- നൈജീരിയയിൽ കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കുവാൻ ശ്രമം
- മെക്സിക്കോയിലെ ടെറസ്സിനു മുകളിലെ ദിവ്യകാരുണ്യ ആശീർവാദത്തിന്റെ വീഡിയോ വൈറൽ
- കൊച്ചി രൂപതയുടെ അതുല്യ സംരംഭം: വോട്ടർ പട്ടിക പേരു ചേർക്കൽ യജ്ഞം
- ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം
- കുടിയേറ്റം തടയാന്കുടി – ഏറ്റം പോരാ!
- ആത്മീയ പോരാട്ടത്തിന്റെ തീര്‍ത്ഥാടനം – തപസ്സുകാലം
- തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം വിശുദ്ധകുരിശ് നിത്യജീവന്റെ ഉറവിടം
- നാള്‍വഴി
Author: admin
കൊച്ചി:കൊച്ചി കപ്പൽ ശാലയിൽ ഔദ്യോഗിക രഹസ്യം ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തി. തുടർന്ന് സമൂഹമാധ്യമം വഴി കൈമാറിയതായും കണ്ടെത്തി. എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങൾ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ് ബ്യൂറോ, കപ്പൽ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് പൊലീസിനും റിപ്പോർട്ട് കൈമാറുകയായിരുന്നു.
| ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു|
പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ചാള്‍സ് സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയെന്ന് റിപ്പോർട്ട്. വെടിവച്ച അക്രമി സർവകലാശാലയിലെ പൂർവ്വ വിദ്യാർഥിയാണെന്നും പോലീസ് അറിയിച്ചു. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ പരിസരത്ത് കയറിയ പ്രതി അധ്യാപകരുടേയും വിദ്യാർഥികളുടേയും നേർക്ക് വെടിവക്കുകയായിരുന്നു. അക്രമം നടത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. ഇയാളുടെ അച്ഛനേയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു. അച്ഛനെ കൊന്ന ശേഷമാണ് സർവകലാശാലയിൽ ഇയാൾ വെടിവെപ്പ് നടത്തിയതെന്നാണ് സൂചന.36 പേരെയാണ് വെടിവപ്പിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. ചാൾസ് സർവകലാശാലയുടെ ആർട്സ് ഫാക്കൽറ്റി കെട്ടിടത്തിലാണ് അക്രമി എത്തി വെടിവച്ചത്. യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്യാമ്പസുകളിലൊന്നാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3. 40 നായിരുന്നു ഇവിടെ വെടിവെപ്പുണ്ടായത്.
വാഷിംഗ്ടണ്‍:മലയാളത്തില്‍ നിന്നും ആദ്യമായി 200 കോടി ക്ലബില്‍ എത്തിയ ചിത്രമായ ‘2018’ ഓസ്കർ പരിഗണനയ്ക്ക് പുറത്ത് .ഓസ്കര് പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രമാണ് “2018′. പ്രളയകാലത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് പുരസ്കാരത്തിന്റെ അന്തിമ ചുരുക്കപ്പട്ടികയില്‍ ഇടം നേടാനായില്ല. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ 2018 വിദേശ ഭാഷ വിഭാഗത്തിലായിരുന്നു പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അക്കാദമി പ്രഖ്യാപിച്ച 15 സിനിമളുടെ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല.ഗുരു, ആദാമിന്റെ മകന് അബു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ക്ക്ശേഷം ഓസ്കാര്‍ എന്‍ട്രി നേടിയ മലയാള ചിത്രമായിരുന്നു 2018. കേരളം നേരിട്ട പ്രളയം പശ്ചാത്തലമായ ചിത്രത്തില്‍ ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മൂന്ന് മൂന്ന് സൈനികർക്ക് പരിക്കേറ്റു. രജൗരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക് കൂടുതൽ സൈനികർ എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
