Author: admin

മോസ്‌കോ : സിറിയയിലെ വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിനും കുടുംബത്തിനും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ അഭയം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ . മാനുഷിക പരിഗണനയാലാണ് ബാഷർ അൽ അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതെന്നും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. സിറിയയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി റഷ്യ എല്ലായ്‌പ്പോഴും സംസാരിച്ചിട്ടുണ്ടെന്നും ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. റഷ്യൻ വിദേശകാര്യ മന്ത്രാലയം സിറിയയിലെ സംഭവവികാസങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സിറിയയിലെ വിമത സൈന്യവുമായി റഷ്യ ബന്ധപ്പെടുന്നുണ്ട്. വിമത സൈന്യത്തിലെ നേതാക്കള്‍ സിറിയയിലെ റഷ്യയുടെ നയതന്ത്ര ദൗത്യങ്ങളുടെയും റഷ്യൻ സൈനിക താവളങ്ങളുടെയും സുരക്ഷ ഉറപ്പുനൽകുകയും ചെയ്‌തു.

Read More

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ആര്‍ കെ പുരം ഡല്‍ഹി പബ്ലിക് സ്‌കൂള്‍, പശ്ചിമ വിഹാറിലെ ജി ഡി ഗോയങ്ക സ്‌കൂള്‍ എന്നിവക്കാണ് ഭീഷണി.ഇന്ന് പുലര്‍ച്ചെയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിലേക്കെത്തിയ വിദ്യാര്‍ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. പോലീസും അഗ്‌നി രക്ഷാ സേനയും സ്‌കൂളുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേന, ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ ടീം, ലോക്കല്‍ പോലീസ് തുടങ്ങിയവ സ്‌കൂളിലുണ്ട്. ജി ഡി ഗോയങ്ക സ്‌കൂളില്‍ നിന്ന് പുലര്‍ച്ചെ 6.15നും ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ നിന്ന് 7.06 നും ആണ് ആദ്യ കോളുകള്‍ ലഭിച്ചതെന്ന് അഗ്‌നിരക്ഷാ സേന സംഘം പറഞ്ഞു.

Read More

കല്‍പ്പറ്റ : വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലാര്‍ക്ക് പദവിയിലാണ് ശ്രുതി പ്രവേശിക്കുക. ജോലി വയനാട് കലക്ടറേറ്റില്‍ നല്‍കണമെന്ന് ശ്രുതി അഭ്യര്‍ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് നിയമനം. നിലവിലുണ്ടായിരുന്ന ജോലി തുടരാന്‍ കഴിയാത്ത സ്ഥിതിയുണ്ടായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയായിരുന്നു. വീടിന്റെ ഗൃഹപ്രവേശം നടത്തി വിവാഹത്തിന്റെ ഒരുക്കങ്ങല്‍ നടക്കാനിരിക്കേയാണ് ശ്രുതിയുടെ കുടുംബാംഗങ്ങളെ കവര്‍ന്നെടുത്ത പ്രകൃതിക്ഷോഭമുണ്ടായത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടംബത്തിലെ ഒമ്പത് പേരുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം അൻപത്തിയെട്ടാം ദിനത്തിലേക്ക് . അൻപത്തിയേഴാം ദിനത്തിലെ സമരം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. ജെപിസി അംഗം അപരാജിത സാരംഗി ,ബിജെപി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജവദേകർ,, ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം അഡ്വ: ഷോൺ ജോർജ്ജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജീ ജോസഫ്, വരാപ്പുഴ അതിരൂപതാ ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജോൺ ക്രിസ്റ്റഫർ ,കെഎൽസിഎ സെക്രട്ടറി സി .ആർ ജോയ്, എ അഭിജിത്ത്, ബ്രദർ സ്റ്റെജിൻ ഇമ്മാനുവൽ ഇടവക അംഗങ്ങൾ ,അഡ്വ. ശങ്കുദാസ്, ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രസിഡന്റ് മുരളി കെ കെ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. അമ്പാടികണ്ണൻ, സ്റ്റീഫൻ കല്ലറക്കൽ, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണൻ, ആൻസി അനിൽ, സീന ജോയ്, സോഫി വർഗീസ്, രാധാകൃഷ്ണൻ ശേഖരൻ, വിലാസൻ…

