- പുതിയ പാപ്പാ ആര്?; കോണ്‍ക്ലേവിന് ഇന്ന് തുടക്കം
- ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്
- ജീസസ് ആൻഡ് മീ ഫൊറോനാ യുവജന സംഗമം നടത്തി
- ഓർമ്മകളിൽ ഫ്രാൻസിസ് പാപ്പാ
- ലഹരിക്കെതിരെ പ്രതിരോധമായി ഫുട്ബാൾ മത്സരം
- ചരിത്രഗതി മാറ്റുന്ന കോണ്‍ക്ലേവിന് നാളെ തുടക്കം
- പൂരാവേശത്തിൽ തൃശൂർ, കുടമാറ്റം വൈകിട്ട്
- റവ. ഡോ. ഫ്രാൻസിസ്കോ പടമാടൻ എപ്പിസ്കോപ്പൽ വികാരി
Author: admin
ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്ക് ഓൺലൈനായിട്ടാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. നിലവിൽ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തിൻ്റെ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച വിവരങ്ങളും പ്രത്യേക മന്ത്രിസഭായോഗത്തിൽ പ്രധാന അജണ്ടയാകും. പുനരധിവാസത്തിന് ഗുണഭോക്താക്കളെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യും.
മുനമ്പം. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരം എഴുപത്തിഒന്നാം ദിനത്തിലേക്ക് . എഴുപതാം ദിന നിരാഹാര സമരത്തിൻ്റെ ഉദ്ഘാടനം ഫാ ആന്റണി തോമസ് പോളക്കാട്ട് നിർവ്വഹിച്ചു. എഴുപത് ദിനങ്ങൾ എന്നത് ഒരു വലിയ നാഴികക്കല്ലാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഫാ ആൻ്റണി പ്രസ്താവിച്ചു. ഇനിയുള്ള ദിവസങ്ങളും പോരാട്ടത്തിന്റെ ദിനങ്ങൾ ആണെന്നും നീതിക്ക് വേണ്ടിയുള്ള ഈ സമരത്തിൽ വിജയം മുനമ്പം ജനതയുടേത് ആയിരിക്കുമെന്നും പറഞ്ഞു. എഴുപതം ദിനത്തിൽ നിരാഹാരമിരുന്നത് കുഞ്ഞുമോൻ ആന്റണി, റോക്കി വലിയ വീട്ടിൽ, ഉഷ ജോസി മഞ്ഞളി, ഫ്രാൻസിസ് മനക്കിൽ എന്നിവർ ആയിരുന്നു.
കൊല്ലം: പുനലൂർ സെന്റ്. അലോഷ്യസ് കാത്തലിക് സെമിനാരിയിലെ “ക്രിസ്തുമസ് സന്‌ധ്യ ” പുനലൂർ രൂപതാ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര സെന്റ്. ഗ്രീഗോറിയോസ് ഹയർ സെക്കണ്ടറി ഗണിത വിഭാഗം അദ്ധ്യാപിക സൂസൻ കോശി വരിഞ്ഞവിള ക്രിസ്തുമസ് സന്ദേശം നൽകി. വത്തിക്കാനിൽ നടന്ന ലോക മത പാർലമെന്റിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഫാ. കോശി ജോർജ് വരിഞ്ഞവിള, പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചാ വിവരണം നൽകി. ബഹു. വൈദികരും, സെമിനാരി വിദ്യാർത്ഥികളും ക്രിസ്തുമസ്സ് സന്ധ്യയിൽ പങ്കെടുത്തു.
