- ‘കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കേണ്ടതുണ്ട്’; ട്രംപിന്റെ വീക്ഷണങ്ങളെ വെല്ലുവിളിച്ച് ലിയോ പതിനാലാമൻ പാപ്പ
- സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്
- ഒഡിഷയിൽ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുൾപ്പടെ 10 പേർ മരിച്ചു
- ലത്തീൻ സമുദായ സംഗമം ഞായറാഴ്ച
- ഡിഡാക്കെ 2025-വരാപ്പുഴ അതിരൂപത വിശ്വാസപരിശീലകസംഗമം
- ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാർ-പാകിസ്ഥാൻ പ്രധാനമന്ത്രി
- വീണ്ടും കൊവിഡ് തരംഗം ! ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും
- വയോധികർക്ക് സ്നേഹത്തണൽ തീർത്ത് ബോൾഗാട്ടി KLCWA
Author: admin
തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ പ്രഭാവമുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ചൊവ്വാഴ്ച മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ചെന്നൈ: ഫിന്‍ജല്‍ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ കരതൊട്ടു. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 4 പേര്‍ മരിച്ചതായാണ് വിവരം. വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മൂന്നു പേർക്കും ജീവൻ നഷ്ടമായത്. ഗണേശപുരം സബ്വേ മോട്ടോര്‍ റൂമിലെ തൊഴിലാളിയായിരുന്ന ഇശൈവനന്‍ (24) ആണ് മരിച്ചത്. ചെന്നൈയില്‍ മറ്റ് രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോര്‍ട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം നാളെ പുലര്‍ച്ചെ നാല് മണി വരെ അടച്ചിട്ടുണ്ട്. നൂറിലധികം വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 19 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്. മീനമ്പക്കത്താണ് കൂടുതല്‍ മഴ റിപ്പോര്‍ട്ട് ചെയ്തത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയുള്ള…
കൊച്ചി: എറണാകുളത്ത് വൻ തീപിടുത്തം. പുലർച്ചെ ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. സൗത്ത് പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലാണ് തീപിടുത്തം. തീപിടുത്തത്തിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. തീപിടുത്തം നടന്നതിന് പിന്നാലെ സ്ഥലത്തെത്തി ചേർന്ന അഗ്നിശമന സേന ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപെടുത്തി. ഗോഡൗണിന് സമീപത്തെ ലോഡ്ജുകളിലെയും വീടുകളിലെയും താമസക്കാരെയും അടിയന്തരമായ ഒഴിപ്പിക്കുകയായിരുന്നു. ഏറെ നേരത്തെ കഠിനപരിശ്രമത്തിന് ശേഷം അഗ്നിശമന സേനാവിഭാഗം തീ നിയന്ത്രണവിധേയമാക്കിയത്. അപകടം ഉണ്ടായ ഉടൻ സൗത്ത് മേൽപ്പാലം വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. തീപിടുത്തമുണ്ടായതിന് പിന്നാലെ സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് നിർത്തിവെച്ച ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിച്ചു.
കണ്ണൂർ: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയിൽ ലത്തീൻ സമുദായത്തിന് ഇന്നും സാമുഹികനീതി ലഭിക്കുന്നീല്ലെന്ന് കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. സാമുഹ്യനീതിയിലുടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതീയും ഉറപ്പ് വരുത്താനാവുകയുള്ളുവെന്നും ഇതാവട്ടെ ഭരണകർത്താക്കളുടെ പ്രഥമ ചുമതലയാണെന്നും, ഒരുഭാഗത്ത് ജാതി സെൻസസ് അകാരണമായി നീട്ടിക്കൊണ്ടുപോകുന്നു മറുഭാഗത്ത് അനുവദിക്കപ്പെട്ട സംവരണത്തിൽ വെള്ളം ചേർക്കുന്നു സാമുഹ്യനീതിയുടെ പ്രകടമായ ലംഘനമാണിത് എന്ന് ബിഷപ്. ഡിസംബർ 15 നു ലത്തീൻ കത്തോലിക്കാ ദിനത്തിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന സമ്മേളന വേദിയായ തിരുവനന്തപുരത്തു ഉയർത്താനുള്ള കെ എൽ സി എ പതാക കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല കെ എൽ സി എ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ കെ എൽ സി എ മുന്നേറ്റം അനിവാര്യമാണെന്ന്, സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സഭ…
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന സമരം അൻപതാം ദിനത്തിലേക്ക്.നാൽപത്തി ഒൻപതാം ദിനത്തിലെ നിരാഹര സമരത്തിൻ്റെ ഉദ്ഘാടനം സഹ വികാരി ഫാ. ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു. നീതി ലഭിക്കുംവരെ മുനമ്പം ജനതയോടൊപ്പം കൂടെ ഉണ്ടാകുമെന്ന് കോട്ടപ്പുറം രൂപതാ സിഎസ്എസ് ഡയറക്ടറും, എറിയാട് ഫാത്തിമ മാത ദേവാലയ വികാരിയുമായ ഫാ. ബാബു മുട്ടിക്കൽ അറിയിച്ചു. സമരപന്തൽ സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കോട്ടപ്പുറം രൂപത സിഎസ്എസ് പ്രസിഡന്റ് ജിസ്‌മോൻ ഫ്രാൻസിസ്, ജോജോ മനക്കിൽ എന്നിവർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് പ്രസംഗിച്ചു. നാല്പത്തി ഒൻപതാം ദിനം രതി അംമ്പുജാക്ഷൻ, ലിസി ആന്റണി, ആൻസിലി അറക്കൽ, കുഞ്ഞുമോൻ ആന്റണി,ജാൻസി ബെന്നി, ജാൻസി സെബാസ്റ്റ്യൻ എന്നിവർ നിരാഹാരമിരുന്നു.
