- മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി നാലാം ദിനത്തിലേക്ക്
- മുട്ടട ഇടവക ജനജാഗരം സമ്മേളനം
- മുനമ്പം: ജുഡീഷ്യല് കമ്മീഷൻ നിയമനം ഇരട്ടത്താപ്പ് – കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി
- ആക്രമണം കടുപ്പിച്ച് ഇസ്രയേല്; ലെബനനിലെ ജനവാസ മേഖലയില് 29 പേര് കൊല്ലപ്പെട്ടു
- തുടര് തോല്വികള്ക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
- ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ 1000 വീടുകൾ കത്തിനശിച്ചു
- ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമഭേദഗതി പരിഗണനയിൽ
- ആലപ്പുഴ രൂപതയിൽ ജന ജാഗരം രണ്ടാം ഘട്ടം
Author: admin
കോഴിക്കോട് : കോഴിക്കോട് രൂപതയിലെയും ,നിർമ്മല ഹോസ്പിറ്റലിലെയും നഴ്സുമാർ ഒരുമിച്ചു കൂടി നഴ്സസ് ഗിൽഡ് ഡേ ആഘോഷിച്ചു.പരിശുദ്ധ പിതാവ് പയസ് 11ാമൻ്റെ നിർദ്ദേശപ്രകാരം സ്ഥാപിതമായ കത്തോലിക്ക നഴ്സുമാരുടെ അന്തർദേശീയ സംഘടനയാണ് കാത്തലിക് നഴ്സസ് ഗിൽഡ്. സഭാ പഠനങ്ങളും, വിശ്വാസവും, ക്രിസ്തീയ മൂല്യങ്ങളും ഉൾക്കൊണ്ടുകൊണ്ട് രോഗി ശുശ്രൂഷ, ആത്മീയം, തൊഴിൽപരം, സാമൂഹികം എന്നീ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചുകൊണ്ട് ത്യാഗ മനോഭാവത്തോടെ ലോകമെമ്പാടുമുള്ള നഴ്സുമാർ അവരുടെ കഴിവുകളും സമയവും ചിലവഴിച്ചുകൊണ്ട് ഈ സംഘടനയിൽ പ്രവർത്തിക്കുന്നു. കാത്തലിക് നഴ്സസ് ഗിൽഡ് കൂടുതൽ ശക്തിപ്പെടുത്തുവാനും പ്രവർത്തനനിരതമാക്കുവാനും സിബിസിയുടെയും കെസിബിസിയുടെയും പൂർണ്ണ പിന്തുണയുണ്ട്. പരിശുദ്ധ അമ്മയുടെ ജനന തിരുനാളാണ് ആഗോള കത്തോലിക്കാ സംഘടനയായ CNGI യുടെ തിരുനാൾ ദിനം. നിർമ്മല ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ രൂപതയിലെ മേരിക്കുന്ന്, മാവൂർ, മലാപ്പറമ്പ്, ചെറുവണ്ണൂർ, നിർമ്മല ഹോസ്പിറ്റൽ എന്നീ യൂണിറ്റുകളിൽ നിന്ന് 150 ഓളം നേഴ്സുമാരും, നഴ്സിംഗ് വിദ്യാർത്ഥികളും പങ്കെടുത്തു. കോഴിക്കോട് രൂപത Ecclestiastical Advisor ഫാ. ടോണി മേരിക്കുന്ന്, Holy…
കൊച്ചി : പ്രമുഖ അൽമായ നേതാവും കെആർഎൽസിസി യിലെ സജീവ പങ്കാളിയുമായിരുന്ന അഡ്വ. ജോസി സേവ്യർ അന്തരിച്ചു .സംസ്കാരം 19 നു വ്യാഴാഴ്ച്ച വൈകുന്നേരം 4 ന് പള്ളുരുത്തി സെ.സെബാസ്ററ്യന്‍ പള്ളി സിമിത്തേരിയിൽ കെആർഎൽസിസി യുടെ ആരംഭകാലം മുതൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദീർഘകാലം അല്മായ കമ്മീഷൻ്റെ അസോ. സെക്രട്ടറിയായിരുന്നു. കൊച്ചി രൂപതയിലെ അല്മായ കാര്യാലയത്തിൻ്റെ നേതൃത്വവും നിർവ്വഹിച്ചിരുന്നു.2018 ൽ സഭയ്ക്കും സമൂഹത്തിനും നല്കിയ സംഭാവനകൾക്ക് ” Pro Ecclesia et Pontifice’ എന്ന പേപ്പൽ ബഹുമതിക്ക് അഡ്വ. ജോസി സേവ്യർ അർഹനായിരുന്നു. കേരള കത്തോലിക്കാ സഭയുടെ ജീവൻ്റെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ജോസി സേവ്യർ സജീവമായിരുന്നു. കെസിബിസി പ്രോലൈഫ് മൂവ്മെൻ്റ് ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. അനാരോഗ്യം പ്രവർത്തനങ്ങളിൽ നിന്നും പിൻവലിയാൻ അദ്ദേഹത്തെ നിർബന്ധിച്ചുവെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ അല്മായരുടെ ശക്തീകരണത്തിനും സമുദായ പുരോഗതിക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ പ്രതിബദ്ധതയോടെ തുടർന്നിരുന്നു. KRLCC വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, KLCA സ്റ്റേറ്റ് പ്രസിഡന്റ്…
ഡൽഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പൾസർ സുനിക്ക് . സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്. പലതവണ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മുഖ്യ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന് സർക്കാർ വാദിച്ചെങ്കിലും കർശന ഉപാദികളോടെയാണ് ജാമ്യം നൽകിയത്. വിചാരണക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ…
ഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ രാജിയെ തുടർന്ന് അതിഷി മര്‍ലേന ഡൽഹി മുഖ്യമന്ത്രിയാകും.ഇന്ന് ചേർന്ന എഎപി രാഷ്ട്രീയകാര്യ സമിതിയാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. നേരത്തെ സുഷമ സ്വരാജും ഷീലാ ദീക്ഷിതും ഡൽഹി മുഖ്യമന്ത്രിമാരായിരുന്നു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്.എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്. അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കെജരിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
റോം: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും അമേരിക്കയിലെ കത്തോലിക്കാ കുടുംങ്ങൾക്ക് ഒരുപോലെ സ്വീകരിക്കാൻ കഴിയാത്ത നിലപാട് ഉള്ളവരാണെന്ന് ഫ്രാൻസിസ് പാപ്പ. ഇരുവരും മനുഷ്യജീവന് എതിരാണ്. കമലാ ഹാരിസ് ഗർഭഛിദ്രത്തെ അനുകൂലിക്കുമ്പോൾ അഭയാർഥികളായി വരുന്ന കുടിയേറ്റക്കാരെ നാടു കടത്തണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. തമ്മിൽ തിന്മ കുറഞ്ഞയാളെ തിരഞ്ഞെടുക്കണമെന്ന് മാർപാപ്പ പറഞ്ഞു. 12 ദിവസത്തെ ഏഷ്യൻ പര്യടനത്തിന് ശേഷം വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാക്കി മാറ്റിയ 1973ലെ വിധി പുനഃസ്ഥാപിക്കുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയിലെ കത്തോലിക്കാ വോട്ടർമാർ എല്ലാ തിരഞ്ഞെടുപ്പുകളിലും ഭിന്നിച്ചാണ് നിൽക്കാറ്. വോട്ട് ചെയ്യാതിരിക്കരുത്. ആരാണ് തിന്മ കുറഞ്ഞയാൾ, ആ വനിതയോ പുരുഷനോ. എനിക്കറിയില്ല. വോട്ടർമാർ സ്വയം ചിന്തിച്ചു സ്വന്തം മനഃസാക്ഷിക്കനുസരിച്ചു വോട്ട് ചെയ്യണമെന്നും മാർപാപ്പ ഓർമിപ്പിച്ചു.
ഫിറോസാബാദ് : ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നൗഷേരയിലുള്ള പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവഷിശ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും, അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഐജി ദീപക് കുമാർ പറഞ്ഞു. അതേ സമയം റെസ്‌ക്യൂ ടീം സ്ഥലത്തുണ്ടെന്നും, ഡോക്‌ടർമാരും, ആംബുലൻസ്, ഫയർ ടീം, ഡിസാസ്റ്റർ ടീം തുടങ്ങി എല്ലാവരും സ്ഥലത്തുണ്ടെന്നും ഫിറോസാബാദ് ജില്ല കലക്‌ടര്‍ രമേഷ് രഞ്ജൻ പറഞ്ഞു.
