Author: admin

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം ചോദ്യം ചെയ്ത് സിപിഐഎം സുപ്രീംകോടതിയിൽ ഹർജി നൽകി . തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിയമ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും ഹർജിയിൽ ആരോപിച്ചു. ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയ്ക്ക് പുറത്താക്കുന്നതാണ് എസ്ഐആറെന്നും പ്രവാസികൾ ഉൾപ്പടെയുള്ള വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുമെന്നും ഹർജിയിൽ ആരോപിക്കുന്നു . സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്ഐആർ നടപടി ബിഎൽഒമാരെ സമ്മർദത്തിലാക്കുന്നതാണ് .

Read More

വത്തിക്കാൻ: സൃഷ്ടിയുടെ ജീവിക്കുന്ന പ്രതീകമായ ആമസോൺ മേഖലയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തരാവശ്യം വ്യക്തമാക്കി പാപ്പാ. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സമ്മേളനമായ കോപ്പ് 30, ബ്രസീലിലെ ബെലെമിൽ നടക്കുന്ന അവസരത്തിലാണ് പാപ്പായുടെ സന്ദേശം .ബെലേമിലെ ആമസോണിയൻ മ്യൂസിയത്തിൽ ഒത്തുകൂടിയ ആഗോള ദക്ഷിണ മേഖലയിലെ, പ്രാദേശിക സഭകൾക്കാണ് പാപ്പാ, വീഡിയോ സന്ദേശമയച്ചത് . ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ആഗോള സമൂഹത്തിനു രൂപം നൽകുവാൻ, നിരാശയ്ക്കുമേൽ, പ്രത്യാശയുടെയും, പ്രവർത്തനങ്ങളുടെയും വഴിയാണ് തിരഞ്ഞെടുക്കപെട്ടതെന്നും, അത് പുരോഗതിയുണ്ടാക്കിയെങ്കിലും, ഇനിയും ഏറെ പുരോഗതി കൈവരിക്കുവാനുണ്ടെന്നും പാപ്പാ പറഞ്ഞു. വാക്കുകളിലും അഭിലാഷങ്ങളിലും മാത്രമല്ല, മൂർത്തമായ പ്രവർത്തനങ്ങളിലും, പ്രതീക്ഷയും ദൃഢനിശ്ചയവും പുതുക്കണമെന്നും സന്ദേശത്തിൽ പാപ്പാ ആഹ്വാനം ചെയ്തു. വെള്ളപ്പൊക്കത്തിലും, വരൾച്ചയിലും, കൊടുങ്കാറ്റിലും, നിരന്തരമായ ചൂടിലും ഇന്ന് സൃഷ്ടിയുടെ രോദനം കേൾക്കുന്നുവെന്നും, ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം മൂന്നിൽ ഒരാൾ ലോകത്ത്, ഇന്ന് പ്രതിസന്ധിയിൽ കഴിയുന്നുവെന്നും പാപ്പാ അനുസ്മരിച്ചു. ഈ ആളുകളെ അവഗണിക്കുന്നത് നമ്മൾ പങ്കിട്ട മാനവികതയെ നിഷേധിക്കുന്നതിന് തുല്യമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ആഗോള താപനിലയിലെ…

