- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
കൊച്ചി : കേരള ലേബർ മൂവ്മെൻ്റ് – കൊച്ചി ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിലിൻ്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും, പ്രവർത്തകരും പള്ളുരുത്തി സെൻ്റ് റീറ്റാസ് സ്കൂളിൽ പോവുകയും സ്കൂൾ മാനേജർ സിസ്റ്റർ ഹെലീനയെ കാണുകയും പിന്തുണയും ഐക്യദാർഡ്യവും പ്രഖ്യാപിക്കുകയും ചെയ്തു. പ്രസിഡൻ്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ, കോർഡിനേറ്റർ ഡിക്സൻ മനീക്ക്, വനിത ഫോറം പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്സ്, തോമസ് കുരിശിങ്കൽ, അലക്സ് പനഞ്ചിക്കൽ, ഫ്രാൻസിസ് അത്തിപ്പൊഴി, ജോസഫ് അഴിക്കകം, കെ.എൽ.എം സെൻ്റ് ലോറൻസ് യൂണിറ്റ് അംഗങ്ങളും സന്ദർശക സംഘത്തിലുണ്ടായിരുന്നു
കൊച്ചി : സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഓഫീസ് സ്റ്റാഫ് ആൻഡ് മീഡിയ പേഴ്സൺ ട്രെയിനിങ് പ്രോഗ്രാം* കൊച്ചി പാലാരിവട്ടം POC-യിൽ വെച്ച് നടന്നു. പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുവാനാണ് പ്രോഗ്രാം . സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, വർക്കേഴ്സ് ഇന്ത്യാ ഫെഡറേഷൻ ദേശീയ ഡയറക്ടർ ഫാ.ജോർജ് തോമസ് നിരപ്പുകാലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ മികവ് വർദ്ധിപ്പിക്കാനും മാധ്യമ ഇടപെടലുകൾ ശക്തമാക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. പാലാ വിഷൻ ഡയറക്ടർ ഫാ. ജോർജ്ജ് നെല്ലിക്കുന്ന് ചരിവ് പുരയിടം ക്ലാസ്സിന് നേതൃത്വം നല്കി കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ.അരുൺ വലിയ താഴത്ത്, കെ എൽ എം സംസ്ഥാന അസോസിയേറ്റ് ഡയറക്ടർ ജോസഫ് ജൂഡ്,സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൺ മനീക്ക് ,അഡ്വ.തോമസ് മാത്യു,ബാബു തണ്ണിക്കോട്ട്, സിസ്റ്റർ ലീന എന്നിവർ പ്രസംഗിച്ചു.
കോയമ്പത്തൂര്: കോയമ്പത്തൂര് സലൂര് വ്യോമസേനാ താവളത്തില് സുരക്ഷാ ഉദ്യോഗസ്ഥന് സ്വയം വെടിവച്ച് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു (47) ആണ് മരിച്ചത്.ഇന്നലെ രാവിലെ 6 മണിക്കായിരുന്നു സംഭവം. വ്യാമസേനാ ക്യാംപസിലെ 13 നമ്പര് പോസ്റ്റില് ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോള് എകെ 103 റൈഫിള് ഉപയോഗിച്ചു സ്വയം വെടിയുതിര്ക്കുകയായിരുന്നു. ജോലി സമ്മര്ദ്ദമാണ് മരണ കാരണം എന്നാണ് നിഗമനം .