മലപ്പുറം: മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് നിരീക്ഷണത്തില് കഴിയുന്ന രോഗിക്ക് മങ്കിപോക്സെന്ന് സംശയം. വിദേശത്തുനിന്ന് എത്തിയ ഇയാൾ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് നിരീക്ഷണത്തില് കഴിയുകയാണ്. എടവണ്ണ ഒതായി സ്വദേശിയെയാണ് തിങ്കളാഴ്ച രോഗലക്ഷണങ്ങളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഇയാള് ദുബായിയില്നിന്ന് എത്തിയത്. ചിക്കന് പോക്സിന് സമാനമായ കുമിളകള് ദേഹത്ത് കണ്ടതോടെ ഇയാൾ ത്വക്ക് രോഗ വിദഗ്ധനെ കാണുകയായിരുന്നു. ഡോക്ടര്ക്ക് സംശയം തോന്നിയതോടെയാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് അയച്ചത്. ഇയാളുടെ സാമ്പിള് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല് കോളജിലേക്ക് അയച്ചിട്ടുണ്ട്.
ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് വൈകിട്ട് നാല് മണിയോടെ രാജി സമര്‍പ്പിക്കുമെന്ന് സൂചന. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയില്‍ നേരിട്ടെത്തിയാകും രാജി നല്‍കുകയെന്നും ആം ആദ്‌മി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നു രാവിലെ 11.30നു നിയമസഭ കക്ഷി യോഗത്തിനു ശേഷമാകും അന്തിമ പ്രഖ്യാപനം. മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും കെജ്‌രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്‌മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മാർച്ച് 21ന് അറസ്റ്റിലായ കെജ്‌രിവാൾ ജയിലിൽ കഴിഞ്ഞ ആറു മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ.
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. കാലിക്കറ്റ് തിരുവനന്തപുരത്തേയും കൊല്ലം തൃശൂരിനേയും നേരിടുന്നത്. നാളെയാണ് ഫൈനൽ. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഏറ്റുമുട്ടും. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ ആറു വിക്കറ്റുകൾക്കു തോല്‍പ്പിച്ചാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് സെമിയിലെത്തിയത് .വൈകീട്ട് 6.30ന് നടക്കുന്ന രണ്ടാം സെമിയില്‍ കൊല്ലം സെയ്‌ലേഴ്‌സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. ആദ്യ റൗണ്ടിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊല്ലത്തിന് 16 പോയിന്റുണ്ട്. രണ്ട് മത്സരത്തില്‍ മാത്രമാണ് കൊല്ലം തോൽവി രുചിച്ചത്. 14 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സാണ് രണ്ടാമത്. മൂന്നാമതുള്ള ട്രിവാന്‍ഡ്രം റോയല്‍സിന് 10 പോയിന്റും നാലാമതുള്ള തൃശ്ശൂര്‍ ടൈറ്റന്‍സിന് എട്ടു പോയിന്റുമാണുള്ളത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മിലാണ് ഏറ്റുമുട്ടുക.രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരെയും സെമിയിൽ നേരിടും.ഇനി നാല് ടീമാണ് അങ്കത്തിനുള്ളത്.കലാശ പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം.
ന്യൂ ഡൽഹി : മലപ്പുറത്തെ നിപ മരണത്തിനിടെ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. നേരത്തെ നിശ്‌ചയിച്ച കൂടിക്കാഴ്ച ആണിത്. സംസ്ഥാനത്തിന് എയിംസ് വേണമെന്ന ആവശ്യം വീണ ജോർജ് ഇന്നത്തെ കൂടിക്കാഴ്ച്ചയിൽ ഉന്നയിക്കും. എൻആർഎച്ച്എം ഫണ്ട് ഉൾപ്പെടെ ഉള്ള ആവശ്യങ്ങളും ഉന്നയിക്കും.അതേ സമയം നിപ സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും അറിയിക്കും
Subscribe to Updates
Get the latest creative news from FooBar about art, design and business.