Read More

പുനലൂർ: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കൊല്ലം ചാപ്റ്റർ, ഡോക്ടർ ആര്യ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൌണ്ടേഷൻ കൊട്ടാരക്കര, ഭാരത മാതാ പ്രൈവറ്റ് ഐ ടി ഐ പുനലൂർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം പുനലൂർ ഭാരത മാതാ പ്രൈവറ്റ് ഐ ടി ഐ യിൽ പത്തനാപുരം പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് കൊല്ലം ചാപ്റ്റർ വൈസ് പ്രസിഡന്റ്, ഡോക്ടർ ആര്യ എഡ്യൂക്കേഷണൽ ആൻഡ് റിസർച്ച് ഫൌണ്ടേഷൻ ഫൗണ്ടർ ആയ ഡോ. ആര്യനാഥ് വി ചടങ്ങിന് അദ്ധ്യക്ഷ പ്രസംഗം നടത്തി. ആഗ്രോ ഫ്രൂട്ട്സ് ആൻഡ് പ്രോസസ്സിംഗ് കമ്പനി ചെയർമാൻ ഡോ. ബെന്നി കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഭാരതമാതാ ഐ ടി ഐ പ്രിൻസിപ്പൽ ഫാ. വിൻസെന്റ് ഡിക്രൂസ് പ്രസംഗിച്ചു. കെ.എ.പി.എസ് കൊല്ലം ചാപ്റ്റർ പ്രസിഡന്റ് ഷൈൻ വയലാ നന്ദി പറഞ്ഞു.

Read More

തലശ്ശേരി : ചരിത്രത്തോടും സംസ്കാരത്തോടും പ്രതിബദ്ധതയുള്ള സമുദായമായി ലത്തീൻ കത്തോലിക്കാ വിശ്വാസികൾ വളരണമെന്നു കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ലത്തീൻ കത്തോലിക്ക ദിനാഘോഷവും സമുദായ സംഗമവും തലശ്ശേരി ഹോളി റോസറി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ നിയമ നിർമാണ ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളുവെന്നും ബിഷപ് പറഞ്ഞു. അൽമായർ അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെപ്പറ്റിയും ബോധ്യമുള്ളവരാകണമെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു. കെ.ആർ.എൽ.സി.സി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറ , വിവിധ മേഖലകളിൽ മികവ് തെളിയിച്ച സമുദായ അംഗങ്ങളായ ഫാ. മാത്യൂ കുഴിമലയിൽ, ജോർജ് പീറ്റർ, ഡിയോൺ ആൻ്റണി ഡിക്രൂസ്, ഹനോക്ക് ആൻ്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത…

Read More

ആലുവ: തോട്ടക്കാട്ടുകര, സെന്റ് ആൻസ് ദൈവാലയത്തിൽ വെച്ച് നടത്തപ്പെട്ട കെ.സി.വൈ.എം ആലുവ-കളമശ്ശേരി മേഖലാ സമ്മേളനം കെ.സി.വൈ.എം വരാപ്പുഴ അതിരൂപത മുൻ ഉപാധ്യക്ഷൻ അഡ്വ. ജോസഫ് ചേലക്കാട്ട് ഉദ്ഘാടനം ചെയ്തു .കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, തോട്ടക്കാട്ടുകര ഇടവക വികാരിഫാ. തോമസ് പുളിക്കൽ, തോട്ടക്കാട്ടുകര ഇടവക സഹ. വികാരിഫാ. ഫെബിൻ കിഴവന, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, കെ.സി.വൈ.എം മുൻ സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി, തോട്ടക്കാട്ടുകര കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അരുൺ തോമസ് എന്നിവർ സംസാരിച്ചു. ആലുവ-കളമശ്ശേരി മേഖലാ സമിതിയെ നയിക്കാൻ പുതിയ ഭാരവാഹികളായി അരുൺ തോമസ് പ്രസിഡന്റായും, സാൻജോ ആന്റണിയെ സെക്രട്ടറിയായും, ജിൻസി ജസ്റ്റിനെ വൈസ് പ്രസിഡന്റായും, എൻസൺ ജോഷിയെ യൂത്ത് കൗൺസിലറായും തിരഞ്ഞെടുത്തു.കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, എക്സിക്യൂട്ടീവ്…