Read More

വത്തിക്കാൻ: ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കൃത്രിമബുദ്ധിയും (AI) ഡിജിറ്റൽ നവീകരണവും സംയോജിപ്പിക്കുന്നതിൽ വ്യക്തമായ ഒരു ധാർമ്മിക ദർശനത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലിയോ പതിനാലാമൻ പാപ്പാ. റോമിലെ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് സംഘടിപ്പിച്ച ആരോഗ്യ മാനേജ്‌മെന്റിലെ ധാർമ്മികതയെക്കുറിച്ചുള്ള 9-ാമത് സെമിനാറിൽ പങ്കെടുത്തവർക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത് . രോഗികളെ പരിചരിക്കുകയെന്ന പൊതു ദൗത്യത്തിൽ വൈവിധ്യമാർന്ന വൈദഗ്ദ്ധ്യം കൊണ്ടുവരുന്ന “പ്രത്യാശയുടെ തീർത്ഥാടകരായി” പങ്കെടുക്കുന്നവരെ പാപ്പാ വിശേഷിപ്പിച്ചു. സാങ്കേതിക പക്ഷപാതത്തിന്റെ വെല്ലുവിളിയെ അഭിസംബോധന ചെയ്തുകൊണ്ട്, സൂക്ഷ്മമായ രൂപത്തിലുള്ള വിവേചനത്തിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി, “സമൂഹത്തിന്റെയും നിർദ്ദിഷ്ട രോഗിയുടെയും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ വ്യാജമാക്കുകയോ വഞ്ചനാപരമായി ഒഴിവാക്കുകയോ ചെയ്യുന്ന പക്ഷപാതത്തിന്റെ സാധ്യത” അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സാച്ചെലവ് അല്ലെങ്കിൽ രോഗങ്ങളുടെ തരം അടിസ്ഥാനമാക്കിയുള്ള വ്യക്തികളെ “വസ്തുക്കൾ, ഡാറ്റ, സ്ഥിതിവിവരക്കണക്കുകൾ” എന്നിവയിലേക്ക് ചുരുക്കാൻ ശക്തമായ ഡിജിറ്റൽ ഉപകരണങ്ങൾ പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Read More

ന്യൂഡല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാൻ കേന്ദ്ര സർക്കാർ . പ്രാദേശിക ദുരന്ത വിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായി വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തി. പ്രധാനമന്ത്രിയുടെ ഫസല്‍ ബീമാ യോജന വഴിയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് ധനസഹായം കിട്ടുന്നത് . നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘകാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിനു പിന്നിൽ . അപ്രതീക്ഷിതമായ വിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ശക്തിപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.

Read More

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത് . ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട് . മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Read More

കൊച്ചി:വരാപ്പുഴ അതിരൂപത പാലാരിവട്ടം സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകാംഗംഅഞ്ജു റാണി ജോർജ് ബോട്ടണിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. പാലാരിവട്ടം നടുവിലവീട്ടിൽജോർജിന്റെ യും ജാൻസി യുടെയും മകളായ അഞ്ജുകോയമ്പത്തൂരിലെ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്.Cancer Biology യിൽ, ശരീരത്തിൽ iron കൂടുതൽ മൂലം ഉണ്ടാകുന്ന ലിവർ ക്യാൻസറിനെ പ്രതിരോധിക്കുവാൻ “തൊഴുകണി” എന്ന ചെടിയിൽ നിന്നും,സത്ത് എടുത്ത് എലികളിൽ പരീക്ഷണം നടത്തി വിജയിക്കുകയും, അതിനെപ്പറ്റിയുള്ള പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. ക്ലിനിക്കൽ ട്രയൽസിലും മറ്റ് എക്സ്പിരിമെന്റ്സ് നടത്തി,ഗവൺമെന്റിൽ നിന്നും അംഗീകാരം ലഭിച്ചാൽ ഈ പ്രോഡക്റ്റ് ഒരു മരുന്നായിട്ട് വിപണിയിൽ എത്തിക്കാം. ഇടവകവികാരി റവ.ഫാ. ജോജി കുത്തുകാട്ട്ഡോ.അഞ്ജു റാണി ജോർജിനുഇടവകയുടെ ഉപഹാരം സമ്മാനിച്ചു.

