- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
- കണ്ണീരൊപ്പിയ കൈകള്‍, സാന്ത്വനമായ പ്രാര്‍ഥന; തിയോഫിന്‍ കപ്പുച്ചിന്‍ ധന്യന്‍
- മന്നപോലെ ഒരാള്‍
Author: admin
കൊച്ചി :ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പാലാരിവട്ടം പിഒസിയില്‍ ഡിസംബര്‍ 4,5,6 തീയതികളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് ആവശ്യം.കമ്മീഷന്‍ നിര്‍ദേശങ്ങളെ സംബന്ധിച്ച് പഠിക്കുന്നതിനായി വിവിധ വകുപ്പുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തിട്ടില്ലാത്തതിനാല്‍ കമ്മീഷന്റെ കണ്ടെത്തലുകളും വിലയിരുത്തലുകളും എന്തെന്ന് പൊതുസമൂഹത്തിന് അറിയാനായിട്ടില്ല. കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സഭാവിഭാഗങ്ങളുമായി ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പട്ടു.സമൂഹത്തില്‍ അതിവേഗം സ്വാധീനിക്കപ്പെടുന്നതും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ചിത്രീകരിക്കപ്പെടുന്നതുമായ സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, ലീവിങ് ടുഗതര്‍ തുടങ്ങിയ ചിന്താഗതികള്‍ പരമ്പരാഗത സാമൂഹിക ജീവിത ധാരകളെ കീഴ്മേല്‍ മറിക്കുന്നതും ദൂരവ്യാപകമായഅരാജകത്വം സൃഷ്ടിക്കുന്നതുമാണെന്നും വിലയിരുത്തി. ഇത്തരം ചിന്താധാരകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ രചനകളും സിനിമ, നാടകം, സീരിയല്‍ തുടങ്ങിയവയും വര്‍ദ്ധിച്ച തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇവ പുതുതലമുറയെ ഗണ്യമായി സ്വാധീനിക്കുന്നവയാണ്. സുസ്ഥിര സമൂഹ നിര്‍മ്മിതിക്ക് എത്രമാത്രം ഇവ…
|ആത്മഹത്യയ്ക്ക് പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് നിര്‍ദേശം|
തിരുവനന്തപുരം:ഒരിക്കലും സാധിക്കാനാവാത്ത സ്ത്രീധനം ചോദിച്ചതാണ് പിജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയ്ക്കു പിന്നിലെന്നു കുടുംബം. സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്തായ ഡോക്ടര്‍ പിന്മാറിയതോടെയാണ് എല്ലാം അവസാനിപ്പിച്ച് ഡോ.ഷഹന എന്ന പെൺകുട്ടി ഈ ലോകം ഉപേക്ഷിച്ചത് . തിരുവനന്തപുരം മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കൂടെ പഠിക്കുന്ന ഡോക്ടറുടെ വിവാഹ ആലോചന എത്തിയപ്പോൾ 50 പവൻ സ്വർണവും 50 ലക്ഷംരൂപയുടെ സ്വത്തും കാറും നൽകാമെന്ന് കുടുംബം അറിയിച്ചിരുന്നു. എന്നാൽ യുവാവിന്റെ വീട്ടുകാര്‍ 150 പവനും 15 ഏക്കര്‍ ഭൂമിയും ഒരു ബിഎംഡബ്ല്യൂ കാറും സ്ത്രീധനമായി ആവശ്യപ്പെട്ടതോടെ ഷഹനയുടെ കുടുംബം പ്രതിസന്ധിയിലായി . വരൻ വിവാഹത്തിൽനിന്ന് പിൻമാറിയതിന്റെ മനോവിഷമത്തിലാണ് ഷഹന ആത്മഹത്യ ചെയ്തതെന്നു ആരോപിച്ച് കുടുംബം മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം ക്ലാസിൽ വരാത്തതിനെ തുടർന്ന് സഹപാഠികൾ താമസസ്ഥലത്തെത്തിയപ്പോൾ മുറി അടച്ച നിലയിലായിരുന്നു. പൊലീസെത്തി തുറന്നപ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ചാണ് ആത്മഹത്യ ചെയ്തതെന്നും…
കൊച്ചി: കേരളത്തിലെ സുറിയാനി ക്രിസ്ത്യാനി സഭയെ ഏറെക്കാലമായി പൊതുസമൂഹത്തിൽ അപഹാസ്യമാക്കിയ കുർബാന തർക്കത്തില്‍ നേരിട്ട് ഇടപെട്ട് വത്തിക്കാന്‍. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കർദ്ദിനാളിനെ കണ്ടു. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ രണ്ട് കത്ത് കർദ്ദിനാളിന് കൈമാറി. ഈ കത്ത് സിനഡ് ചർച്ച ചെയ്യും. തീരുമാനം ഉടൻ ഉണ്ടായേക്കും. 1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലായിരുന്നു തർക്കം.