രണ്ടാഴ്ച മുന്പ് നാട്ടിൽ അവധിയില് വന്നപ്പോള് മാനസിക സമ്മര്ദത്തിന് സ്വകാര്യ ആശുപത്രിയില് ചികിത്സ നേടിയിരുന്നെന്നും, ഡോക്ടര് മരുന്നും വിശ്രമവും നിര്ദേശിച്ചിരുന്നെന്നും ബന്ധുക്കള് പറയുന്നു. എന്നാല് മരുന്നു കൃത്യമായി സാനു കഴിച്ചില്ലെന്നും മാനസിക സമ്മര്ദം അധികമായതായി രണ്ടു ദിവസം മുന്പ് വീഡിയോ കോളില് ഭാര്യയോട് പറഞ്ഞതായും സുലൂര് പൊലീസ് പറഞ്ഞു
മൂന്നാർ: ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ മുന്നാറിൻ്റെ നൂറുവർഷം മുമ്പുള്ള ചരിത്രവും മൂന്നാർ കേന്ദ്രമായി നടന്ന കർമ്മലീത്ത മിഷനറിമാരുടെ പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ചരിത്ര പുസ്തകം മൂന്നു ഭാഷകളിൽ പുറത്തിറങ്ങി. “മൂന്നാർ ബസിലിക്ക; ആദ്യകാല മിഷനറി ലിഖിതങ്ങളിൽ”എന്ന പുസ്തകം മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കർമ്മലീത്ത സഭയുടെ സ്പെയിനിലെ നവാറ പ്രൊവിൻസിൽ നിന്നുള്ള ഫാ. അൽഫോൻസ് മരിയ ഒ.സി.ഡി. 1893ൽ വരാപ്പുഴ രൂപതയിൽ മിഷനറിയായി എത്തി. 1894ൽ മൂന്നാറിൽ അദ്ദേഹം പ്രവർത്തനമാരംഭിച്ചു. അദ്ദേഹവും തുടർന്നുവന്ന മിഷനറിമാരും സ്പാനിഷ് – ഫ്രഞ്ച് ഭാഷകളിൽ എഴുതിയ കുറിപ്പുകളും കത്തുകളും യാത്രാവിവരണങ്ങളുമാണ് മൂന്നു ഭാഷകളിൽ ഇറങ്ങിയിട്ടുള്ള പുസ്തകത്തിൻ്റെ ഉള്ളടക്കം. ഫാ അൽഫോൻസ് മരിയ, ഫാ. ബ്ലാസ്, ഫാ. സലുസ്റ്റ്യാനോ, ഫാ. എമിലിയോ, ബിഷപ് ബൊനെവെഞ്ചൂറ അരാന , ഫാ. ജുവാൻ, ബിഷപ് അബ്രോസ്, ഫാ. മരിയാൻ എന്നിവരുടെ ലേഖനങ്ങളാണ് സമാഹരിച്ചിട്ടുള്ളത്. വനവും വന്യജീവികളും, മലനിരകൾ നിറഞ്ഞ പ്രകൃതിയും തണ്ണുപ്പുള്ള കാലാവസ്ഥയും, തേയില കൃഷി, മൂന്നാറിലെ പ്രളയം, മലമ്പനി,…
ചരിത്ര നിമിഷം; കല്യാൺ ഇനി അതിരൂപത, മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ നയിക്കും
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേത് ജനവിരുദ്ധ നീക്കങ്ങളെന്ന് ആരോപിച്ച് തെരുവിലിറങ്ങി അമേരിക്കൻ ജനത.
ബിഹാറിലെ ജോഗ്ബാനിയെയും തമിഴ്നാട് ഈറോഡിനെയും ബന്ധിപ്പിക്കുന്ന ജോഗ്ബാനി-ഈറോഡ് അമൃത് ഭാരത് എക്സ്പ്രസിലാണ് സംഭവം.
ഉറുഗായുടെ രാഷ്ട്രപതി യമന്തൂ ഓർസിയെ (Yamandú Orsi) വത്തിക്കാനിൽ സ്വീകരിച്ചു.
ഇറാഖില് ഇസ്ലാമിക തീവ്രവാദികള് നശിപ്പിച്ച 2 ക്രൈസ്തവ ദേവാലയങ്ങള് പുനരുദ്ധാരണത്തിന് ശേഷം വീണ്ടും തുറന്നു
Subscribe to Updates
Get the latest creative news from FooBar about art, design and business.
