കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുരന്തത്തിലെ അന്വേഷണ പുരോഗതി സര്‍ക്കാര്‍ ഇന്ന് അറിയിച്ചേക്കും. മജിസ്റ്റീരിയല്‍ അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്റും ഉന്നതതല അന്വേഷണ പുരോഗതി ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് കോടതിയെ അറിയിക്കുക. ക്രിമിനല്‍ കേസ് അന്വേഷണം സംബന്ധിച്ച പുരോഗതി കളമശ്ശേരി പൊലീസ് അറിയിക്കും.
സംഘാടകരായ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്നാണ് സിംഗിള്‍ ബെഞ്ച് ആവര്‍ത്തിച്ച് സ്വീകരിച്ച നിലപാട്. ആരെങ്കിലും മന:പൂര്‍വ്വം സൃഷ്ടിച്ച അപകടമാണ് കുസാറ്റില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ് ഹർജിയുള്ളത്.