കണ്ണൂർ: നീതിയുടെ പോരാട്ടഭുമിയിലെ നിർഭയനായ പോരാളി ഫാ. സ്റ്റാൻ സ്വാമി അധ:സ്ഥിതരുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹിയാണെന്ന് കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല.
കണ്ണൂർ രൂപത കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച ആ മഹാത്യാഗി നന്മനിറഞ്ഞ മനുഷ്യമനസ്സുകളിൽ എന്നും നീതി സൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു.
കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. മോൺ. ക്ലാരൻസ് പാലിയത്ത്, രൂപത കെ എൽ സി എ ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, രൂപത പ്രോക്യുറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്,കെ എൽ സി ഡബ്ലിയു എ സംസ്ഥാന പ്രസിഡന്റ് ഷർലി സ്റ്റാൻലി, ഫ്രാൻസിസ് അലക്സ്, ജോയ്സി മെനെസസ്, കെ എച് ജോൺ തുടങ്ങിയവർ സംസാരിച്ചു
Photo : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കണ്ണുർ ബിഷപസ് ഹൗസ് ഹാളിൽ ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.

