- മിനിയാപ്പൊളിസിലെ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി; ലിയോ പാപ്പാ
- സ്വാർത്ഥതാത്പര്യങ്ങൾ ഗാസയിലെ പ്രശ്നപരിഹാരം വൈകിപ്പിക്കുന്നു: കർദ്ദിനാൾ പരൊളീൻ
- ബില്ലുകളിൽ തീരുമാനമെടുക്കാതെ ഇരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല: സുപ്രീംകോടതി
- കർണ്ണാടക ബസിടിച്ച് ഒരു കുടുംബത്തിലെ ആറുപേർക്കു ദാരുണാന്ത്യം
- ആത്മീയതയുടെ പൈതൃകം നഷ്ടപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി
- കെ.സി.വൈ.എം കേരള നവീകരണ യാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം
- വേളാങ്കണ്ണി തിരുനാളിനു കൊടിയേറി; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ
- സീറോ മലബാർ സഭയിൽ നാല് പുതിയ അതിരൂപതകൾ
Author: admin
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശം എന്താണെങ്കിലും അത് നടപ്പിലാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിശുദ്ധ പശുവാണെന്നും കോടതിയുടെ നിർദേശം എന്തായാലും അത് പാലിക്കുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ പഞ്ചാബ് ഗവർണർ വിഷയത്തിലെ ഉത്തരവിന്‍റെ പകർപ്പ് പരിശോധിക്കാൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം വിഷയത്തില്‍ നിലപാട് അറിയിക്കാനും രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം. പഞ്ചാബ് വിധി പരിശോധിക്കാൻ സെക്രട്ടറിയോടാണ് പറഞ്ഞത്. പരിശോധിച്ചോ എന്ന് സെക്രട്ടറിയോട് ചോദിക്കണം. കോടതി വിധി കൈവശമുണ്ടെങ്കിൽ നൽകാനും ഗവർണർ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താൻ മറുപടി പറയില്ലെന്നും ഗവർണർ പറഞ്ഞു. നവംബർ 8നാണ് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ…
കൊച്ചി: കുസാറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ സർവ്വകലാശാല വൈസ് ചാൻസലർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി പൊലീസിൽ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304-ാം വകുപ്പ് അനുസരിച്ച് നരഹത്യാക്കുറ്റം ചുമത്തണം എന്നാണ് പരാതിയിലെ ആവശ്യം. ഡൽഹിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.പരിപാടിയുടെ സംഘാടകർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നാല് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് നിലവിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ യൂണിവേഴ്സിറ്റി അധികൃതരുടെ അനാസ്ഥയാണ് കുസാറ്റ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് നിവേദനം നൽകിയത്. മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ നാല് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അതുൽ തമ്പി, ആന്‍ റുഫ്ത, സാറ തോമസ്, ആൽബിൻ എന്നിവരാണ് മരിച്ച നാല് പേർ. അതുൽ തമ്പിയും സാറാ തോമസും ആൻ റുഫ്തയും കുസാറ്റിലെ എഞ്ചിനീയിറിംഗ് വിദ്യാർത്ഥികളാണ്.
