വഴി സാധിക്കുന്നുവെന്നും” അവർ കൂട്ടിച്ചേർത്തു.

