ബെംഗളൂരു: രാജ്യത്തെ വമ്പൻഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. 2026 സാമ്പത്തിക വർഷത്തിലാണ് ജീവനക്കാരെ പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. മിഡിൽ, സീനിയർ മാനേജ്മെന്റ് തലത്തിലുള്ള 12,200 പേർക്ക് ജോലി നഷ്ടമാകുമെന്നാണു സൂചന. 12,000 പേരുടെ ജോലി ഒറ്റയടിക്ക് തെറിപ്പിച്ച് ടിസിഎസ്. 6,13,000 ജീവനക്കാരാണുള്ളത്. വിവിധ പ്രവർത്തനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ അഥവാ നിർമിത ബുദ്ധി) സാങ്കേതിക വിദ്യയെ വിന്യസിക്കുന്നതിനാലാണു പുതിയ നടപടിയെന്ന് സൂചനയുണ്ട്.ആഗോള തലത്തിൽ ഐടി കമ്പനികൾ ജീവനക്കാരെ കുറയ്ക്കുന്ന പ്രവണത നിലവിലുണ്ട്. കമ്പനിയുടെ സേവനങ്ങൾ തടസ്സപ്പെടാത്ത രീതിയിലായിരിക്കും തൊഴിൽ പുനക്രമീകരണം നടപ്പിലാക്കുകയെന്നു ടിസിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഐടി രംഗത്ത് ഭാവി സുനിശ്ചിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി അധികൃതർ പറഞ്ഞു. നിർമിത ബുദ്ധിയുടെ കടന്നു വരവാണു ജോലി വെട്ടിക്കുറയ്ക്കലിന് ഇടയാക്കിയതെന്ന വാർത്തകൾ ടിസിഎസ് അധികൃതർ നിഷേധിച്ചു. ഐടി മേഖലയിൽ പ്രവർത്തന രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും ഭാവിക്കായി സജ്ജമാകേണ്ടതുണ്ടെന്നും ടിസിഎസ് സിഇഒ കെ.കൃതിവാസൻ ദേശീയമാധ്യമങ്ങളോടു പറഞ്ഞു. നിർമിതബുദ്ധിപോലുള്ള പുതിയ സാങ്കേതികവിദ്യകളെക്കുറിച്ചും പ്രവർത്തന രീതികളിലെ മാറ്റങ്ങളെക്കുറിച്ചും കമ്പനി ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക മേഖലകളിൽ നിക്ഷേപം നടത്താനും പുതിയ വിപണികളിൽ പ്രവേശിക്കാനും അടുത്ത തലമുറയിലേക്കായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രദ്ധയെന്നും അധികൃതർ പറഞ്ഞു.283 ബില്യൻ ഡോളറിന്റെ വരുമാനമാണ് ഇന്ത്യൻ ഐടി മേഖല പ്രതിവർഷമുണ്ടാക്കുന്നത്. ഇന്ത്യൻ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാക്കളാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടിസിഎസിന്റെ ആസ്ഥാനം മുംബൈയാണ്.
Trending
- കെസിബിസി പ്രൊഫഷണൽ നാടക മേള സെപ്റ്റംബർ 18 മുതൽ
- കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം
- ഏഷ്യ വനിതാ കമ്മീഷൻ ചെയർപേഴ്സണായി ഗ്രാലിയ അന്ന അലക്സ്
- വരാപ്പുഴ അതിരൂപതയുടെ 14-ാമത് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 6 മുതൽ
- നേപ്പാൾ പ്രളയം: ദുരിതബാധിതർക്ക് കൈത്താങ്ങായി കാരിത്താസ്
- ദൈവവിശ്വാസം ഏറ്റുപറഞ്ഞ് നോർവേയുടെ പുതിയ രാജാവ്
- സുവിശേഷത്തിന്റെ ആദ്യപ്രഘോഷണം ഇന്നും അടിയന്തര ആവശ്യം: കർദിനാൾ താഗ്ലെ
- ലാത്വിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലെയോ പതിനാലാമൻ പാപ്പാ

