Author: admin

തിരുവനന്തപുരം : വയനാട് പുനരവധിവാസ പാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇന്ന് വൈകീട്ട് 4.30നു ഓണ്‍ലൈനായാണ് യോഗം. ഈ യോഗത്തിനു മുന്‍പായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. ഉരുള്‍പൊട്ടല്‍ തകര്‍ത്ത വയനാടിനായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോഗം ചേര്‍ന്നു പാക്കേജ് ചര്‍ച്ച ചെയ്യും. വൈകീട്ട് 4.30നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഇതിന്റെ കരട് അവതരിപ്പിക്കുക.

Read More

കൊച്ചി: പാലക്കാട് നടന്ന സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ സ്വർണ്ണം നേടിയ ഇമ്മാനുവൽ ആൻറണിയെ ആദരിച്ചു. കെ എൽ സി എ വരാപ്പുഴ അതിരൂപത പ്രസിഡൻറ് ശ്രീ ജെ പോൾ അധ്യക്ഷത വഹിച്ചു.കിൻഫ്ര ചെയർമാൻ സാബു ജോർജ് ഇമ്മാനുവൽ ആൻറണിക്ക് അതിരൂപതയുടെ ഉപഹാരം കൈമാറി.പ്രസിഡൻറ് സിജെ പോൾ ഷാൾ അണിയിച്ച് ആദരിച്ചു.ട്രഷറർ എൻ ജെ പൗലോസ്,വൈസ് പ്രസിഡൻറ് മേരി ജോർജ്, സെക്രട്ടറിഫില്ലി കാനപ്പള്ളി എന്നിവർ പ്രസംഗിച്ചു.ഇമ്മാനുവൽ ആൻറണി മറുപടി പ്രസംഗം നടത്തി. നെട്ടൂർ വിമല ഹൃദയ ഇടവകാംഗമായ ഇലഞ്ഞിമറ്റംരാജുവിന്റെയും നിഷ ജോർജിന്റെയും മകനായ ഇമ്മാനുവൽ ആൻറണി പാലക്കാട് വച്ച് നടന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ,50 മീറ്റർ പ്രോൺ റൈഫിൾ, 50 മീറ്റർ 3 പൊസിഷൻ റൈഫിൾ വിഭാഗങ്ങളിൽ ആണ് ട്രിപ്പിൾ സ്വർണം നേടിയത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി ടെക്,എനർജി മാനേജ്മെന്റിൽ എം ടെക് എന്നിവ കരസ്ഥമാക്കിയ ഇമ്മാനുവൽ ആൻറണി തുടർ പരിശീലനത്തിൻ്റെ ഭാഗമായി ചെയ്തിരുന്ന ജോലി ഉപേക്ഷി…

Read More

ആലപ്പുഴ : തീരദേശ ജനത ഉൾപ്പെടുന്ന ബഹുസ്വര സമൂഹത്തിനു വിമോചനത്തിൻ്റെ വാതിൽ തുറക്കാൻ രാഷ്ട്രീയ, ഭരണ നേതൃത്വം തയ്യാറാകണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. രൂപതയിലെ അൽമായ കമ്മീഷൻ സംഘടിപ്പിച്ച കരുതൽ 2024 രൂപതാ തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. രാജ്യത്തിൻ്റെ പൈതൃകം ബഹുസ്വരത്തിൽ അധിഷ്ഠിതമാണ്. ദരിദ്രജനത്തിൻ്റെ വിമോചനമായിരുന്നു ക്രിസ്തുവിൻ്റെ സുവിശേഷം. പ്രത്യശാസ്ത്രവും സമ്പത്തും അധികാരവും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകണം. ഇപ്രകാരമുള്ള നിലപാടുകളോടെ നേതൃനിരയിൽ പങ്കാളിത്ത മനോഭാവത്തോടെ പ്രവർത്തിക്കുന്നുണ്ടോയെന്നാണ് തീരദേശ സമൂഹം ഉറ്റുനോക്കുന്നത്. വിശ്വാസം വിമോചനത്തിൻ്റെ പാതയിൽ പ്രവർത്തിക്കുമ്പോൾ യഥാർത്ഥ ആത്മീയതയുടെ സ്വാതന്ത്രൃം മനുഷ്യർ അനുഭവിക്കുമെന്നും ബിഷപ്പ് പറഞ്ഞു. ജോയി ഗോതുരുത്ത്, എലിസബത്ത് അസ്സീസി എന്നിവർ ക്ലാസ്സെടുത്തു. രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോൺസൺ പുത്തൻവീട്ടിൽ, പി.ആർ. യേശുദാസ്, പി.ജി.ജോൺ ബ്രിട്ടോ, പി.ആർ. കുഞ്ഞച്ചൻ, ക്ലീറ്റസ് കളത്തിൽ, റെനീഷ് ആൻ്റണി, അഡ്വ. റോണി ജോസ് , സോഫി…

