- വിശുദ്ധ ചാവറയച്ചനും കൂനമ്മാവ് ഇടവകയും
- ജാതി സെന്‍സസില്‍ മിന്നല്‍ തന്ത്രം
- കൗണ്ട് ഓണ്‍ ‘ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ’
- ലിയോ: ഒന്ന് മുതൽ പതിനാലു വരെ
- യോസയുടെ മണ്ണില്‍ച്ചവിട്ടിനിന്ന് ലിയോ പാപ്പാ പറയുന്നു
- കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ
- കശ്മീരില്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ചു
- സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്
Author: admin
തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.കെ) ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. നടി ശബാന ആസ്മി വിശിഷ്ടാതിഥിയാകും. ഹോങ്കോങ്ങിൽനിന്നുള്ള സംവിധായിക ആൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് അവാർഡ്. തുടർന്ന് ഉദ്ഘാടന ചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിക്കും. ഉദ്ഘാടനചടങ്ങിന് മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടി അരങ്ങേറും. ഡിസംബർ 20 വരെ 15 തിയറ്ററുകളിലായി 68 രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ പ്രദർശിപ്പിക്കും.
ന്യൂ ഡൽഹി: പ്രതിപക്ഷ ആവശ്യപ്രകാരം ലോക്സഭയിൽ ഇന്ന് ഭരണഘടനയിൽ മേലുള്ള ചർച്ച ആരംഭിക്കും. ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ചാണ് പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടത്. ലോക്സഭയിൽ രണ്ടു ദിവസവും രാജ്യസഭയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഭരണഘടന ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോക്സഭയിൽ സംസാരിക്കും. രാജ്യസഭയിൽ ജഗദീപ് ധൻഖറിനെതിരായ അവിശ്വാസപ്രമേയവും ജോർജ് സോറോസ് വിഷയവും ഇന്നും പ്രഷുബ്ധമാക്കിയേക്കും. രാജ്യസഭയിൽ അദാനി വിഷയവുമായി ബന്ധപ്പെട്ട് ചട്ടം 267 പ്രകാരം ഡോ. ജോൺ ബ്രിട്ടാസ് എം പി അടിയന്തര പ്രമേയ നോട്ടീസ് നൽകിയിട്ടുണ്ട്. അദാനി വിഷയത്തിൽ പാർലമെൻ്റിന് പുറത്തും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടാകും. ഇന്നലെയും പാര്‍ലമെന്‍റ് പ്രഷുബ്ധമായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയവും വാര്‍ത്താ സമ്മേളനവും സോറോസ് വിഷയവും രാജ്യസഭയെ ഇന്നലെ ബഹളമയമാക്കി. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖറിനെതിരായ അവിശ്വാസപ്രമേയവും പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ വാര്‍ത്താസമ്മേളനവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജെപി നദ്ദ നടത്തിയ പ്രസ്താവനയാണ് ബഹളത്തില്‍ കലാശിച്ചത്. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം നല്‍കിയ…
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മന്നാര്‍ കടലിടുക്കിനു മുകളിലായി നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ തെക്കന്‍ തമിഴ് നാട് തീരത്തേക്ക് നീങ്ങി തുടര്‍ന്ന് ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍…
സിങ്കപ്പുര്‍ : ചതുരംഗപ്പലകയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി ഗുകേഷിന് ലോക ചെസ് കിരീടം. നിലവിലെ ചാമ്പ്യനും ചൈനീസ് ഗ്രാൻഡ് മാസ്റ്ററുമായ ഡിങ് ലിറനെ അട്ടിമറിച്ചാണ് 18കാരനായ ഗുകേഷ് ലോകത്തിന്റെ നെറുകയിലെത്തിയത്. കടുത്ത പോരാട്ടത്തിന് ഒടുവിൽ സമനിലയിൽ അവസാനിക്കുമെന്ന് കരുതിയ മത്സരത്തിൽ എതിരാളിയുടെ പിഴവ് മുതലെടുത്താണ് ഗുകേഷ് വിജയത്തിലേക്ക് ചെക്ക് വിളിച്ചത്.7.5–6.5 എന്ന സ്കോറിലാണ് ഡിങ് ലിറനെ ഗുകേഷ് വീഴ്ത്തിയത്. 14 ഗെയിമുകളിൽനിന്ന് ആദ്യം 7.5 പോയിന്റ് സ്വന്തമാക്കുന്നയാളാണ് ലോക ചാംപ്യനാകുക. ഇത്തവണ വാശിയേറിയ പോരാട്ടത്തിൽ 14–ാം ഗെയിമിലേക്ക് എത്തുമ്പോൾ 6.5 പോയിന്റ് വീതമായിരുന്നു ഇരുവർക്കും. 14 ഗെയിമുകളിൽ നിന്ന് മൂന്ന് ജയമാണ് ഗുകേഷ് സ്വന്തമാക്കിയത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ കിരീട ജേതാവ് കൂടിയായി ഗുകേഷ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് കിരീടം ഇന്ത്യയിൽ എത്തുകയാണ്.
