മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിന്റെആകസ്മികമായ വേർപാടിൽകെഎൽസിഎ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.
മാധ്യമ രംഗത്ത് അന്വേഷണാത്മക പത്രപ്രവർത്തന മികവ് തെളിയിച്ച ജിജോ പുത്തേഴത്ത്ചവിട്ടു നാടകത്തിന്റെയും വള്ളംകളിയുടെയും വളർച്ചയ്ക്ക് വേണ്ടി നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്.ജിജോയുടെ വേർപാട് ലത്തീൻ കത്തോലിക്ക സമുദായത്തിനും മാധ്യമപ്രവർത്തന മേഖലക്കും നികത്താനാവാത്തനഷ്ടമാണ്.ജിജോ ജോൺ പുത്തേഴത്തിന്റെ കുടുംബാംഗ ങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതിയുടെപേരിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി എന്നിവർ അറിയിച്ചു.

