- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
- സന്ന്യാസ ജീവിതത്തിലെ വിശുദ്ധി: ‘ദൈവത്തിന്റെ വെളിപാട്’
Author: admin
ദുബായ്: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ആഗോള കാലാവസ്ഥ വ്യതിയാനവും പരിഹാരങ്ങളും എന്ന വിഷയം പഠിക്കുന്നതിനും സംവദിക്കുന്നതിനുമായി ലോകരാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മലയാളി യുവസാന്നിധ്യങ്ങള്‍. വരാപ്പുഴ അതിരൂപതാംഗവും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റ് (ഐസിവൈഎം) ദേശീയപ്രസിഡന്റുമായ അഡ്വ. ആന്റണി ജൂഡിയും പുനലൂര്‍ രൂപതാംഗമായ ഗ്രേഷ്മ പയസ് രാജുവുമാണ് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ യുഎഇ ആതിഥേയത്വം വഹിക്കുന്ന ലോകസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ദുബായില്‍ നടത്തപ്പെടുന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രനേതാക്കള്‍ പങ്കെടുക്കും. ഐക്യരാഷ്ട്രസഭ രൂപീകരിച്ചിരിക്കുന്ന യങ്‌ഗോയുടെ പ്രതിനിധിയായിട്ടാണ് അഡ്വ. ആന്റണി ജൂഡി പങ്കെടുക്കുന്നത്. G INDIA (Make Earth Green Again) എന്ന എന്ന പരിസ്ഥിതി സംരക്ഷണ പദ്ധതി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിജയകരമായി നടന്നു വരികയാണ്. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അഡ്വ. ആന്റണി ജൂഡി നിലവില്‍ ഡല്‍ഹിയില്‍ ആണ് സേവനമനുഷ്ഠിച്ചു വരുന്നത്. എറണാകുളം തേവര സ്വദേശിയാണ്. തൃശൂര്‍ ലോ കോളേജില്‍ നിന്ന് നിയമബിരുദവും എറണാകുളം ചിന്മയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്…
ആന്‍ റിഫ്റ്റയുടെ വിയോഗം നാടിനും വീടിനും തീരാനഷ്ടമാണ്
ദോഹ: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ഹമാസും ഇസ്‌റാഈഈലും അറിയിച്ചു. ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴുമണിക്ക് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് തീരുമാനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഏറെ നേരം നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്‌റാഈലും ധാരണവുകയായിരുന്നു. വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്‌റാഈല്‍ നിരസിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അല്‍പസമയം മുമ്പ് അറിയിച്ചിരുന്നു. ബന്ദികളായ ഏഴ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിര്‍ദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇസ്‌റാഈല്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു.
ന്യൂഡൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സുപ്രീം കോടതി റദ്ദാക്കി. വൈസ് ചാൻസിലറുടെ നിയമനം ശരിയായ രീതിയിലല്ലെന്ന് ചീഫ് ജസ്റ്റിസ് വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തി. ബാഹ്യ ശക്തികളുടെ ഇടപെടലിനെത്തുടർന്നാണ് നിയമനം റദ്ദാക്കിയത്.ഇടതുപക്ഷ സർക്കാരിനും പ്രത്യേകിച്ച് സിപിഎമ്മിനും കനത്ത പ്രഹരമാണ് ഈ കോടതി ഉത്തരവ്
വത്തിക്കാൻ :അനാരോഗ്യം മൂലം പാപ്പായുടെ ദുബായ് യാത്ര റദ്ദാക്കി.കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ദുബായിൽ വച്ചു നടക്കുന്ന ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ യാത്ര അനാരോഗ്യം മൂലം റദ്ദാക്കി.വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്.നവംബർ മാസം 30 മുതൽ ദുബായിൽ വച്ചു നടക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള COP 28 ലോകനേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുവാൻ ഡിസംബർ ഒന്നാം തീയതി ആരംഭിക്കുവാനിരുന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര അനാരോഗ്യം മൂലം റദ്ദാക്കി. വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് വളരെ ഖേദത്തോടെ ഫ്രാൻസിസ് പാപ്പാ ഈ നിർദേശം സ്വീകരിച്ചത്. വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടർ ഡോ.മത്തേയോ ബ്രൂണിയാണ് ഇത് സംബന്ധിച്ച വാർത്ത പങ്കുവച്ചത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഫ്രാൻസിസ് പാപ്പായ്ക്ക് ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിച്ചത്. അന്നേ ദിവസം നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശവീക്കം ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഞായറാഴ്ച്ച നടത്തിയ ത്രികാലപ്രാർത്ഥനയ്ക്ക് പതിവിൽ നിന്നും വിപരീതമായി പരിശുദ്ധ പിതാവ്…
വാഷിങ്ടൻ:സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും യുഎസ് നയതന്ത്രജ്ഞനുമായ ഹെൻറി കിസ്സിൻജർ (100) വിടവാങ്ങി . കണക്ടിക്കട്ടിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കിസ്സിൻജർ അസോഷ്യേറ്റ്സ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്താൻ ചൈനയിൽ എത്തിയിരുന്നു. യുഎസ് പ്രസിഡന്റുമാരായ റിച്ചർഡ് നിക്സന്റെയും ഗെറാൾഡ് ഫോർഡിന്റെയും കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു അദ്ദേഹം
Subscribe to Updates
Get the latest creative news from FooBar about art, design and business.
