- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
തിരുവനന്തപുരം : കേരളത്തോടുള്ള അവഗണന തുടറുകയാണ് കേന്ദ്രസർക്കാർ . ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരിക്കുന്നത് . മറ്റ് സംസ്ഥാനങ്ങളിൽ 18 രൂപയ്ക്ക് നൽകിയിരുന്ന ഭാരത് അരി കേരളത്തിന് അനുവദിച്ചത് 31 രൂപ നിരക്കിലാണ്.ഇതാകട്ടെ ഗുണമേന്മയില്ലാത്തതും. ഗോഡൗണുകളിൽ ഒന്നരവർഷത്തോളമായി കെട്ടിക്കിടക്കുന്ന അരിയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്ന് ഭക്ഷ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കേരളത്തിൻ്റെ അന്നം മുടക്കുന്ന സമീപനമാണ് കേന്ദ്രം വീണ്ടും സ്വീകരിച്ചിരിക്കുന്നത്.കേരളത്തിന് ഭക്ഷ്യ യോഗ്യമല്ലാത്ത അരി നൽകിയതിലുള്ള നിലപാട്കേന്ദ്രസർക്കാരും എഫ്സിഐയും പുന:പരിശോധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു . കേരളത്തിന് ഭക്ഷ്യയോഗ്യമായ ഉൽപ്പന്നങ്ങൾ ലഭിക്കണമെന്നും കേന്ദ്രത്തിന്റെ നടപടി പകപോക്കൽ ആയെന്നും അദ്ദേഹം പറഞ്ഞു.ഗോഡൗണുകളിൽ അരി കെട്ടിക്കിടന്നിട്ടും കേരളത്തിന് അരി നൽകിയില്ല എന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം സബ്സിഡി സാധനങ്ങളിൽ വലിയ വില മാറ്റമില്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രമാണ് ഉണ്ടായതെന്നും…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗത്തില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന് കേരള തീരത്തെ ന്യൂനമര്ദ്ദപാത്തി ദുര്ബലമായി. വ്യാഴാഴ്ചയോടെ ബംഗാള് ഉള്ക്കടലില് പുതിയ ന്യൂനമര്ദ്ദത്തിന് സാധ്യതയുണ്ട്. എന്നാല് ഇന്ന് മീന്പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റായ്പുർ: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒമ്പത് മാവോയിസ്റ്റുകളെ വധിച്ചു. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിലെ ബിജാപൂർ ദന്തേവാഡ അതിർത്തിയിലാണ് സംഭവം. സ്ഥലത്ത് സേന തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽനിന്നും ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
വിജയ് സേതുപതി, സൂരി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തി വെട്രിമാരൻ സംവിധാനം നിർവഹിച്ച് 2023 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിടുതലൈ. രാജ്യമെമ്പാടും, ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ ചിത്രമായിരുന്നു വിടുതലൈ. പുറത്തിറങ്ങിയതിനോടൊപ്പം തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുമെന്ന് അറിയിച്ചിരുന്നു. രണ്ടാം ഭാഗത്തിനായി കേരളത്തിലുൾപ്പെടെ വലിയൊരു വിഭാഗം സിനിമാ പ്രേമികൾ കാത്തിരിക്കുമ്പോഴാണ് ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. മഞ്ജു വാര്യരും, വിജയ് സേതുപതിയും, സൂരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വിടുതലൈ പാർട്ട് രണ്ടിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2024 ഡിസംബർ 20ന് തിയറ്ററുകളിലേക്കെത്തുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന മറ്റ് താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഇളയരാജയാണ് വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
തൃശൂർ/മലപ്പുറം: മലപ്പുറത്തും തൃശൂരിലും വൻ തീപിടുത്തം.തൃശൂർ മരത്താക്കരയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഫർണീച്ചർ കട കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലു മണിയോടെയായിരുന്നു തീപിടുത്തം. മലപ്പുറം പെരുമ്പടപ്പിൽ വീടിനു തീ പിടിച്ച് വൻ അപകടം. പെരുമ്പടപ്പ് പുറങ്ങിൽ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. മരത്താക്കരയിൽ ഫയർ ഫോഴ്സിൻ്റെ അഞ്ച് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ ഫർണീച്ചർ കട പൂർണമായി കത്തിനശിച്ചു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് അതിശക്തമായ മഴ പെയ്തതിനാൽ കൂടുതൽ ഭാഗത്തേക്ക് തീപിടുത്തം വ്യാപിച്ചില്ല. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വിശദമായ പരിശോധന നടത്തും. മലപ്പുറം പെരുമ്പടപ്പിൽ ഉണ്ടായ സംഭവത്തിൽ അഞ്ചു പേർക്ക് പൊള്ളലേറ്റു. സരസ്വതി, മണികണ്ഠൻ, അനിരുദ്ധൻ, റീന, നന്ദന എന്നിവർക്ക് പൊള്ളലേറ്റു. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ തൃശൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂലമ്പിള്ളി: മൂലമ്പിള്ളി വിശുദ്ധ അഗസ്തീനോസ് ദേവാലയ ശതോത്തര സൂവർണ്ണ ജൂബിലി വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ജൂബിലി പതാക ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ ഉയർത്തി. മൂലമ്പിള്ളി പള്ളി തിരുനാൾ സമാപനത്തോടനുബന്ധിച്ച് നടന്ന പൊന്തിഫിക്കൽ ദിവ്യ ബലി മദ്ധ്യയാണ് ജൂബിലി തിരി തെളിച്ചത്ഫാ യേശുദാസ് പഴമ്പിള്ളി വചന സന്ദേശം നൽകി. ഫാ. സെബാസ്റ്റിൻ മൂന്നു കൂട്ടുങ്കൽ, ഫാ മാർട്ടിൻ അഴിക്കകത്ത്, ഫാ. അഗസ്റ്റിൻ വി ന്നി ഫെർണാണ്ടസ്, ഫാ. വിജേഷ് ജേക്കബ് കാനാ രി, ഫാ ജോസഫ് രാജൻ കിഴവന,ഫാ. ജീസൻ ഫെർണാണ്ടസ് എന്നിവർ സന്നിഹതരായിരുന്നു.
