കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസ്സിയേഷൻ (KLCWA) കണ്ണൂർ രൂപത അന്താരാഷ്ട്ര വനിതാ ദിനാഘോഷം കണ്ണൂർ ബിഷപ്പ്സ് ഹൗസിൽ കണ്ണൂർ ഡപ്യൂട്ടി മേയർ അഡ്വ: പി .ഇന്ദിര ഉത്ഘാടനം ചെയ്തു
KLCWA സംസ്ഥാന പ്രസിഡണ്ട് ഷർളി സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ രൂപത സഹായ മെത്രാൻ റൈറ്റ് റവ.ഡോ. ഡെന്നീസ് കുറുപ്പശ്ശേരി അനുഗ്രഹ പ്രഭാഷണവും ഡോ.ബിൻസി മരിയ വിൻസൻ്റിന് ആദരവും നൽകി. KLCWA ഡയറക്ടർ റവ.ഫാ. മാർട്ടിൻ രായപ്പൻ ഡോ. ബിൻസി മരിയ, ജനറൽ സെക്രട്ടറി ഷീജ വിൻസെൻ്റ്. മെഴ്സി സെബാസ്റ്റ്യൻ, ജോയ്സ് മെനാസിസ്സ്, ഷൈനി ജെയിംസ്, ജീവമേരി ലിന ഫർണ്ണാണ്ടസ്സ് തുടങ്ങിയവർ സംസാരിച്ചു

