- ഈസ്റ്ററിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
- ഇന്ന് ഈസ്റ്റർ ‘ ലോകം ആനന്ദനിറവിൽ
- ഫ്രാന്‍സിസ് പാപ്പാ പെസഹായ്ക്ക് റോമിലെ തടവുകാരെ സന്ദര്‍ശിച്ചു
- പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
- ഹിന്ദുക്കൾ വീടുകളിൽ ആയുധം കരുതണം; ബംഗാളിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി
- തെക്കൻ കുരിശുമല കാൽവരിയാക്കി ലക്ഷങ്ങൾ മലകയറി
- സ്നേഹത്തിൻ്റെ അപ്പം പങ്കുവെച്ച് കെ. സി. വൈ. എം കൊച്ചി രൂപത
- കേന്ദ്ര സർക്കാരിന് തിരിച്ചടി;വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണം
Author: admin
കൊച്ചി: കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ആദരം 2025’ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.അഭിവന്ദ്യ മോൺ. മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, കെ.എൽ.സി.എ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി ആനിമേറ്റർ സി. മെൽന ഡിക്കോത്ത, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ.ജെ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സെക്രട്ടറി ഫെർഡിൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ട്രഷറർ ജോയ്സൺ പി.ജെ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, ദിൽമ മാത്യു മേഖല ഭാരവാഹികൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
മുനമ്പം : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം തൊണ്ണൂറ്റി നാലാം ദിനത്തിലേക്ക് .93ാം ദിനം9 പേർ നിരാഹാരമിരുന്നു. സിപിഎം ലിബറേഷൻ പാർട്ടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോൺസൺ അമ്പാട്ടും സംഘവും കണ്ണൂരിൽ നിന്നും ഐക്യദാർഢ്യവുമായി സമരപ്പന്തലിൽ എത്തി. മുനമ്പം തീരപ്രദേശത്ത് ജനങ്ങളുടെ റവന്യൂ അവകാശങ്ങൾ അടിയന്തിരമായി പുനർ സ്ഥാപിച്ചില്ലെങ്കിൽ കേരളമൊന്നാകെ സിപിഎം ലിബറേഷൻ പാർട്ടി സമരമുഖത്തേക്ക് ഇറങ്ങുമെന്ന് ജോൺസൺ അമ്പാട്ട് പ്രസ്താവിച്ചു. നീതി ലഭിക്കാത്തവന്റെയും പാവപ്പെട്ടവരുടെയും കൂടെ എന്നും ഉണ്ടായിരിക്കുമെന്ന് നിരാഹാരസമരമിരിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു.
കൊച്ചി: നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും. ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം. ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ഇയാൾ. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
പത്തനംതിട്ട: മകരവിളക്ക് ദര്‍ശനത്തിനൊരുങ്ങി ഭക്തര്‍. പര്‍ണ്ണശാലകള്‍ കെട്ടി ആയിരക്കണക്കിന് പേർ സന്നിധാനത്ത് മകരവിളക്ക് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. സുരക്ഷയ്ക്കായി അയ്യായിരം പൊലീസുകാരെ വിന്യസിച്ച് കഴിഞ്ഞു. വൈകീട്ട് ആറേ കാലോടെ തിരുവാഭരണ ഘോഷയാത്ര കൊടി മരച്ചുവട്ടില്‍ എത്തും. ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റ് വാങ്ങി ആറരയോടെ മഹാ ദീപാരാധന നടക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് മകരവിളക്ക് മകരജ്യോതി ദര്‍ശനം സാധ്യമാകും. മകരവിളക്ക് ദര്‍ശനത്തിന് ശേഷം ഭക്തരെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിന് കൃത്യമായ എക്‌സിറ്റ് പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.
ന്യൂയോര്‍ക്ക്: ബഹിരാകാശ നടത്തത്തിന് ഒരുങ്ങി സുനിത വില്യംസ്.പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുനിത ബഹിരാകാശത്ത് നടക്കാനിറങ്ങുന്നത്. രണ്ട് തവണകളായാണ് ബഹിരാകാശത്ത് നടക്കുക. ആദ്യത്തേത് ജനുവരി 16നും രണ്ടാമത്തേത് ജനുവരി 23നുമാണ്. ബഹിരാകാശ യാത്രികനായ നിക് ഹേഗുമൊത്താണ് 2025ലെ ആദ്യ ബഹിരാകാശ നടത്തത്തിന് സുനിത ഇറങ്ങുന്നത്. ആറര മണിക്കൂറെടുത്താകും ഈ നടത്തം പൂര്‍ത്തിയാക്കുകയെന്നും നാസ വ്യക്തമാക്കി. സുനിതയുടെ എട്ടാമത്തെയും നിക്കിന്റെ നാലാമത്തെയും ബഹിരാകാശ നടത്തമാണിത്. ബഹിരാകാശ നിലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേടുപാടുകള്‍ പരിഹരിക്കുന്നതിനും കൂടിയാണ് ബഹിരാകാശ യാത്രികര്‍ ഈ നടത്തം നടക്കുന്നത്. സുനിതയുടെയും നിക്കിന്റെയും ബഹിരാകാശ നടത്തം നാസ ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. റേറ്റ് ഗൈറോ അസംബ്ലി മാറ്റി സ്ഥാപിക്കുന്നതിനും ന്യൂട്രോണ്‍ സ്റ്റാര്‍ എക്‌സ്‌റെ ടെലസ്‌കോപ് സര്‍വീസ് ചെയ്യുകയുമാണ് പ്രധാന ജോലികള്‍. ഇതിന് പുറമെ ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്ട്രോമീറ്റര്‍ പുതുക്കുന്നതിനായി സജ്ജമാക്കാനും ഇരുവരും ശ്രമിക്കും. ബഹിരാകാശത്തെ പ്രതിഭാസങ്ങളെ കുറിച്ചുള്ള വിവരം ഭൂമിയിലേക്ക് എത്തുന്നതില്‍ നിര്‍ണായക പങ്കാണ് ആല്‍ഫ മാഗ്‌നറ്റിക് സ്‌പെക്രോമീറ്ററിന് ഉള്ളത്.
