- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും
Author: admin
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തുടരവെ , ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് ഡൽഹിയിൽ യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് യോഗം . വോട്ടെണ്ണൽ ദിവസത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം.യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. വോട്ടെണ്ണലിൽ അട്ടിമറി ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചും യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കൾക്ക് നിർദേശം നൽകും. തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ ചെയ്യേണ്ട തുടർ നീക്കങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നേക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കില്ല എന്നാണ് വിവരം. അതാത് സംസ്ഥാനങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട തിരക്ക് മൂലമാണ് ഇരു നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഡി.എം.കെ പ്രതിനിധിയായി ടി.ആർ ബാലു യോഗത്തിൽ പങ്കെടുക്കും. അതേസമയം ഇന്ന്…
ഡൽഹി: നീണ്ട മൂന്ന് മാസത്തെ പ്രചാരണ പരിപാടികൾക്കൊടുവിൽ രാജ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് സമാപനം. ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത് . 57 മണ്ഡലങ്ങളിലാണ് ജനം ഇന്ന് വിധി എഴുതുന്നത്.ജൂൺ 4 ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. ഉത്തർപ്രദേശും പഞ്ചാബും അടക്കം 7 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിലുമാണ് ഇന്ന് വോട്ടെടുപ്പ്. ബംഗാൾ, ബിഹാർ ഒഡിഷ, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാനഘട്ട വോട്ടെടുപ്പിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖരാണ് ജനവിധി തേടുന്നത്. ബോളിവുഡ് നടി കങ്കണ റണാവത്ത് കോൺഗ്രസ് നേതാവ് അജയ് റായ്, ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ്, ഉൾപ്പെടെയുള്ള പ്രമുഖരാണ് മത്സര രംഗത്തുള്ളത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം ഇന്ന് നടക്കുന്നുണ്ട്. കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ആറുഘട്ടങ്ങളിലായി…
ദുബായ്: ട്വന്റി20 ലോകകപ്പ് പിടവാതില്‍ക്കലെത്തിനില്‍ക്കെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ഇന്ത്യ ഒന്നാമത്. 264 റേറ്റിങ് പോയിന്റോടെയാണ് ഇന്ത്യ ഒന്നാം റാങ്കിങ്ങിലെത്തിയത്. രണ്ട് തവണ ട്വന്റി20 ലോക കിരീടം നേടിയ വെസ്റ്റിന്‍ഡീസ് നാലാം സ്ഥാനത്താണ്. ഇത്തവണത്തെ ലോകകപ്പിന്റെ സഹ ആതിഥേയരാണ് വെസ്റ്റിന്‍ഡീസ്. 2021 ലോക പോരാട്ടത്തോടെ ആദ്യ ട്വന്റി20 കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയയാണ് ഭാരതത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍. 257 ആണ് ടീമിന്റെ റേറ്റിങ് പോയിന്റ്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് 254 പോയിന്റുമായി മൂന്നാം റാങ്കിലാണുള്ളത്. ഇവരെക്കാല്‍ രണ്ട് പോയിന്റ് പിന്നിലാണ് വെസ്റ്റിന്‍ഡീസ്. 250 പോയിന്റുള്ള ന്യൂസിലന്‍ഡ് ആണ് അഞ്ചാം സ്ഥാനക്കാര്‍. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്. ഇരു ടീമുകള്‍ക്കും 244 വീതം പോയിന്റാണുള്ളത്. നേരീയ മുന്‍തൂക്കം പാകിസ്ഥാനുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്നിരിക്കുകയാണ്. നാളെയാണ് ലോകകപ്പിന് ഔദ്യോഗിക തുടക്കം. ഇന്ത്യൻ സമയം ഞായറാഴ്ച വെളുപ്പിന് ആറിനാണ് ആദ്യ പോരാട്ടം. ആതിഥേയരായ അമേരിക്ക അയല്‍ക്കാരായ കാനഡയുമായി പോരടിക്കും. ഡല്ലസിലെ…
സസ്പെൻസ് ത്രില്ലറുമായി ഗോളം; ട്രെയിലർ പുറത്തിറങ്ങിനവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന,രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോളം’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് ‘ഗോളം’ നിർമിക്കുന്നത്. ചിന്നു ചാന്ദ്നി, സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രവീൺ വിശ്വനാഥും സംജാദുമാണ് ഗോളത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ., ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം…
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത ചൂട് . ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. ബിഹാറില്‍ മാത്രം മരണം 20 ആയി. ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. ഡല്‍ഹിയില്‍ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി രേഖപ്പെടുത്തുന്ന താപനില. സാധാരണ താപനിലയേക്കാള്‍ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