Read More

വെള്ളറട : സമന്വയ വിഷൻ മീഡിയ നെറ്റ് വർക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമന്വയ വിഷൻ ടി.വി.ചാനലിന്റെ സ്വിച്ച് ഓൺ കർമ്മം നടന്നു. രാജ്യാന്തര തീർത്ഥാടന കേന്ദ്രമായ തെക്കൻ കുരിശുമല സംഗമ വേദിയിൽ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. സമന്വയ വിഷൻ മീഡിയ നെറ്റ് വർക്ക് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. മോൺ. വിൻസെന്റ് കെ .പീറ്റർ അധ്യക്ഷത വഹിച്ചു. വിവിധ ആത്മീയ-രാഷ്ട്രീയ- സാമൂഹ്യ-സാംസ്കാരിക നായകർ യോഗത്തിൽ സംബന്ധിച്ചു. കേരള വിഷൻ സെറ്റ് ടോപ്പ് ബോക്സ് നമ്പർ 51 ൽ നിന്നും അപ് ലോഡ് ചെയ്ത് സമന്വയവിഷൻ പ്രോഗ്രാമുകൾ 24 മണിക്കൂറും കാണുവാൻ സാധിക്കും. സമന്വയ വിഷൻ ഓൺലൈൻ ടി.വി.( ഓൺ ഗൂഗിൽ പ്ലേ സ്റ്റോർ]. സമന്വയ വിഷൻ യൂടൂബ് ചാനൽ എന്നിവ നിലലിൽ പ്രവർത്തിച്ച് വരുന്നു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ പ്രതിഭകൾ പങ്കെടുത്ത സാഹിത്യ- സാംസ്കാരിക വിരുന്നും നടന്നു.

Read More

കൊച്ചി: യുവജന വർഷത്തോടനുബന്ധിച്ച് വരാപ്പുഴ അതിരൂപത സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ആശിർഭവനിൽ വെച്ച് waves 2024 നടത്തി.വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവ് waves2024 ഉദ്ഘാടനം ചെയ്തു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, എം എൽ എ ടി ജെ വിനോദ്, അഡ്വ.യേശുദാസ് പറപ്പിള്ളി, യൂത്ത് കമ്മീഷൻ ഡയറക്ടർ ഫാ.ജിജു ക്ലീറ്റസ് തിയ്യാടി, സി.എൽ.സി ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട്, വരാപ്പുഴ അതിരൂപത സി.എൽ.സി ജനറൽ സെക്രട്ടറി ഡോണ ഏണസ്റ്റിൻ, ട്രഷറർ അലൻ ടൈറ്റസ്, വൈസ് പ്രസിഡന്റ് ആൻസ് നിഖിൽ ഡെന്നിസ്, ജോയിൻ സെക്രട്ടറി അലീന എലിസബത്ത് എന്നിവർ ആശംസകൾ അറിയിച്ചു. 2023 – 2024 കാലയളവിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതയിലെ മികച്ച സി.എൽ.സി യൂണിറ്റായി കലൂർ സെന്റ് ഫ്രാൻസിസ് സേവിയർ ഇടവക സി.എൽ.സി യൂണിറ്റിനെ തിരഞ്ഞെടുത്തു.തുടർന്ന് വരാപ്പുഴ അതിരൂപതയിലെ എല്ലാ സി.എൽ.സി യൂണിറ്റുകൾക്കായി സിനിമാറ്റിക് ഡാൻസ് മത്സരം നടത്തുകയും ഒന്നാം സമ്മാനം വിമലഹൃദയ ദേവാലയം നോർത്ത് ഇടപ്പള്ളിക്കും രണ്ടാം…

Read More

ആലപ്പുഴ: അമേരിക്കയിലേക്ക് കേരളത്തിലെ കയർ ഉത്പന്നങ്ങൾ . ആദ്യ ലോഡ് കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്നും അമേരിക്കക്ക് തിരിച്ചു. മന്ത്രി പി രാജീവ് ഫ്ലാഗ് ഓഫ് ചെതു. കയർ കോർപ്പറേഷന്റെ ഉത്പന്നങ്ങൾ അമേരിക്കയുടെ വാൾ മാർട്ടിന്റെ  ഗോഡൗണിലേക്ക് നൽകി തുടങ്ങുന്നതോടെ കയറിന്റെ  അന്താരാഷ്ട്ര കമ്പോളത്തിലേക്കുള്ള  വലിയൊരു ചുവടുവെപ്പിനാണ് തുടക്കമാകുന്നത്. നിലവിൽ ഒന്നരക്കോടി രൂപയുടെ ഉത്പന്നങ്ങളാണ് വാൾമാർട്ടിന്റെ ഓൺലൈൻ മാർക്കറ്റിലേക്ക് ആദ്യ ഘട്ടമായി നൽകുന്നത്.ഡിസംബറോടെ അടുത്ത കണ്ടെയ്നർ അയയ്ക്കാൻ കഴിയും. നേരിട്ട് ഷോറൂമിലേക്ക് തന്നെ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതാണ് അടുത്ത ഘട്ടം. ഗുണമേന്മയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാനമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Read More

