Author: admin

തിരുവനന്തപുരം: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ആഗ് എന്ന പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ സംസ്ഥാനത്ത് വ്യാപക പരിശോധന തുടരുന്നു. കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധന തുടരുകയാണ്.

Read More

തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ സമരം തുടരുന്ന സാഹചര്യത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചർച്ച നടത്തും. രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇന്ന് ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉൾപ്പെടെയുള്ള എതിർപ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തിൽ ഉണ്ടായത്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ മുഴുവൻ സംഘടനാ ഭാരവാഹികളെയും മന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിലാണ് നിർണായക ചർച്ച. തുടക്കം മുതൽ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ് സംഘടനകൾ. വിവാദ സർക്കുലർ പിൻവലിക്കണം എന്നതാണ് ആവശ്യം. എന്നാൽ ഇളവുകൾ അനുവദിച്ചാലും സമരസമിതി വഴങ്ങിയേക്കും. മന്ത്രിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയില്ലെങ്കിൽ പ്രതിഷേധം ഇനിയും കടുക്കും. പ്രതിഷേധത്തിനിടെ കഴിഞ്ഞദിവസം സംസ്ഥാനത്തൊട്ടാകെ 274 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നിരുന്നു.

Read More

ഗാസ : ഇസ്രയേലിന്റെ വംശീയ ഉന്മൂലനം ഗാസയിൽ തുടരുന്നതിനിടെ റാഫയില്‍നിന്ന് 3.6 ലക്ഷം പേര്‍ ആട്ടിയോടിക്കപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ അറിയിച്ചു . കിഴക്കന്‍ റഫ ഒഴിപ്പിക്കാനുള്ള ആദ്യ ഉത്തരവ് കഴിഞ്ഞ ആഴ്ച ഇറങ്ങിയതിന് പിന്നാലെയാണ് മേഖലയില്‍നിന്ന് ജനങ്ങൾ പലായനംതുടങ്ങിയത് .ഗസയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ ജബലിയയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രയേല്‍ കടന്നാക്രമണം തുടരുന്നു . ക്യാമ്പിന്റെ കിഴക്ക്, മധ്യ ഭാഗങ്ങളിലേക്ക് കടന്നുകയറാന്‍ കൂടുതല്‍ ടാങ്കുകളും സൈനികരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധടാങ്കുകളുമായി റഫ അതിര്‍ത്തിയില്‍ മുന്നേറുന്ന ഇസ്രയേല്‍ സൈന്യം ഈജിപ്ത് വഴി റഫയിലേക്കുള്ള പ്രധാന ഇടനാഴി കൂടി പിടിച്ചെടുത്തിരുന്നു. ഇതോടെ ഗസയിലേക്ക് ഇന്ധനവും മറ്റുസഹായങ്ങളുമെത്തിക്കാനുള്ള സാധ്യതകള്‍ അടഞ്ഞു. കിഴക്കന്‍ റഫയില്‍നിന്ന് ഒരുലക്ഷം പേരോട് ഒഴിയാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് കൂട്ടപ്പലായനം തുടരുന്നത് .പലസ്തീന്‍കാര്‍ അഭയം പ്രാപിച്ച സ്‌കൂളുകളിലേക്കും കനത്ത ആക്രമണമാണ്. 20 മൃതദേഹമാണ് മേഖലയില്‍നിന്ന് കണ്ടെടുത്തത്.24 മണിക്കൂറിനുള്ളില്‍ 57 പേരെ ഇസ്രയേല്‍ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,091…

Read More

തിരുവനന്തപുരം: അപ്രതീക്ഷിതമായ ഉഷ്‌ണ തരംഗത്തിലും കൊടുംചൂടിലും 257 കോടിയുടെ കൃഷിനാശമുണ്ടായതായി സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു . 60,000 കർഷകർക്ക് കൃഷി നാശം സംഭവിച്ചതായും മന്ത്രി പറഞ്ഞു. വേനൽ മഴ വേണ്ട രീതിയിൽ ലഭ്യമാവാത്തതും കീട ബാധ കൂടിയതും വിളവ് കുറയാൻ കാരണമായെന്നും വെള്ളത്തിന്റെ ലഭ്യത കുറവ് നെല്ല് ഉല്പാദനത്തെ ബാധിച്ചതായും മന്ത്രി വ്യക്തമാക്കി. അടിയന്തര സാഹചര്യം മറികടക്കാൻ കേന്ദ്ര സഹായം തേടുന്നതടക്കമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. നടപടി ആരംഭിക്കുന്നതിന്റെ ഭാഗമായി റിപ്പോർട്ട് തയ്യാറാക്കും. ഉദ്യോഗസ്ഥ സംഘത്തെ ഡൽഹിയിലേക്ക് അയച്ച് കേരളത്തിലെ സ്ഥിതിഗതികൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തും’ പി പ്രസാദ് പറഞ്ഞു. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയും മന്ത്രി പങ്കുവെച്ചു. ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പഴയ മാനദണ്ഡങ്ങൾ മാറ്റണമെന്നും വരൾച്ചാ ബാധിത പ്രദേശമായി കണക്കാക്കി കൂടുതൽ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളികൾ സമരമാരംഭിച്ചതോടെ പ്രതിസന്ധിയിലായി സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സണെ സമരക്കാർ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നടന്നുവരവെയാണ് സമരക്കാർക്കെതിരെ കേസെടുത്തത്. സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ കിട്ടാത്തത് മൂലം കടകളിൽ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവർമാർ പറയുന്നു. സമരം ഉടൻ തീർന്നില്ലെങ്കിൽ സംസ്ഥാനത്തെ പാൽ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ക്ഷീരകർഷകരെയും ഇത് പ്രതിസന്ധിയിലാക്കും. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ. ഐഎൻടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

