Author: admin

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് മുന്നറിയിപ്പുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലകളിലടക്കം ജാഗ്രത വേണം എന്നും നിര്‍ദേശം ഉണ്ട്. വ്യാപകമായി മഴ കിട്ടാൻ സാധ്യത ഉണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനത്തേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരള തീരത്തേക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തെക്കൻ കേരളത്തിന് അരികെയായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്.

Read More

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് ആധികാരിക വിജയം . മാഡ്രിഡിന്റെ പതിനഞ്ചാം കിരീടമാണിത് . ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം സ്വന്തമാക്കിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശപ്പോരാട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. എഴുപത്തിനാലാം മിനിറ്റിൽ സൂപ്പർ താരം ഡാനി കർവാഹലും, എൺപത്തിമൂന്നാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് എക്കാലവും റയൽ മാഡ്രിഡ്. മുൻപ് 2021-22 ലാണ് ചാമ്പ്യൻസ് ലീഗിൽ റയൽ മുത്തമിട്ടത്.

Read More

ന്യൂ ഡൽഹി : ഇടക്കാല ജാമ്യത്തിനു ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. മൂന്നുമണിയോടെ കെജ്‌രിവാൾ ജയിലിലേക്ക് പോകും. ഇന്ത്യ സഖ്യത്തിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്താണ് കെജ്‌രിവാളിന്റെ മടക്കം. ഇഡിയുടെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു 21 ദിവസത്തെ ഇടക്കാല ജാമ്യമെന്ന കോടതി ഉത്തരവ്.  ഇടക്കാല ജാമ്യം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ജാമ്യം നീട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു.പക്ഷേ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയിലും ജാമ്യാപേക്ഷ നല്‍കിയെങ്കിലും വിധി ബുധനാഴ്ചയിലേക്ക് കോടതി മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെകെജ്‌രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വന്നത്.

Read More

ന്യൂ ഡൽഹി: അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. 60 നിയമസഭാ സീറ്റുകളുള്ള അരുണാചൽ പ്രദേശിലും 32 മണ്ഡലങ്ങളുള്ള സിക്കിമിലെയും വോട്ടെണ്ണൽ ഇന്ന്. ഏപ്രിൽ 19 നാണ് വോട്ടെടുപ്പ് നടന്നത്. അരുണാചൽ പ്രദേശിൽ ഭരണ കക്ഷിയായ ബിജെപിക്ക് നിയമസഭയിൽ 60 അംഗങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചോവ മേയും ഉൾപ്പെടെ 10 ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതിനാൽ 50 മണ്ഡലങ്ങളിൽ മാത്രമാണ് വോട്ടെടുപ്പ് നടന്നത്. സിക്കിമിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം. അരുണാചലിൽ 25 ജില്ലാ ആസ്ഥാനങ്ങളിലെ 40 കൗണ്ടിംഗ് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലും രാവിലെ 6 മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ വോട്ടുകളായിരിക്കും എണ്ണുക. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ന്യൂഡൽഹി : റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേർ മരിച്ചു. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. 11 ജില്ലകളിൽ നിന്നായി 78,000 കുട്ടികളടക്കം 3.50 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. കച്ചാർ ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരും ഹൈലകണ്ടി ജില്ലയിൽ ഒരു കുട്ടിയുൾപ്പടെ രണ്ട് പേരും കാർബി ആംഗ്ലോങ് വെസ്റ്റ് ജില്ലയിൽ ഒരാളുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് കോപ്പിലി, ബരാക്, കടഖൽ, കുഷിയറ തുടങ്ങി നിരവധി നദികളിലെ ജലനിരപ്പ് അപകടനില കവിയുന്നതായാണ് വിവരം. പ്രളയബാധിത ജില്ലകളിലെ 4931 ഹെക്‌ടർ കൃഷിയിടവും വെള്ളത്തിനടിയിലായി. നിലവിൽ 187 ദുരിതാശ്വാസ ക്യാമ്പുകളും വിതരണ കേന്ദ്രങ്ങളും ഭരണകൂടം ഒരുക്കിയിട്ടുണ്ട്. 68,600 ആളുകളാണ് ക്യാമ്പുകളിൽ അഭയം തേടിയത്. മറ്റ് ഉയർന്ന സ്ഥലങ്ങളിലും സുരക്ഷിത സ്ഥലങ്ങളിലും അഭയം പ്രാപിച്ചവരും ഏറെ. മൊത്തം 1023063 വളർത്തുമൃഗങ്ങളെയും…

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനരികെ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെയും, കേരള തീരത്ത് നിലനിൽക്കുന്ന ശക്തമായ പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി ജൂൺ 2 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തീരദേശമലയോര മേഖലകളിൽ ജാഗ്രത മുന്നറിയിപ്പും മത്സ്യബന്ധന വിലക്കും തുടരുകയാണ്.