താമരക്കുളം: ചാരുംമ്മുട് സെൻറ് ജോസഫ്‌സ് ഐ ടി ഐ യിലെ ക്രിസ്തുമസ് ആഘോഷം താമരക്കുളം ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർമാൻ പി. ബി ഹരികുമാർ ഉദ്ഘടനo ചെയ്തു. പ്രിൻസിപ്പാൾ ഫാ. വിൻസെന്റ് എസ് അധ്യക്ഷത വഹിച്ചു. ഫാ. ഷിജി കോശി ക്രിസ്തുമസ് സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ വിജയചന്ദ്രൻ ഉണ്ണിത്താൻ, ഗ്രൂപ്പ് ഇൻസ്റ്റക്ടർ സുമ രാജേന്ദ്രൻ, ജർമ്മൻ ലാംഗ്വേജ് ട്യൂട്ടർ ആരതി അനിൽ എന്നിവർ സംസാരിച്ചു
കൊച്ചി :വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെയിന്റ് ആൽബെർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ ക്രിസ്മസ് ആഘോഷം ‘ജിംഗിൽ വൈബ്‌സ്’ നടന്നു . വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു . മേയർ അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി. ജെ.വിനോദ് എംഎൽഎ, വികാരി ജനറൽ മോൺ .മാത്യു കല്ലിങ്കൽ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, കൗൺസിലർ മനു ജേക്കബ്, ഫാ.യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ് , ഫാ. വിൻസൻറ് നടുവിലപറമ്പിൽ എന്നിവർ സംബന്ധിച്ചു . ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട്: മുണ്ടകൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്കാ മെത്രാൻ സമിതി ( കെസിബിസി)യുo കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ഭവന പദ്ധതിയും ചേർന്ന് ഭവനരഹിതർക്ക് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ശിലാ ആശീർവാദം കെസിബിസി ചെയർമാൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ നിർവഹിച്ചു. കേരളത്തിൽ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെആർഎൽസിബിസി) പ്രസിഡന്റും കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമ്മേളനത്തിൽ അധ്യക്ഷനായി . കെസിബിസി സെക്രട്ടറി കണ്ണൂർ രൂപത ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തി. താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയൽ തുടങ്ങിയർ പങ്കെടുത്തു. കോഴിക്കോട് രൂപതയുടെ പരിധിയിലുള്ള മേലെ അരപ്പറ്റയിൽ ഉള്ള സ്ഥലത്താണ് പുനരുധിവാസ ഭവന പദ്ധതി നടപ്പിലാക്കുന്നത്.കാരിത്താസ് ഇന്ത്യയുടെയും കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെയും കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വൾഗ്ഗീസ് ചക്കാലക്കൽ, വികാരി ജനറൽ റവ. ഡോ. ജൻസൻ പുത്തൻ വീട്ടിൽ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ…
കൊച്ചി: മഞ്ഞപ്പിത്ത രോഗം വ്യാപിച്ച കളമശ്ശേരിയിലെ വാർഡുകളിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തും. 10,12,14 വാർഡുകളിൽ രാവിലെ 11 മണിയോടെയാണ് ക്യാമ്പ് തുടങ്ങുക. കുട്ടികളും സ്ത്രീകളും അടങ്ങുന്ന, 30ലധികം പേർക്കാണ് രോഗമുള്ളത്. ആളുകൾ ഒന്നിച്ചു ചേർന്ന ഒരു ചടങ്ങിൽ നിന്നാണ് രോഗം പടർന്നതെന്ന് പ്രാഥമിക നിഗമനം. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നിട്ടുണ്ട്. കളമശ്ശേരി നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം ഉണ്ടായിട്ടുണ്ട്. മഞ്ഞപ്പിത്ത വ്യാപനം ശ്രദ്ധയിൽപ്പെട്ടതോടെ നഗരസഭ അധികൃതർ അടിയന്തിര യോഗം ചേരുകയും, പ്രതിരോധ നടപടികളാരംഭിക്കുകയും ചെയ്തിരുന്നു. ജലസ്രോതസുകൾ അടിയന്തിരമായി ശുദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു.
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പാർലമെന്‍റ് വളപ്പിലെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വനിത എം.പിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമീഷൻ. നാഗാലാന്‍ഡില്‍ നിന്നുള്ള എം.പി ഫാംഗ്‌നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് നടപടി. വനിത എം.പിമാരുടെ അന്തസ് സംരക്ഷിക്കാന്‍ സഭാധ്യക്ഷന്മാര്‍ നടപടി സ്വീകരിക്കണമെന്ന് വനിത കമീഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ നിര്‍ദേശം നല്‍കി. അമിത് ഷാക്കെതിരെ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത് ബഹുമതിയായി കാണുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. കേസെടുത്തെന്നുവെച്ച് ആർ.എസ്.എസ് – ബി.ജെ.പി ഭരണത്തിനെതിരെ നിലകൊള്ളുന്നതില്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. തങ്ങളെ ശാരീരികമായി ആക്രമിച്ച ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ കോണ്‍ഗ്രസ് വനിതാ എംപിമാര്‍ നല്കിയ പരാതികളില്‍ എന്തുകൊണ്ട് ഡൽഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഡോ. ബി.ആര്. അംബേദ്കറെ പരാമർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിന് രാഹുൽ…
ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ ഉന്മൂലനംതന്നെയെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് -എം.എസ്.എഫ്) റിപ്പോർട്ട്. സംഘടനക്ക് വേണ്ടി ഗസ്സയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ജീവനക്കാരിൽനിന്ന് വിവരം ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. ഇസ്രായേൽ സൈന്യം കൂട്ടനശീകരണവും മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളും നടത്തിയതിന് ആരോഗ്യ ജീവനക്കാർ സാക്ഷിയാണ്. വടക്കൻ ഗസ്സയിൽനിന്ന് ബോധപൂർവം ആളുകളെ പുറന്തള്ളി. തിരിച്ചുവരാൻ കഴിയാത്തവിധം അവിടെ നശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ഇന്ന് അവസാനിച്ചാലും തലമുറകളോളം അവിടെ ജീവിക്കാൻ കഴിയാത്തവിധം അടിസ്ഥാന സൗകര്യങ്ങളും പ്രകൃതിയും നശിപ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.