Read More

തൃശൂർ: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് രണ്ടായി പിളർന്നു. കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. ‘ഇസ്ലാഹി’എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അഴീക്കൽ സ്വദേശി മരക്കാട് നൈനാറിന്റെ  ലൈസൻസിയിലുള്ള ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സാഗർ യുവരാജ് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് താഴ്ന്നു. ആറു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു പേരെ കപ്പലിൽ ഉള്ളവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. കാണാതായ രണ്ടുപേർക്കുവേണ്ടിയാണ് തിരച്ചിൽ നടത്തിയത്. ഇവരുടെ മൃതദേഹങ്ങളാണിപ്പോൾ കണ്ടെത്തിയത്. പൊന്നാനിയിൽ നിന്ന് 38 നോട്ടിക് മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്.

Read More

പൂനെ: മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പൂനെ, അഹമ്മദ്‌നഗർ, ഔറംഗബാദ് അടക്കമുള്ള സ്ഥലങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത ചൂടും കൊവിഡ് പരിഭ്രാന്തിയും പോളിങ്ങിനെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്. പൂനെയിൽ 51 കേസുകളും താനെയിൽ 20 കേസുകളും റിപ്പോർട്ട് ചെയ്തു. പൂനെയ്ക്കും താനെയ്ക്കും പുറമെ അമരാവതിയിലും ഔറംഗബാദിലും ഏഴ് കേസുകൾ വീതം കണ്ടെത്തി. സോലാപ്പൂരിൽ രണ്ട് കേസുകളും അഹമ്മദ്‌നഗർ, നാസിക്, ലാത്തൂർ, സംഗ്ലി എന്നിടങ്ങളിൽ ഓരോ കേസുകൾ വീതം കണ്ടെത്തി. എന്നാൽ മുംബൈയിൽ ഇതുവരെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിട്ടില്ല. പല രാജ്യങ്ങളിലും കേസുകൾ വർദ്ധിപ്പിക്കുന്ന കൊവിഡ് 19 ഒമിക്രോൺ സബ് വേരിയന്റ് കെപി2ന്റെ 91 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ ജനുവരിയിലാണ് ഈ വകഭേദം ആദ്യമായി കണ്ടെത്തിയത്.

Read More

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ 96 മണ്ഡലങ്ങൾ വിധിയെഴുതും. ഒന്‍പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ശ്രീനഗറിലുമാണ് വോട്ടെടുപ്പ് . ആന്ധ്ര പ്രദേശിലെ 25, തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശില്‍ 13, മഹാരാഷ്ട്രയില്‍ 11, മധ്യപ്രദേശ് 8, പശ്ചിമ ബംഗാള്‍ 8, ബിഹാറില്‍ 5, ജാര്‍ഖണ്ഡ് 4, ഒഡിഷ 4 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. ആദ്യ മണിക്കൂറുകളില്‍ 10.35 ശതമാനം പോളിങ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാാലം ഘട്ടം ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ പോളിങ് 10.35 ശതമാനം. ഒമ്പത് മണി വരെയുള്ള കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടത്. ഒഡിഷയിലെ ആന്ധ്രയിലും നിയമസഭാ തെരഞ്ഞെടുപ്പ്…. ഒഡിഷയിലെ 28 നിയസഭ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുമ്പോൾ ആന്ധ്രാപ്രദേശിലെ 175 നിയമസഭ സീറ്റുകളിലേക്കാണ് തിങ്കളാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ആകെ 37 എംപി സ്ഥാനാർഥികളും 243 എംഎൽഎ സ്ഥാനാർഥികളുമാണ് ഒഡിഷയിൽ ജനവിധി തേടുന്നത്. ബിജെഡി, ബിജെപി, കോൺഗ്രസ് നേതാക്കൾ ഇവിടെ മത്സരരംഗത്തുണ്ട്.…

Read More