പതിമൂന്നു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനൊടുവില്‍, കേവലം 12 ദിവസത്തെ പടനീക്കത്തില്‍ ഒറ്റരാത്രികൊണ്ടാണ് ഒരു ചെറുത്തുനില്പും നേരിടാനില്ലാതെ ഹയാത്ത് തഹ് രീര്‍ അല്‍ ശാം (ലെവാന്തിന്റെ മോചനത്തിനായുള്ള സംഘടന) എന്ന വിമത സഖ്യസേന ഡമാസ്‌കസ് പിടിച്ചടക്കിയത്.
വിശുദ്ധരുടെ പേരുകളാണ് പള്ളികള്‍ക്കു നല്‍കുന്നത്. അറിയപ്പെടുന്നത് ചിലപ്പോള്‍ സ്ഥലപ്പേരുകളിലും. എന്നാല്‍ ഒരു പാട്ടിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു പള്ളിയുണ്ട്. ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിലാണ് ‘സൈലന്റ് നൈറ്റ്’ പള്ളി സ്ഥിതി ചെയ്യുന്നത്. സൈലന്റ് നൈറ്റ് എന്ന വിഖ്യാതഗാനം പിറവിയെടുത്ത പള്ളിക്കു ഔദ്യോഗികമായിത്തന്നെ സൈലന്റ് നൈറ്റ് ചാപ്പല്‍ എന്നു നാമകരണം നടത്തുകയായിരുന്നു.
അര്‍ണോസ് പാതിരി കേരളത്തില്‍ എത്തിയ കാലഘട്ടം ചരിത്രപ്രധാനമാണ്. പൂന്താനവും ചെറുശ്ശേരിയും എഴുത്തച്ഛനും സൃഷ്ടിച്ച കാവ്യമാതൃകകളെ പിന്‍പറ്റിയാണ് പാതിരി തന്റെ രചനാലോകത്ത് ചുവടുവച്ചതെങ്കിലും തന്റേതായ സാഹിത്യരചനാസരണി അദ്ദേഹം രൂപപ്പെടുത്തി. അതുകൊണ്ടാണ് വിദേശീയരായ ക്രിസ്ത്യാനികളില്‍ കവിത്വം കൊണ്ട് പ്രഥമഗണനീയനായി പ്രശോഭിക്കുന്നത് അര്‍ണോസ് പാതിരിയാണ് എന്ന് ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടത്.
തീരദേശജനതയുടെയും ആംഗ്ലോ ഇന്ത്യരുടെയും ആത്മസത്തയെ സവിശേഷമായ ആഖ്യാനസൗന്ദര്യത്താല്‍ വായനക്കാരന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ച കഥാകാരനാണ് ഇത്തവണത്തെ കെസിബിസിയുടെ സാഹിത്യ പുരസ്‌കാരം നേടിയ ജോണി മിറാന്‍ഡ. എപ്പൊഴോ കടന്നുപോയ ഒരു കാലഘട്ടത്തില്‍ എറണാകുളം നഗരത്തിന്റെ സമീപപ്രദേശങ്ങളിലെ ഗ്രാമദ്വീപുകളില്‍ കരഞ്ഞും കരയിച്ചും പ്രണയിച്ചും പ്രാര്‍ഥിച്ചും ജീവിതം കഴിച്ചുകൂട്ടിയ ഒരുപറ്റം ആത്മാക്കളാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍.
ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പട്ട ചിത്രങ്ങളിൽ പലതും സംഘപരിവാർ അനുകൂലമായിരുന്നു എന്നത് മേളയുടെ നിറം കെടുത്തി എന്നിരുന്നാലും ലോകസിനിമയുടെ പുതിയ ചലനങ്ങളാൽ സമ്പന്നമായ അനവധി ചിത്രങ്ങൾ കാണാൻ കഴിഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.