കോഴിക്കോട്:രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് പരിശോധന നടന്നത്. പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. പട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. ക്രിമിനൽ ബന്ധം തെളിയിക്കുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, മറ്റ് പല രേഖകളും പിടിച്ചെടുത്തതായി എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.കോഴിക്കോടിനു പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എൻഐഎ സംഘം റെയ്ഡ് നടത്തിയത്. പട്നയിലെ ഫുൽവാരിഷരിഫ് പൊലീസ് സ്റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഒരു പാകിസ്ഥാൻ പൗരൻ സൃഷ്‌ടിച്ച ഗസ്‌വ ഇ ഹിന്ദ് എന്ന…
എറണാകുളം വടക്കൻ പറവൂരിലെ കുറുമ്പത്തുരുത്ത് എന്ന തീരഗ്രാമത്തിൽ പ്രകാശംപരത്തിയ പെൺകുഞ്ഞ് . നാടിന് പ്രിയങ്കരിയായിരുന്ന ആൻ റിഫ്ത.ഇന്നലെ കുസാറ്റിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻപൊലിഞ്ഞ കൊച്ചു കലാകാരി .അവളുടെ ഓർമ്മകളിൽ തകർന്നിരിക്കുകയാണ് ഈ ഗ്രാമം .ചവിട്ടുനാടക രംഗത്തേക്ക് മാലാഖയായാണ് ആൻ റിഫ്ത അരങ്ങേറിയത്. പിന്നീട് നൂറോളം വേദികളിൽ വേഷമിട്ടു . പഠനത്തിലും കലാരംഗത്തും മികവ് പുലർത്തിയിരുന്ന ആൻ റിഫ്ത ചവിട്ടു നാടക വേദികളിൽ സജീവമായിരുന്നു. ചവിട്ടുനാടകമെന്ന കലാരൂപത്തിനായി ജീവിതമുഴിഞ്ഞുവച്ച അതുല്യനായ ജോർജ്ജ്‌കുട്ടി ആശാന്റെ പേരക്കുട്ടിയും പിൽക്കാലത്ത് ചവിട്ടുനാടക രംഗത്തെ ആശാനായി ഉയർന്നുവന്ന റോയ് ജോർജ്ജുകുട്ടി ആശാന്റെ മകളുമാണ് ആൻ റിഫ്ത്ത . അമ്മ സിന്ധു ഇറ്റലിയിൽ ജോലി ചെയ്യുകയാണ്.പിതാവ് റോയിയുടെ നാടകങ്ങളിൽ ചേട്ടൻ റിതുലിനോടൊപ്പം രാജകുമാരിയായി വേദികളിൽ റിഫ്റ്റ നിറഞ്ഞു നിന്നു… രാജകുമാരിയായി ആയിരുന്നു അവസാനം അഭിനയിച്ചത്. സെന്റ് വാലന്റൈൻ എന്ന നാടകമായിരുന്നു അത്. പത്തിലും പ്ലസ് ടുവിലും ഉയർന്ന മാർക്ക് നേടിയായിരുന്നു ആൻ റിഫ്തയുടെ വിജയം.അപകടം നടക്കുന്നതിന് തൊട്ടുമുമ്പും ആൻ റിഫ്ത…
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ച സംഭവം സാങ്കേതിക വിദഗ്ധരടര് അടങ്ങുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ആര്.ബിന്ദു.പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. പരിപാടി നടക്കുന്ന കാര്യം പോലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പ്രതികരിച്ചു. ടെക് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
|അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും|
|മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകളും സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി സ്വദേശി സാറ തോമസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നാല് പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്.
കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ജനജാഗരം – ജന ബോധന പരിപാടിയുടെ സമാപന സമ്മേളനം ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് . രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ നടന്ന സമ്മേളനത്തിൽ രൂപതയിലെ വിവിധ സംഘടനകളിൽ നിന്നും ഇടവകകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. കൊച്ചിരൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു.സമുദായ ചരിത്രത്തെ സംബന്ധിച്ച് KRLCC ഡ്പ്യൂട്ടി ജനറൽ സെക്രട്ടറി റവ.ഡോ. ജിജു അറക്കത്തറ, കൊച്ചിയുടെ വളർച്ചയിൽ രൂപതയുടെ സംഭാവനകളെക്കുറിച്ച് റവ.ഡോ. ജോണി സേവ്യർ പുതുക്കാട്ട്, സമകാലിക വിഷയങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ടി.എ. ഡാൽഫിൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ കൊച്ചിൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കടെപ്പറമ്പിൽ മോഡറേറ്ററായി. സമാപന സമ്മേളനം…
|ജയിലിൽ മൊബൈൽ ഫോൺ കൈവശം വച്ചെന്ന കേസിൽ|
|മരിച്ചത് 2 പെൺകുട്ടികളും 2 ആൺകുട്ടികളും
|രണ്ടു പെണ്‍കുട്ടികളുടെ നില അതീവഗുരതരം||
Subscribe to Updates
Get the latest creative news from FooBar about art, design and business.