ഡൽഹി: ലോക്സഭയിൽ സുരക്ഷാ വീഴ്ച. സന്ദർശകഗാലറിയിൽ നിന്ന് രണ്ട് പേർ സഭയുടെ നടുത്തളത്തിലേക്ക് ചാടി. ശൂന്യവേളയ്ക്കിടെയായിരുന്നു പ്രതിഷേധം. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപി മാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുക പടർത്തി.
ചില എംപിമാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. എംപിമാരെല്ലാം സുരക്ഷിതരാണ്. അനധികൃതമായി പ്രവേശിച്ച രണ്ട് പേരും യുവാക്കളാണെന്നും ഇവർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ് ലഭിക്കുന്ന വിവരം. ഏകാധിപത്യം നടപ്പാക്കരുതെന്നാണ് യുവാക്കൾ മുദ്രാവാക്യം വിളിച്ചത്.
നീലം സിങ്, അമൂർ ഷിൻഡെ എന്നിവരാണ് ലോക്സഭയിൽ കടന്നതെന്നും ഇവര്‍ പിടിയിലായതായും പൊലീസ് അറിയിച്ചു. ഇവർ യുപി സ്വദേശികളാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. മൈസൂരിൽ നിന്നുള്ള എംപി നൽകിയ പാസ് ഉപയോഗിച്ചാണ് യുവാക്കൾ അകത്തു കടന്നതെന്നാണ് സൂചന. പാർലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ച ഒരാളും ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്. ഷൂസിനുള്ളിലാണ് ഇവർ പുക ഉപകരണം ഒളിപ്പിച്ചത്. എംപിമാരുടെ കസേരകളിലേക്കാണ് ഇവർ ചാടിയത്. അക്രമികളെ കീഴ്പ്പെടുത്തിയത് എംപിമാരാണ്.
Trending
- സാഹോദര്യം, യാഥാർഥ്യമാകുന്നത് ബഹുമാനത്തിലും, പങ്കുവയ്ക്കലിലും, അനുകമ്പയിലും : പാപ്പാ
- രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളിൽ ആശങ്കക അറിയിച്ച് സിബിസിഐ
- “അത് ചെയ്തത് ദൈവമായിരിന്നു”; 4 മണിക്കൂര്‍ കടലില്‍ നീന്തി കുടുംബത്തെ രക്ഷിച്ച ബാലന്റെ വാക്കുകൾ
- കൊളംബിയയിലെ ‘സുനാമി ദിവ്യകാരുണ്യ’ അത്ഭുതത്തിന് 120 വര്‍ഷം
- പരിശുദ്ധ കന്യകമറിയം: വിശ്വസ്തജനത്തിന്റെ മാതാവ്
- വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെപുണ്യം പുൽകാനൊരു വർഷം
- ചരിത്രം കുറിച്ച് 23 ചരിത്രകാരന്മാര്ക്ക് പുരസ്കാരം; ചരിത്രസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കെഎല്‍സിഎച്ച്എ
- ചരിത്രാവബോധത്തിന്റെ പുത്തന്‍ ശീലുകള്‍ പുതിയതലമുറയിലേക്കു പകരണം – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