Read More

കൊച്ചി: കെഎൽസിഎ വരാപ്പുഴ അതിരൂപതയുടെ പുതിയ പ്രസിഡൻ്റായി റോയ് ഡി ക്കൂഞ്ഞയെ ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. റോയ് പാളയത്തിലാണ് ജനറൽ സെക്രട്ടറി. എൻ .ജെ പൗലോസ് (ട്രഷറർ) ബാബു ആൻ്റണി,എം.എൻ. ജോസഫ്, ഡോ. സൈമൺ കൂമ്പയ്ൽ, ഫില്ലി കാനപ്പിള്ളി(വൈസ്പ്രസിഡൻ്റുമാർ) നിക്സൺ വേണാട്ട്,നവീൻ വർഗീസ്, ബിജു മുള്ളൂർ, റോസ് മാർട്ടിൻ(സെക്രട്ടറിമാർ)എന്നിവരെയുംജനറൽ കൗൺസിൽ തിരഞ്ഞെടുത്തു.അടുത്ത മൂന്ന് വർഷത്തേക്കാണ്പുതിയ ഭാരവാഹികളുടെ കാലാവധി.എറണാകുളംആശീർഭവനിൽ ചേർന്ന ജനറൽ കൗൺസിലിൻ്റെ സമാപന സമ്മേളനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വരാപ്പുഴ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു.അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ച ജനറൽ കൗൺസിൽ യോഗത്തിൽ കഴിഞ്ഞ പ്രവർത്തന വർഷത്തിലെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ അവതരിപ്പിച്ചു. വാർഷിക കണക്ക് ട്രഷറർ എൻ.ജെ പൗലോസും,ആഡിറ്റർ പി.പി.ജോസഫ് ആഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സിടിസി സുപ്പീരിയർ ജനറൽ മദർ ഷാഹില സിടിസി, കെആർഎൽസി സി…

Read More

സിനിമ / പ്രൊഫ.ഷാജി ജോസഫ് ടര്‍ക്കിഷ് സംവിധായകനായ കാന്‍ ഉല്‍ക്കെ ഒരുക്കിയ അയ്‌ല: ദി ഡോട്ടര്‍ ഓഫ് വാര്‍ യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി നിര്‍മ്മിച്ച, അത്യന്തം ഹൃദയഭേദകമായ ഒരു സിനിമയാണ്. 1950-കളിലെ കൊറിയന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഒരു ടര്‍ക്കിഷ് സൈനികനും അനാഥയായ ഒരു കൊറിയന്‍ പെണ്‍കുട്ടിയും തമ്മിലുള്ള അസാധാരണമായ ബന്ധമാണ് 2017-ല്‍ പുറത്തിറങ്ങിയ ഇതിന്റെ ഹൃദയം. ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന പ്രകാരം ദക്ഷിണ കൊറിയയെ സഹായിക്കാന്‍ ടര്‍ക്കി അയക്കുന്ന ബ്രിഗേഡിലെ ഒരു സൈനികനാണ് സെര്‍ജന്റ് ‘സുലൈമാന്‍ ദില്‍ബിര്‍ലിഗി’. തണുത്തുറഞ്ഞ ഒരു രാത്രിയില്‍ യുദ്ധമുഖത്ത് വെച്ച് സുലൈമാന്‍ ഭയാനകമായ ഒരു കാഴ്ച കാണുന്നു – മരിച്ചവരുടെ ശരീരങ്ങള്‍ക്കിടയില്‍, ഒരു കൊച്ചുകുട്ടി തനിച്ചിരിക്കുന്നു. മാതാപിതാക്കളെ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഭയം കാരണം സംസാരം നിലച്ചുപോയഅഞ്ച് വയസ്സുകാരിയായ ആ പെണ്‍കുട്ടിയെ സുലൈമാന്‍ തന്റെ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. അവളെ എവിടെ ഏല്‍പ്പിക്കണമെന്ന് അറിയാത്തതിനാല്‍ താല്‍ക്കാലികമായി സ്വന്തം മകളെപ്പോലെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്നു.അമാവാസി രാത്രിയില്‍ ചന്ദ്രവെളിച്ചത്തില്‍ അവളെ കണ്ടെത്തിയതുകൊണ്ട്, സുലൈമാന്‍ അവള്‍ക്ക് ടര്‍ക്കിഷ്ഭാഷയില്‍…

Read More