ഫോര്‍ട്ട്കൊച്ചി: ഇടക്കൊച്ചി അക്വിനാസ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ നസ്രത്ത് പുത്തന്‍പറമ്പില്‍ ഡോ.പി.എം.ജോസഫ് (85) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 11നു നസ്രത്ത് തിരുകുടുംബ ദേവാലയത്തില്‍.
ഭാര്യ: പ്രഫ. കെ.ആര്.ഷീല (എറണാകുളം സെന്റ് തെരേസാസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി). മക്കള്‍: ഡിറ്റി ജോസഫ് (അധ്യാപിക, വിമല ഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൊല്ലം), രമ്യ ജോസഫ് (ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരള, മട്ടാഞ്ചേരി). മരുമക്കള്‍: ഡോ.എസ്.സജു ( കായിക വിഭാഗം മേധാവി, ഫാത്തിമ മാതാ കോളജ്, കൊല്ലം), ജിജോ ജോണ്‍ പുത്തേഴത്ത് (സ്പെഷല്‍ കറസ്പോണ്ടന്റ്, മലയാള മനോരമ, കൊച്ചി).
കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഹിന്ദി വിഭാഗം മേധാവിയും തോപ്പുംപടി സെന്റ് ജോസഫ്സ് കോളജ്, ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് കോളജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലുമായിരുന്നു. പ്രോ എക്ലീസിയ ഏത് പൊന്തിഫിച്ചേ എന്ന പേപ്പല്‍ ബഹുമതിയും ലഭിച്ചിട്ടുള്ള അദ്ദേഹം സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളില്‍ ബിരുദാനന്തര ബിരുദവും ആ ഭാഷകളിലെ പഠനത്തില്‍ പിഎച്ച്ഡിയും നേടിയിട്ടുണ്ട്.