ന്യൂ ഡൽഹി :ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ നടക്കും . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ വിധിയെഴുതും. കഴിഞ്ഞ ആറ് ഘട്ടങ്ങളിലും പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് ബിജെപിയെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇൻഡ്യാ മുന്നണിക്ക് ആവേശം പകർന്നിട്ടുമുണ്ട് . യുപിയിലെയും പഞ്ചാബിലെയും 13 , ബിഹാറിലെ 8, ബംഗാളിലെ 9, ഹിമാചൽപ്രദേശിലെ 4 ഒഡീഷയിലെ 6 ജാർഖണ്ഡിലെ 3 ഛണ്ഡിഗഡിലെ 1 മണ്ഡലങ്ങളിൽ നാളെ പോളിങ് നടക്കും . രണ്ടര മാസത്തോളം നീണ്ട വീറും വാശിയുമേറിയ പ്രചരണത്തിനു ശേഷം 57 മണ്ഡലങ്ങളാണ് വിധിയെഴുതുക. കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയായേകേക്കും എന്ന ആശങ്ക നിലനില്‍ക്കെ അവസാനഘട്ടത്തില്‍ പരമാവധി വോട്ടര്മാരെ പോളിങ് ബൂത്തിലെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 904 സ്‌ഥാനാർഥികൾ ആണ് രംഗത്തുള്ളത് .ഇന്ത്യാമുന്നണി പ്രചരണം ശക്തമാക്കിയതോടെ പശ്ചിമ ബംഗാളിൽ തൃണമൂലിനും പഞ്ചാബിലെ കർഷകരോഷം വെല്ലുവിളിയുയായേക്കുമെന്ന ആശങ്ക ബിജെപി ക്കും…
സര്‍ക്കാര്‍ പ്രഖ്യാപിച്ച ആദ്യഘട്ട പദ്ധതിയില്‍ ആകെ അനുവദിക്കപ്പെട്ട 344 കോടി രൂപയില്‍ 7.350 കിലോമീറ്റര്‍ മാത്രമെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. പുത്തന്‍തോട്ടില്‍ 9 പുലിമുട്ടുകളും പുത്തന്‍തോട് മുതല്‍ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് കടല്‍ ഭിത്തിയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
രണ്ടുമാസക്കാലം ആട്ടവുമനക്കവുമില്ലാതെ അടഞ്ഞുകിടന്ന സ്‌കൂളുകൾ മദ്ധ്യവേനൽ അവധികഴിഞ്ഞ് വീണ്ടും തുറക്കുകയാണ് .ഇനി മക്കൾക്ക് സ്‌കൂളിലേക്ക് ടിഫിൻ കൊടുത്തുവിടൽ എന്നൊരു പണികൂടി അമ്മമാരുടെ ചുമതലയിലാവും . എളുപ്പത്തിൽ ഒപ്പിക്കാൻ അമ്മമാർ ആദ്യം തെരഞ്ഞെടുക്കുന്നത് ഇൻസ്റ്റന്റ് നൂഡിൽസ് പാക്കറ്റായിരിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം എന്നതാണ് ആദ്യ ആകർഷണം .മാത്രമല്ല വിശപ്പുമാറാനും നൂഡിൽസ് ധാരാളം .പിള്ളേർക്കാണെങ്കിലോ വലിയ ഇഷ്ടം . രാത്രിയെന്നോ പകലെന്നോ നട്ടപ്പാതിരയെന്നോ ഇല്ലാതെ വീട്ടമ്മമാരും ജോലിക്ക് പോകുന്ന അമ്മമാരും വളരെ അപൂർവ്വം അച്ചന്മാരും നൂഡിൽസിനെ ആശ്രയിക്കാറുണ്ട്. കൊതിയൂറും രുചി തന്നെയാണ് നൂഡിൽസിൽ അഭയം കണ്ടെത്താൻ പലരേയും പ്രേരിപ്പിക്കുന്നതെന്നത് മറ്റൊരു കാര്യം. ഈ നൂഡിൽസ് കുഞ്ഞുങ്ങൾക്കും വലിയവർക്കും അത്ര ആരോഗ്യദായകമാണോ എന്നൊന്നും നമ്മളാരും ചിന്തിച്ചിട്ടില്ല .നൂഡില്സിനെക്കുറിച്ച് കുറച്ച് വിവരങ്ങൾ അറിയാം .തുടർന്ന് വായിക്കുക . ആദ്യത്തെ കാര്യം,നൂഡിൽസിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ തുടങ്ങിയ പോഷക ഗുണങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് . പകരം ഉയർന്ന കലോറിയുള്ള ഭക്ഷണമാണ്…
ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെഡിഎസ് എംപിയും നേതാവുമായ പ്രജ്വൽ രേവണ്ണയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസ് വന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രജ്വൽ വിമാനമിറങ്ങുന്നത് കാത്തുനിന്ന എസ് ഐ ടി സംഘം അടക്കമുള്ള വൻ പോലീസ് സംഘമാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചുതന്നെ കസ്റ്റഡിയിൽ എടുത്തത്. പ്രജ്വലിനെ ഇന്ന് പ്രാഥമികമായി ചോദ്യം ചെയ്ത് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രജ്വൽ രേവണ്ണ മ്യൂണിക്കിൽ നിന്ന് പുറപ്പെട്ട ലുഫ്താൻസ വിമാനം DLH 76 അർധരാത്രി ഏകദേശം 12. 50 ഓടെയാണ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 20 മിനിറ്റ് വൈകിയാണ് വിമാനം എത്തിയത്. 34 ദിവസം ഒളിവിൽ കഴിഞ്ഞ പ്രജ്വലിനെ വിമാനത്താവളത്തിൽ നിന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26 ന് രാത്രി…
ന്യൂയോര്‍ക്ക്: യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി . ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ട്രംപിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക . പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമാണ് ട്രംപിനെതിരെയുള്ള കേസ്. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും ട്രംപ് കുറ്റക്കാരനാണെന്നാണ് ന്യൂയോര്‍ക്ക് ജ്യൂറി കണ്ടെത്തിയത് . 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവെക്കാൻ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമായിരുന്നു കേസ്. 2006-ൽ ലേക്ക് ടാഹോയിലെ ഗോൾഫ് മത്സരവേദിയിലാണ് ട്രംപിനെ താൻ കണ്ടുമുട്ടിയതെന്നും ന്യൂയോർക്കിലെ കോടതിയിൽ സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയൽ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് ‘ദ അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായിരുന്നു. അതിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നും വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസിലായതോടെ താൻ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