ഗാസ :ഗാസയില്‍ ഇന്നലെമാത്രം നാല്‍പതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. പത്ത് മാസത്തിലേറെയായി തുടരുന്ന കൊടും ക്രൂരതയില്‍ ഇസ്രാഈല്‍ ഇതുവരെ 40,476 ഫലസ്തീനികളെ വധിച്ചതയാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. അടുത്ത ആഴ്ച ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെടിനിർത്തൽ ചർച്ചപുനരാരംഭിക്കുമെന്നാണ് അമേരിക്ക നല്‍കുന്ന സൂചന. ഇറാനും ഹൂതികളും ഹിസ്ബുല്ലയും ഇസ്രാഈലിനെതിരെ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ മേഖലായുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍. ഗസ്സ യുദ്ധത്തിന് അറുതിവരുത്താനുള്ള നീക്കമാണ് തുടരുന്നതെന്നാണ് അമേരിക്ക പറയുന്നത്. ലബനാന്‍, ഇസ്രാഈല്‍ അതിര്‍ത്തികേന്ദ്രങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്.

Read More

ഹൈദരാബാദ്: ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍. ടീമില്‍ രണ്ട് മലയാളികള്‍ ഇടം നേടി. ആശ ശോഭനയും സജന സജീവനുമാണ് സ്‌ക്വാഡിലെ മലയാളി മുഖങ്ങള്‍. മത്സരങ്ങള്‍ ഒക്ടോബർ മൂന്നിന് യു.എ.ഇയില്‍ ആരംഭിക്കും. വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാനയാണ്. ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഒക്ടോബർ നാലിന് ന്യൂസിലൻഡിനെതിരായാണ് ഇന്ത്യൻ ടീമിന്‍റെ ആദ്യ മത്സരം.

Read More

വെളുത്തുള്ളി കൊളസ്‌ട്രോൾ നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാർഗമെന്ന് വിദഗ്‌ധർ. വെളുത്തുള്ളി വിവിധ രീതിയില്‍ കഴിക്കാവുന്നതാണ്. സാലഡിലും സോസിലും സൂപ്പിലുമൊക്കെ വെളുത്തുള്ളി ചേര്‍ക്കുന്നത് രുചിയ്‌ക്ക് പുറമെ ഗുണവും വര്‍ധിപ്പിക്കും. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗമാണ് കൊളസ്‌ട്രോൾ. എന്നാൽ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ മരുന്നുകൾക്ക് പുറമെ നമ്മൾ സ്ഥിരം കഴിക്കുന്ന പല ഭക്ഷണങ്ങൾക്ക് സാധിക്കും. അതിൽ ഒന്നാണ് വെളുത്തുള്ളി. അസംസ്‌കൃത വെളുത്തുള്ളി പ്രധാന പങ്ക് വഹിക്കുന്നതായി പ്രശസ്‌ത ന്യൂട്രിഷ്യനിസ്‌റ്റ് ഡോ ലഹരി സുരപനേനി വ്യക്തമാക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിനാണ് ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നത്.

Read More

കാസർകോട് : എന്‍ഡോസള്‍ഫാന്‍ ദുരന്ത മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിത കമ്മിഷന്‍ കാസര്‍കോട് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചര്‍ച്ചയില്‍ ഉരിത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കുക.ദുരിത ബാധിത മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചര്‍ച്ചയാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് സംസ്ഥാന വനിത കമ്മിഷന്‍റെ നേതൃത്വത്തില്‍ പ്രത്യേക വിഷയങ്ങള്‍ മുന്‍നിര്‍ത്തി വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ്ങുകള്‍ നടത്തിവരുന്നത്. തൊഴിലിടങ്ങളിലെയും സാമൂഹ്യ ജിവിതങ്ങളിലെയും എല്ലാം വിഷയങ്ങള്‍ പ്രത്യേകം പബ്ലിക് ഹിയറിങ്ങുകളായി തെരഞ്ഞെടുത്ത് പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.

Read More