കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് 140 വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കേരള ആരോഗ്യ സർവകലാശാല (KUHS) നഴ്സിംഗ് വിഭാഗം ഡീനും അമല കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പലുമായ പ്രൊഫ. ഡോ. രാജീ രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സന്ദേശത്തിൽ ജാതി മതഭേദമെന്യേ സ്നേഹവും സന്തോഷവും നൽകി ഇരുട്ടുള്ളടത്ത് വെളിച്ചമായി മാറണമെന്നും
ഓരോ കാലഘട്ടത്തിനും അനുസരിച്ച് കരുത്ത് ആർജിച്ച് ധൈര്യമായി മുമ്പോട്ട് പോകണമെന്നും പ്രൊഫ.ഡോ. രാജി രഘുനാഥ് പറഞ്ഞു . വരാപ്പുഴ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ. ആൻറണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.മൂല്യബോധം ഉള്ള നഴ്സുമാരായി മാറണം എന്നും ഒരു രോഗിയെ സമർപ്പണത്തോടും കരുണയോടും കൂടി ശുശ്രൂഷിക്കുമ്പോൾ അവരുടെ ജീവിതത്തെയാണ് സ്പർശിക്കുന്നതെന്നും അഭിവന്ദ്യ ഡോ.ആൻ്റണി വാലുങ്കൽ കൂട്ടി ചേർത്തു . ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സിസ്റ്റർ. റുഫീന എട്ടുരുത്തിൽ, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ. റേച്ചൽ തോമസ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസി. എ. മാത്യു, മുൻ പിടിഎ പ്രസിഡന്റ് ശ്രീ.ജോസഫ് ബേക്കൺ എന്നിവർ സംസാരിച്ചു. ലൂർദ് ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ. ഗോൾഡിൻ പീറ്റർ വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ മികവിനുള്ള പുരസ്കാര ദാനവും കോളേജിന്റെ പുതിയ ഇ -ന്യൂസ് ലെറ്റർ പ്രകാശനവും നടത്തി.
Trending
- കുട്ടികളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര മാനവികനിയമങ്ങളും അവകാശങ്ങളും ഉറപ്പാക്കണം ; യൂണിസെഫ്
- സുരക്ഷിതമായ ഒരു സാമൂഹികജീവിതം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നിയമങ്ങൾ മാനിക്കപ്പെടണമെന്ന് ലിയോ പതിനാലാമൻ പാപ്പാ.
- നെഞ്ചിലെ തീ🔥
- മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദൈവാലയത്തിൽ കാർഷിക സെമിനാറും പ്രദർശനവും നടത്തി
- തിരുവത്താഴത്തെ വക്രീകരിച്ച സംഭവം:കെഎല്‍സിഎ ടൈംസ് ഓഫ് ഇന്ത്യ ഓഫീസിന്മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
- കോട്ടപ്പുറം കത്തീഡ്രൽ കെ എൽ സി എ , കെ എൽ സി ഡബ്ല്യൂ എ , കെ സി വൈ എം സംഘടനകളുടെ നേതൃത്വത്തിൽ പത്രം തെരുവിൽ കത്തിച്ച് പ്രതിഷേധിച്ചു
- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൻ്റെ പേരിൽ കലാപാഹ്വാനമോ ?: കെ എൽ സി എ കോഴിക്കോട് അതിരൂപത
- അന്ത്യ അത്താഴത്തിൻ്റെ വികല ചിത്രീകരണം പിൻവലിച്ച് മാപ്പുപറയണം : കെ എൽ സി എ വരാപ്പുഴ അതിരൂപത