Read More

തിരുവനന്തപുരം: 29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്‌സ്, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ ചെയർപേഴ്‌സണ്‍ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും. സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ടെക്‌സ്‌ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്‍റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്‌തമായി അവതരിപ്പിച്ച ഫ്രഞ്ച് ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറുമാണ് ആഗ്നസ് ഗൊദാർദ്. 1951 മെയ്‌ 28ന് ഫ്രാൻസിൽ ജനിച്ച ആഗ്നസ് ഗൊദാർദിന് 2001 ൽ മികച്ച ഛായാഗ്രാഹകയ്ക്കുള്ള സീസർ അവാർഡ് ലഭിച്ചു. ലാ ഫെമി ഫിലിം സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആഗ്നസ് വിം വെൻഡേഴ്‌സ് ചിത്രങ്ങളിൽ ക്യാമറ സാങ്കേതിക സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. ബ്യു ട്രവയൽ (1999),ഹോം (2008) വിങ്‌സ് ഓഫ് ഡിസൈർ (1987 ) തുടങ്ങിയവ…

Read More

ന്യൂഡല്‍ഹി: വിളകള്‍ക്ക് നിയമപരമായ താങ്ങുവില എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള കര്‍ഷകരുടെ മാര്‍ച്ച് വീണ്ടും തുടങ്ങി. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയിലെ സിഘു അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. സംയുക്ത കര്‍ഷക മോര്‍ച്ചയടക്കമുള്ള സംഘടനകളിലെ 101 കര്‍ഷകരാണ് കാല്‍നടയായി തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മാര്‍ച്ചിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഡല്‍ഹി മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സുരക്ഷ കണക്കിലെടുത്താണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് പഞ്ചാബ് പൊലീസിന്‍റെ വിശദീകരണം. കഴിഞ്ഞ തവണ മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മാര്‍ച്ചിന് നേരെ കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചിരുന്നു. ഇന്ന് ഇതിനെ നേരിടാന്‍ കണ്ണടകളും മാസ്‌കും അടക്കമുള്ളവയുമായാണ് ഇന്ന് മാര്‍ച്ച് നടത്തുന്നത്. സംഘര്‍ഷമുണ്ടായാല്‍ ആശുപത്രികളിലേക്ക് ഇവരെ എത്തിക്കാനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് തടയുന്നത് വരെ പോകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു സംഘര്‍ഷവും ഉണ്ടാകില്ലെന്നും സമാധാനപരമായ മാര്‍ച്ചിനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.

Read More

അഡ്‌ലെയ്‌ഡ്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് ഇന്ത്യയോട് പകരം വീട്ടി ഓസ്‌ട്രേലിയ. അഡ്‌ലെയ്‌ഡിലെ പിങ്ക് ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ക്കാണ് അതിഥേയര്‍ വിജയം പിടിച്ചത്. ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ട സന്ദര്‍ശകര്‍ ഉയര്‍ത്തിയ 19 റണ്‍സിന്‍റെ വിജയ ലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്‌ടമില്ലായാണ് ഓസീസ് എത്തിയത്. ഓപ്പണർമാരായ നേഥൻ മക്സ്വീനിയും (12 പന്തിൽ 10), ഉസ്‌മാൻ ഖവാജയും (8 പന്തിൽ 9) പുറത്താകാതെ നിന്നു. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ഓസീസിന് കഴിഞ്ഞു. ഇതൊടൊപ്പം പിങ്ക് ബോള്‍ ടെസ്റ്റിലെ തങ്ങളുടെ അപ്രമാദിത്വവും ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഇതുവരെ കളിച്ച 13 പിങ്ക് ബോള്‍ ടെസ്റ്റില്‍ 12 എണ്ണവും ഓസീസ് വിജയിച്ചിരുന്നു. അഡ്‌ലെയ്‌ഡില്‍ കളിച്ച എട്ട് മത്സരങ്ങളിലും ടീം തോല്‍വി അറിഞ്ഞിട്ടേയില്ല.

Read More