Browsing: Diocese of Goa

ഗോവയിലുടനീളമുള്ള വിശ്വാസികൾക്ക് നോമ്പുകാലധ്യാനം ആഴത്തിലാക്കാൻ, ഫാ. റോമിയോ മൊണ്ടെറോ നയിച്ച നോമ്പുകാല ഭക്തി ഗാനമേള സഹായകമായി. “ഭോക്തി-ഗയോനാന്റ്ലിയൻ നിയാൽ” (വിശുദ്ധ സംഗീതത്തിലൂടെ ധ്യാനം) എന്ന പേരിലുള്ള പരിപാടി മാർച്ച് 19 ന് ഹോളി ക്രോസ് പള്ളിയിലും പിന്നീട് മാർച്ച് 22 ന് സാന്താ മോണിക്ക കോൺവെന്റിലും നടന്നു. രണ്ട് വേദികളിലും നൂറുകണക്കിന് വിശ്വാസികളുടെ സാന്നിത്യം ഉണ്ടായിരുന്നു.

യുവജന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (YCS/YSM) ഗോവ മേഖലാ ഫൈനൽ മീറ്റിനായി ഓൾഡ് ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വൽ റിന്യൂവൽ സെന്ററിൽ 300-ലധികം വിദ്യാർത്ഥികൾ ഒത്തുകൂടി. യുവാക്കൾക്കിടയിൽ സമത്വം, കൂട്ടായ്‌മ, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്കുള്ള കൂട്ടായ ആഹ്വാനമായി സംഗമം.