Browsing: cac

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1986ല്‍ കളമശ്ശേരിയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ സമാപനഗാനം ആലപിച്ചു കഴിഞ്ഞപ്പോള്‍ പാപ്പാ, ഗായകസംഘത്തെ നോക്കി കുറെ നേരം നിര്‍ത്താതെ കയ്യടിച്ചു. ഗായകനും സംഗീതപ്രേമിയുമായ പാപ്പായ്ക്ക് അത്രയേറെ അന്നത്തെ ആ ഗാനാലാപനം ഇഷ്ടപ്പെട്ടു.

മൈക്കിൾ ജാക്സൺ മുതൽ ബീറ്റിൽസ് വരെയുള്ള പ്രഗത്ഭ ഗായകരുടെയും ബാൻഡുകളുടെയും പാട്ടുകൾ ലോകം കൂടുതൽ കേട്ടിട്ടുള്ളത് ഇ.എം.ഐ.യുടെ ലേബലിൽ നിന്നുമാണ്. ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യയുമായി ചേർന്നാണ് ഇ.എം.ഐ. ഇവിടെ ആൽബങ്ങൾ നിർമ്മിച്ചിരുന്നത്. വളരെ അപൂർവമായാണു ഒരു മലയാളം ക്രിസ്ത്യൻ ഗാന സമാഹാരം ഇവർ നിർമ്മിക്കുന്നത്.

റെക്കോര്‍ഡ് ചെയ്യാനാഗ്രഹിച്ച പാട്ടുകള്‍ ബാക്കിയാക്കി പോള്‍ ചിറ്റൂര്‍ യാത്രയായി. ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന പോള്‍ ചിറ്റൂര്‍ ഡിസംബര്‍ 14നു ലോകത്തോട് വിട പറഞ്ഞു. പലചരക്കു കടയില്‍ ജോലി ചെയ്യുമ്പോഴും പോള്‍ ചിറ്റൂരിന്‍റെ ഉള്ളു നിറയെ സംഗീതമായിരുന്നു. ആരെങ്കിലും സൃഷ്ടിച്ച പാട്ടുകളായിരുന്നില്ല പോള്‍ ചിറ്റൂര്‍ മൂളി നടന്നിരുന്നത്. സ്വന്തം വരികളും താന്‍ സൃഷ്ടിച്ച സംഗീതവുമായിരുന്നു.

ഈ ഗാനം ഒരിക്കലെങ്കിലും പാടാത്ത ക്രിസ്ത്യാനി കേരളത്തിലുണ്ടാകില്ല. ഏറ്റവുമധികം ആലപിക്കപ്പെട്ട പരിശുദ്ധാത്മഗീതമാണിത്. ദിവ്യബലിയിലും പ്രാര്‍ഥനാസംഗമങ്ങളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രാരംഭഗാനമായി ഇന്നും നാം ആലപിക്കുന്ന ഈ ഗാനം റെക്കോര്‍ഡ് ചെയ്യുന്നത് 1972-ലാണ്.