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്‌നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിച്ചേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ലകുറിച്ചി, കടലൂര്‍, പുതുച്ചേരി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ചെന്നൈ ഉള്‍പ്പെടെയുള്ള എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പേരാമ്പ്ര, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം ജില്ലകളിലും കാരയ്ക്കല്‍ മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്.
സുല്‍ത്താന്‍ ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്‍ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുന്നത്. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില്‍ പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പ്രിയങ്ക കന്നിയങ്കത്തില്‍ ജയിച്ചുകയറിയത്. വന്‍ ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു.
ചെറുവണ്ണൂർ :ചെറുവണ്ണൂർ തിരുഹൃദയ ദേവാലയത്തിൽ വിശുദ്ധ ജോൺ ബെർക്കുമെൻസിന്റെ തിരുനാളിനോടനുബന്ധിച്ച് അൾത്താര ബാലിക ബാലകരുടെ ദിനം ആചരിച്ചു. അൾത്താര ശുശ്രൂഷകരെ ആദരിക്കുകയും പുതുതായി അംഗത്വം സ്വീകരിച്ച 6 ബാലികാബാലകർക്കായി പ്രത്യേക ശുശ്രൂഷകൾ നടത്തുകയും ചെയ്തു. വികാരി ഫാദർ ജിജു, സഹ വികാരി ഫാദർ സോജൻ, ആനിമേറ്റർ സിസ്റ്റർ ജസ്ന എം.പി.വി. എന്നിവർ നേതൃത്വം നൽകി.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി സാമൂഹ്യാധിഷ്ഠിത ഭിന്നശേഷി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് കലാകായിക മത്സരം മികവ് 2024 ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ.തങ്കമണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓഡിനേറ്റർ ശ്രീ.ജയരാജ്, ശ്രീമതി ഷൈനി ടീച്ചർ, ശ്രീമതി ദീപ്തി ടീച്ചർ, മുൻ അസോസിയേഷൻ സെക്രട്ടറി ശ്രീ.അനിൽ, അസോസിയേഷൻ സെക്രട്ടറി ശ്രീമതി സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി ഒൻപതാം ദിനത്തിലേക്ക് മുനമ്പം : റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം നാല്പത്തി ഒൻപതാം ദിനത്തിലേക്ക് . നാല്പത്തിയെട്ടാം ദിന നിരാഹാര സമരം സഹവികാരി ഫാ.ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു. മുനമ്പം തിരുക്കുടുംബ ദേവാലയ മതബോധന അധ്യാപകരും, വേളാങ്കണ്ണിമാതാ ഇടവക ജനങ്ങളും നിരാഹാരമിരുന്നു. ഒരു മനസ്റ്റോടെ, ഐക്യത്തോടെ സമരം ചെയ്യുമ്പോൾ നമ്മളെ തോൽപ്പിക്കുക സാധ്യമല്ലെന്ന് കോതമംഗലം രൂപത മാർ സ്റ്റീവാ ടൗൺ പള്ളി വികാരി ഫാ ജിയോ താടിക്കാട്ട് ഉദ്ബോധിപ്പിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന ദേവാലയ അംഗങ്ങൾ, നോസർ ഇന്ത്യ സംഘടനാ ഭാരവാഹികൾ, എന്നിവർ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.