മുംബൈ : മുംബൈയിൽ ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ്. മുംബൈ പോലീസ് ജനുവരി 18 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.ഇതോടെ മുംബൈയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ പകിട്ടില്ലാതാകും .
ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ ആവശ്യമായി വന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ ഉപയോഗത്തിന് മുംബൈ ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും അധികൃതർ അറിയിച്ചു.