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ 15 മീറ്റർ മാത്രമാണ് അകലമുളളത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാനും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവച്ച് കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണം നടക്കുന്ന തീയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബര്‍ 30നാണു സ്പെഡെക്സ് പരീഷണത്തിനുള്ള 2 ചെറു ഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-60 ഭ്രമണപഥത്തിലെത്തിച്ചത്. തുടർന്ന് ജനുവരി 7ന് ഡോക്കിങ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് 9 ലേക്ക് മാറ്റി. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരുന്നതിനിടെ കൂടുതൽ അടുത്തതോടെ പരീക്ഷണം അന്നും മാറ്റിവയ്ക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര: സ്വാതന്ത്ര്യ സമര സേനാനി ആനിമസ്ക്രീനെ കുറിച്ചു കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ച ഗ്രന്ഥം തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് നെറ്റൊ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ.ഡെന്നിസ് കുറപ്പശരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു ..കെ ആർ എൽ സി സി ഹെറിറ്റേജ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ.അലക്സ് വടക്കുംതല , ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി പാട്ടപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു
നെയ്യാറ്റിന്‍കര: രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും ലത്തീൻ സഭ നൽകിയിട്ടുള്ള സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കാനാവാത്തതാണെന്ന് ശശി തരൂർ എംപി പറഞ്ഞു.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ലി നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്തും ആതുരാ ശുശ്രൂഷ രംഗത്തും പുത്തൻ സംസ്കാരം രൂപം കൊടുത്തവരാണ് ലത്തീൻ സമുദായം. മുനമ്പം വിഷയം മനുഷ്യത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും വിഷയമാണ്.തലമുറകളായി ആ ഭൂമിയിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആർക്കും അവകാശമില്ല. മുസ്ലിം സമുദായത്തിന്റെ അകത്തുള്ളവർക്ക് പോലും ഈ വിഷയം ന്യായമായ രീതിയിൽ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. മുനമ്പം ജനതയുടെ പൂർണ്ണമായ അവകാശത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും കൂടെയുണ്ടാകും.ലത്തീൻ സമുദായത്തിന് റവന്യൂ വകുപ്പിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രങ്ങൾ ഉദ്യോഗസ്ഥർ നിഷേധിക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങളിൽ ലത്തീൻ കത്തോലിക്കാ സഭ…
മലപ്പുറം: കെസിബിസി പ്രസിഡന്റ് കർദിനാൾ ക്ലീമിസ് ബാവാ പാണക്കാട് സന്ദർശനം നടത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു കെസിബിസി പ്രസിഡൻ്റ് പാണക്കാടെത്തിയത്. മുസ്ലിം ലീഗ് നേതാക്കൾ ക്ലീമിസ് ബാവായെ സ്വീകരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ സാദിഖലി തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കെസിബിസി പ്രസിഡൻ്റ് ചർച്ച നടത്തി. സമകാലിക രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നറിയുന്നു .
കൊച്ചി : ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ ജുഡീഷ്യൽ കമ്മീഷന്റെ ആദ്യ ഹിയറിങ് കാക്കനാട് കളക്ടറേറ്റിൽ നടന്നു.ഫറൂഖ് കോളേജിനെ പ്രതിനിധീകരിച്ച് സീനിയർ അഭിഭാഷകൻ മായിൻകുട്ടി മേത്തർ ഹാജരായി. സുപ്രീംകോടതി വിധികളെ ചൂണ്ടിക്കാണിച്ച് മുനമ്പം വഖഫ് പ്രോപ്പർട്ടി ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രയവിക്രിയ സർവസ്വാതന്ത്ര്യത്തോടുകൂടി ഫറൂഖ് കോളേജിന് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും അതിന്റെ വെളിച്ചത്തിലാണ് ഭൂമി വിറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂ സംരക്ഷണ സമിതിയെ പ്രതിനിധീകരിച്ച് അഡ്വ. സിദ്ധാർ ത്ത് വാര്യർ ഹാജരായി. ജനുവരി 15 ന് രാവിലെ 10 30 ന് അടുത്ത ഹിയറിങ് ആരംഭിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.