കൊച്ചി : മുനമ്പം-കടപ്പുറം പ്രദേശത്തെ പാവപ്പെട്ട ജനങ്ങളുടെ താമസഭൂമിയിലെ അവകാശങ്ങള് പുനസ്ഥാപിക്കണമെന്ന് കേരള റിജ്യന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) ആവശ്യപ്പെട്ടു. പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ നാനാജാതി മതസ്ഥരായ പാവപ്പെട്ട കുടുംബങ്ങള്ക്ക് വില സ്വീകരിച്ച് ഫറൂഖ്കോളേജ് രജിസ്റ്റര് ചെയ്ത് നല്കിയ ഭൂമിയിലെ റവന്യൂ അവകാശങ്ങളാണ് ഇപ്പോള് നിഷേധിക്കപ്പെടുന്നത്. ഭൂമിക്കുള്ള കരമടച്ച് ഈ കുടുംബങ്ങള് കൈവശംവച്ചു പോന്ന സ്വത്താണിത്. കടപ്പുറം വേളാങ്കണ്ണി മാതാ ദേവാലയവും വൈദീകമന്ദിരവും സിമിത്തേരിയും കോണ്വെന്റും ഉള്പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള് പുനസ്ഥാപിക്കുന്നതിന് സര്ക്കാര് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് കെആര്എല്സിസി വൈസ് പ്രസിഡന്റ് ജോസഫ്ജൂഡ് ജനറല് സെക്രട്ടറി ഫാ. തോമസ് തറയില് എന്നിവര് ആവശ്യപ്പെട്ടു. വഖഫ്ബോര്ഡ് ഈ ഭൂമിയില് അവകാശവാദമുന്നയിച്ച് 2022 ല് കത്ത് നല്കുന്നതുവരെ ഈ കുടുംബങ്ങള് കൈവശംവച്ചു പോന്ന ഭൂമിയാണിത്. ഇത്രയുംകാലം താമസിച്ചിരുന്ന ഭൂമിയും വീടും നഷ്ടപ്പെട്ടു പോകുമോ എന്ന ഭീതിയിലാണ് നിസ്സഹായരായ ഈ…
ഹൈദരാബാദ്: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കെടുതിയിലായ ആന്ധ്രാ – തെലങ്കാന സംസ്ഥാനങ്ങളിൽ വിവിധ ജില്ലകളിൽ ഇന്നും റെഡ് അലേർട്ട് തുടരും. തെലങ്കാനയിലെ 11 ജില്ലകളിലും ആന്ധ്രയിലെ രണ്ട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചിട്ടുണ്ട്. തെലങ്കാനയിൽ അദിലാബാദ്, കാമറെഡ്ഡി, ആസിഫാബാദ്, മേദക്, മേഡ്ചൽ – മൽകാജിഗിരി, നിസാമാബാദ്,, സംഗറെഡ്ഡി, സിദ്ദിപേട്ട് എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിൽ കൃഷ്ണ, വിജയവാഡ എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിചിരിക്കുകയാണ്. ഇരു സംസ്ഥാനങ്ങളിലുമായി വൻ കൃഷിനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എൻഡിആർഎഫും സംസ്ഥാന ദുരന്തനിവാരണസേനയും സൈന്യവും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 40,000 പേരോളം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഷിക്കാഗോ നഗരത്തിൽ ട്രെയിനിൽ നാല് പേർ വെടിയേറ്റു മരിച്ചു.തിങ്കളാഴ്ച നടന്ന സംഭവത്തിന് പിന്നാലെ അക്രമിയെ പോലീസ് പിടികൂടി. മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ മെയ്വുഡിലെ ലയോള യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ വച്ചുമാണ് മരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ട് നൽകണമെന്ന ഉത്തരവിനെതിരേ അപ്പീൽ നൽകേണ്ടെന്നാണ് തീരുമാനം. റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിലെത്തിക്കാനുള്ള അവസാന തീയതി ഒൻപതാണ്. റിപ്പോർട്ട് നൽകാനുള്ള തയാറെടുപ്പ് പൂർത്തിയായി. റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ, രജിസ്റ്റർചെയ്ത കേസുകളുടെ വിശദാംശങ്ങളും ഇതുവരെയെടുത്ത നടപടികളും കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ പരാമർശങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിലാണ് റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.