ദില്ലി: ഡിസംബര്‍ പതിമൂന്നിന് മുമ്പ് പാർലമെൻ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ് ഗുര്‍പന്ത് വന്ത് സിങ് പന്നു. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം എന്ന് വിഡിയോയിൽ പറയുന്നു. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു. ഐഎസ്‌ഐയുടെ സഹായത്തോടെയാണ് ആക്രമണം നടത്തുകയെന്നും തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നു. പാര്‍ലമെന്റ് ആക്രമണത്തിന് 22 വര്‍ഷം തികയുന്ന ദിവസമാണ് ഡിസംബര്‍ 13. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരുവിന്റെ പോസ്റ്റർ ഉപയോഗിച്ചായിരുന്നു വീഡിയോ. കഴിഞ്ഞ നവംബര്‍ പത്തൊൻപതിന് എയര്‍ഇന്ത്യ വിമാനങ്ങള്‍ ആക്രമിക്കുമെന്നും പന്നു ഭീഷണി മുഴക്കിയിരുന്നു. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടരുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കി.
|കമ്മിറ്റികൾ രൂപീകരിച്ചു|
ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പൊതുമേഖലയും സ്വകാര്യ മേഖലയും ചേർന്ന് ഗവേഷണത്തിനും വികസനത്തിനുമുള്ള നിക്ഷേപങ്ങൾ നടത്തിയാൽ അത് വൻ മുന്നേറ്റത്തിന് കാരണമാകും. സിവിലിയൻ സാങ്കേതികവിദ്യയ്ക്കായാലും പ്രതിരോധ സാങ്കേതികവിദ്യയ്ക്കായാലും അത് ഗുണം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്ലോബൽ ടെക്നോളജി സമ്മിറ്റിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിപ്പിക്കുന്ന സാങ്കേതികവിദ്യയെ കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ പങ്കുവെയ്ക്കാം, അറിവ് പങ്കുവെക്കലും ബൗദ്ധിക സ്വത്തവകാശ സംരക്ഷണവും എങ്ങനെ നടപ്പാക്കണം, വിവരങ്ങൾ എങ്ങനെ കൈമാറും, ജേണലുകൾ പ്രസിദ്ധീകരിക്കുന്നത്, പേറ്റന്റുകൾ ഫയൽ ചെയ്യുന്നത്, പേറ്റന്റുകൾ ലഭിക്കുമ്പോൾ, ആ പേറ്റന്റുകൾ എങ്ങനെ സംരക്ഷിക്കപ്പെടും എന്നിവയെക്കുറിച്ചും അറിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ടി എൻ പ്രതാപൻ . തൃശ്ശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ലെന്ന് ടി.എന്‍ പ്രതാപന്‍ എം.പി പറഞ്ഞു. ഇവിടുത്തെ സാമൂഹ്യ സാഹചര്യവും രാഷ്ട്രീയ സാഹചര്യവും എല്ലാര്‍ക്കുമറിയാം.കോൺഗ്രസ്സിൽ ദൃഢവിശ്വാസമുള്ള സ്ഥലമാണ്. കഴിഞ്ഞതവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരണമുണ്ടായത്. അന്നിട്ടും ബി.ജെ.പി. സ്ഥാനാര്‍ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സുരേഷ് ഗോപി നല്ല നടനാണ്. അദ്ദേഹത്തെ മലയാള സിനിമയ്ക്ക് നഷ്ട്ടപ്പെട്ടുകൂടാ. ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് പറഞ്ഞത് സുരേഷ് ഗോപി 80% നടനാണെന്നാണ് എന്നാല്‍ 100% നടനാണെന്നു താന്‍ പറയും. കലാകാരനെന്ന നിലയില്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നടന വൈഭവം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടുകൂടായെന്ന് വിശ്വസിക്കുന്ന കലാസ്വാദകനും സിനിമാസ്വാദകനുമാണെന്നും പ്രതാപന്‍ പറഞ്ഞു.
മുംബൈ:മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും കാണാതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഡിസംബർ 3 നും 4 നും ഇടയിലാണ് കാണാതായത്. തിങ്കളാഴ്ച കോപ്പർകർണയിൽ നിന്ന് കാണാതായ 12 വയസ്സുകാരനെ പിന്നീട് താനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തിയതായും മറ്റു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു . കലംബോലിയിൽ 13 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സഹപാഠിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. പനവേലിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. കമോത്തെയിൽ തിങ്കളാഴ്ച 12 വയസ്സുള്ള പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. സമാനമായ രീതിയിലാണ് റബാലെയിലെ 13 വയസ്സുകാരിയെയും കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയെങ്കിലും പിന്നീട്…
|കേരളത്തില്‍നിന്നുള്ള നാല് വിനോദ സഞ്ചാരികളടക്കം അഞ്ചുപേര്‍|
Subscribe to Updates
Get the latest creative news from FooBar about art, design and business.