Read More

കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിലാണ് പാചക വാതകത്തിന്റെ വില കുറച്ചത്

Read More

തിരുവനന്തപുരം: ജൂൺ 1 ലോക ക്ഷീര ദിനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകളും അനുബന്ധ പരിപാടികളും നടക്കും .ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും അതോടൊപ്പം പാരിസ്ഥിതികവും പോഷക പ്രദവും സാമ്പത്തികവുമായ ഉന്നമനം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ദിനാചരണം. ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമായ ഇന്ത്യയെ സംബന്ധിച്ചും ഈ ദിനം പ്രധാനമാണ്. ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് ഒരു ഉപജീവനമാര്‍ഗ്ഗം തന്നെയാണ് ക്ഷീര വ്യവസായം.ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആഹ്വാന പ്രകാരം ആണ് ജൂൺ 1 ന് ലോക ക്ഷീര ദിനമായി ആചരിക്കുന്നത്. 2001 മുതൽ ആണ് ദിനാചരണം തുടങ്ങുന്നത്. കേരളത്തിന്റെ കാര്‍ഷിക പുരോഗതിയില്‍ ക്ഷീരമേഖല നല്‍കുന്ന സംഭാവനകള്‍ എടുത്തുപറയേണ്ടതാണ്. പാല്‍ വിവിധരൂപങ്ങളില്‍ നമ്മുടെ നിത്യേനയുള്ള സമീകൃതാഹാരത്തില്‍ പ്രത്യേകിച്ച് കുട്ടികളുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യഘടകമാണ്. മനുഷ്യശരീരത്തിന് അത്യാവശ്യമായ പ്രോട്ടീന്‍, കാത്സ്യം, കൊഴുപ്പ്, അയഡിന്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി2 ബി 12, ഫോസ്ഫറസ് തുടങ്ങിയവയുടെ…

Read More

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ക്രിസ്റ്റോ ടോമിയാണ് രചനയും സംവിധാനവും. സുഷിൻ ശ്യാമാണ് സംഗീത സംവിധായകന്‍. ബോളിവുഡ് നിർമാതാവ് റോണി സ്‌ക്രുവാല, ഹണി ട്രെഹാൻ അഭിഷേക് ചൗബേ എന്നിവരാണ് നിര്‍മാതാക്കള്‍. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും. സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം പൂർത്തിയാക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത കന്യക എന്ന ഹൃസ്വചിത്രം വളരെ ശ്രദ്ധനേടിയിരുന്നു. 61-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയഹൃസ്വചിത്രമായിരുന്നു കന്യക കൂടത്തായി കേസ് ആസ്പദമാക്കി നെറ്റ്ഫിക്‌സ് സംപ്രേഷണം ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന വെബ്‌സീരിസിന്റെ സംവിധായകന്‍ കൂടിയാണ് ക്രിസ്റ്റോ.

Read More

വാ​ഷിം​ഗ്ട​ണ്‍: ഇ​സ്ര​യേ​ൽ – ഹ​മാ​സ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഉപാധിയുമായി ഇ​സ്ര​യേ​ല്‍. മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യി ന​ട​പ്പാ​ക്കേ​ണ്ട ഫോ​ർ​മു​ല​യാ​ണ് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍ പ​റ​ഞ്ഞു . അ​മേ​രി​ക്ക​ൻ ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​സ്ര​യേ​ൽ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​തെന്നാണ് വൈ​റ്റ് ഹൗ​സി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ബൈ​ഡ​ൻ അറിയിച്ചത് .​ ആ​റാ​ഴ്ച നീ​ളു​ന്ന ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​മ്പൂ​ര്‍​ണ വെ​ടി നി​ര്‍​ത്ത​ലാ​ണ് ഇ​സ്ര​യേ​ല്‍ മു​ന്നോ​ട്ട് വച്ചിട്ടുള്ളത് . ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ ഇ​സ്ര​യേ​ല്‍ സൈ​നി​ക​രു​ടെ പി​ന്‍​മാ​റ്റ​വും ഇ​രു​ഭാ​ഗ​ത്തു​മു​ള്ള ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​കും. ഗാ​സ​യി​ലേ​ക്ക് ദി​വ​സേ​ന 600 ട്ര​ക്കു​ക​ളി​ല്‍ ഭ​ക്ഷ​ണ​വും മ​രു​ന്നും മ​റ്റ് സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കും. താ​ത്കാ​ലി​ക ഭ​വ​ന യൂ​ണി​റ്റു​ക​ളും ഗാ​സ​യി​ല്‍ സ്ഥാ​പി​ക്കും. ഈ ​ആ​റാ​ഴ്ച കാ​ല​യ​ള​വി​ല്‍ അ​മേ​രി​ക്ക​യു​ടെ​യും ഖ​ത്ത​റി​ന്‍റെ​യും മ​ധ്യ​സ്ഥ​ത​യി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കും. ഇ​ത് വി​ജ​യി​ച്ചാ​ല്‍ അ​ടു​ത്ത ഘ​ട്ട​ത്തി​ലെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ഗാ​സ​യി​ല്‍ നി​ന്നു​ള്ള സൈ​നി​ക​രു​ടെ പൂ​ര്‍​ണ പി​ന്‍​മാ​റ​ലാ​ണ് ഇ​സ്ര​യേ​ല്‍ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത് നി​ര്‍​ദേ​ശം. ഹ​മാ​സ് ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കും. മൂ​ന്നാം ഘ​ട്ടം പു​ന​ര്‍​നി​ര്‍​മാ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ചാ​യി​രി​ക്കു​മെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു.…

Read More