വൈപ്പിൻ : പതിറ്റാണ്ടുകളായി പൂർവ്വീകർ പണംകൊടുത്തു വാങ്ങിയ ഭൂമിയിൽ മുന്നു നാലും തലമുറകളായി താമസിക്കുന്ന മുനമ്പം കടപ്പുറം നിവാസികളെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് കോട്ടപ്പുറം രൂപത ക്രിസ്ത്യൻ സർവ്വീസ് സൊസൈറ്റി പ്രതിഷേധ കൺവെൻഷൻ അഭിപ്രായപ്പെട്ടു.
മഞ്ഞു മാത ബസ്സലിക്ക റെകർ റവ. ഡോ. ആൻ്റണി കുരിശിങ്കൽ ഉത്ഘാടനം ചെയ്തു. രൂപത പ്രസിഡൻ്റ് ജിസ്മോൻ ഫ്രാൻസീസ് അദ്ധ്യക്ഷതവഹിച്ചു. കോട്ടപ്പുറം രൂപത സ്വിരിച്ചൽ ഡയറക്ടർ ഫാ. ബാബു മുട്ടിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ദേശീയ ജനറൽ സെക്രട്ടറി ജോജോമനക്കിൽ വിഷയാവതരണം നടത്തി. കറുത്തേടം സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് ബിജു തുണ്ടിയിൽ മെമ്പർ ഷിപ്പ് വിതരണം നടത്തി. റൈജു രണ്ടു തൈക്കൽ,റോയ് മുനമ്പം, സോഫി ജോജോ, ജോൺസൺ കൂട്ടുകാട് എന്നിവർ പ്രസംഗിച്ചു.