Browsing: Iran us war

മാനവരാശി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ലോകത്തിന്റെ മനസ്സാക്ഷിയായി നിലകൊള്ളാന്‍ കത്തോലിക്കാ സഭ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് തുടങ്ങി, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ മേഖലകളില്‍ പുകയുന്ന യുദ്ധാഗ്‌നി വരെ എത്തിനില്‍ക്കുമ്പോള്‍, സഭ ഉയര്‍ത്തുന്ന സമാധാന സന്ദേശങ്ങള്‍ക്ക് പ്രസക്തിയേറുകയാണ്. ഓരോ യുദ്ധവും പരാജയപ്പെടുന്നത് മനുഷ്യത്വമാണെന്ന യാഥാര്‍ത്ഥ്യം സഭ വീണ്ടും വീണ്ടും ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു.