- ലൂർദ് ആശുപത്രി വനിതാദിനം ആഘോഷിച്ചു.
- ബി ഇ സി സംഗമം നടത്തി
- കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ വർഷം ഉദ്ഘാടനം ചെയ്തു
- ഇറാൻ യുദ്ധത്തിനു വിരാമമിടാൻ ആഹ്വാനം ചെയ്ത്; ലോകം മുഴുവനുമുള്ള ബിഷപ്പുമാരുടെ കോൺഫറൻസ്
- ഒഡീഷയിൽ കത്തോലിക്ക ദേവാലയത്തിൽ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം
- ലോകത്തെ ഏറ്റവും പ്രായം കൂടിയ വൈദികന് ജന്മദിനാശംസയുമായി പാപ്പാ
- ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകാൻ യുവാക്കളോട് ആഹ്വാനം ചെയ്ത്, കെനിയൻ ബിഷപ്പുമാർ
- അംഗോളയിൽ കത്തോലിക്കാ പുരോഹിതന് നേരെ കത്തിയാക്രമണം
Author: admin
വൈപ്പിൻ : ഒരു കാലത്തു പാവപ്പെട്ട മത്‍സ്യത്തൊഴിലാളികൾ കുടിപാർത്തിരുന്നതും, പിൽക്കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വിലയ്ക്കു വാങ്ങി, കരമടച്ചു, കൈവശം വച്ചു, വീടുകളും ആരാധനാലയങ്ങളും പണിതു ജീവിച്ചു വരുന്നവരുടെ പട്ടയങ്ങളുടെ മേൽ അവകാശം സ്ഥാപിച്ചെടുക്കാൻ 1995 ലെ വഖഫ് നിയമത്തെ ദുരുപയോഗം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണമാണ് മുനമ്പം ചെറായി വിഷയമായി ഉയർന്നു വരുന്നത്. മുനമ്പം – കടപ്പുറം ജനതയുടെ തീറ് ഭൂമി തിരിച്ചു നൽകുക. ഭരണഘടന വിരുദ്ധമായ വഖഫ് നിയമം തിരുത്തുക. ജനപ്രതിനിധികൾ വേട്ടക്കാർക്ക് ഒപ്പം നില്കാതെ ഇരകളായ പാവം ജനങ്ങൾക്ക് ഒപ്പം നില്ക്ക്കുക കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് കാസി പൂപ്പന പ്രതിഷേധ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിച്ചു. ഡയറക്‌ടർ ഫാ. ജിജു ജോർജ് അറക്കത്തറ, ജനറൽ സെക്രട്ടറി അനുദാസ് സി എൽ , വൈസ് പ്രസിഡന്റ്‌മാരായ മീഷ്‌മ ജോസ്, അക്ഷയ് അലക്സ് , ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാരായ മാനുവൽ ആൻ്റണി, അലീന ജോർജ് എന്നിവർ…
കൊച്ചി : കമീഷൻ കിട്ടുന്ന വൻ വികസന പദ്ധതികൾക്ക് ആവേശം കാട്ടുന്ന സർക്കാർ പിഴലയിലെ മുഴുവൻ ജനങ്ങൾക്കും അത്യാവശ്യമായ ഒരു ചെറിയ റോഡ് നിർമ്മിക്കാൻ രണ്ടു വർഷത്തിലേറെക്കാലം എടുക്കുന്നത് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കലാണെന്ന് സി.ആർ. നീലകണ്ഠൻ പറഞ്ഞു. ദീർഘകാലം സമരം ചെയ്ത് നേടിയ കരമുട്ടിക്കൽ പാലം പ്രയോജനപ്പെടാൻ വീണ്ടും സമരം ചെയ്യേണ്ടി വരുന്നു എന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. ശക്തമായ സമരങ്ങളിലേക്ക് ജനങ്ങളെ വലിച്ചിഴക്കലാണ് എന്നും പണിമുടക്ക് സമരം ഉൽഘാടനം ചെയ്തുകൊണ്ട് സി.ആർ. നീലകണ്ഠൻ പറഞ്ഞു. അടിയന്തിരമായി റോഡിന്റെ നിർമാണം പൂർത്തീകരിച്ചില്ലങ്കിൽ ജിഡാ ഓഫീസ് താഴുട്ടു പൂട്ടുമെന്ന് സമരത്തിന് ഐക്യദാർ ഢ്യം പ്രഖ്യാപിച്ചു കൊണ്ട് , ബിജു കണ്ണങ്ങണട്ടും പറഞ്ഞു ഫാ ,ടോം ഷോബിൻ കുട്ടിക്കാട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു, നിബുൻ ചെറിയാൻ, അഡ്വ ഷെറി, ഫ ഷോബിൻ ഫാ:സെബാസ്റ്റിൻ മുന്നുകൂട്ടുങ്കൽ,വാർഡ് മെമ്പർമാരായ ലിസമ്മ ജെക്കബ്, രജനിപ്രദീപ്,ജിയാ സന്തോഷ്, ഡൈനീഷ്യസ്ഹൈബി ,ജോൺ ഫി’ ഫാ റോബിൻ ഫാ ജസ്റ്റിൻ ഇടത്തിൽ – സമരസമിതി കൺവീനർ…
കണ്ണൂർ : കെ.സി.വൈ.എം കണ്ണൂർ രൂപത നേതൃത്വമരുളിയ 5’s ഫുട്ബോൾ ടൂർണ്ണമെൻ്റ് പിലാത്തറ SS ടർഫിൽ നടത്തപ്പെട്ടു. പിലാത്തറ ഫൊറോന വികാരി ഫാ. ബെന്നി മണപ്പാട്ട് കിക്ക് ഓഫ് ചെയ്തു. ഫൈനലിൽ FMC താവം ടീമും സാൻഡോസ് കണ്ണപുരം ടീമും ഏറ്റുമുട്ടി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ FMC താവം ടീം ഒന്നാം സ്ഥാനവും സാൻഡോസ് കണ്ണപുരം ടീം രണ്ടാം സ്ഥാനവും നേടി.ഒന്നാം സ്ഥാനം നേടിയ FMC താവം ടീമിന് കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം ട്രോഫിയും അസോസിയേറ്റ് ഡയറക്ടർ ഫാ. പ്ലാറ്റോ ഡിസിൽവ സമ്മാന തുകയായ 12000 രൂപയും കൈമാറി. രണ്ടാം സ്ഥാനം നേടിയ സാൻഡോസ് കണ്ണപുരം ടീമിന് കെ.സി.വൈ.എം കണ്ണൂർ രൂപത ഡയറക്ടർ ഫാ.ഷിജോ അബ്രഹാം ട്രോഫിയും അസോസിയേറ്റ് ഡയറക്ടർ ഫാ. പ്ലാറ്റോ ഡിസിൽവ സമ്മാന തുകയായ 6000 രൂപയും കൈമാറി.
ന്യൂഡല്‍ഹി: ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഇന്ന് രാവിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.ശ്രീലങ്കയില്‍ ചരിത്രം കുറിച്ച് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ അധികാരത്തിലേറിയത് . സാമ്പത്തികപ്രതിസന്ധി നേരിട്ടശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുസഖ്യത്തിന്റെ ചരിത്ര ജയം .ശ്രീലങ്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് അനുര കുമാര ദിസനായകെ. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്നും ദിസനായകെ പറഞ്ഞു. എക്‌സിലൂടെയാണ് അനുര കുമാര പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ അനുര കുമാരയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ എക്‌സിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. ശ്രീലങ്ക ഇന്ത്യയുടെ വിദേശനയത്തില്‍ സുപ്രധാനസ്ഥാനമുള്ള രാജ്യമാണെന്നും സഹകരണം ശക്തമായി കൊണ്ടുപോകാന്‍ ദിസനായകയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞിരുന്നു.
ചെന്നൈ: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രസ്താവന നിന്ദ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്നയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചെറുപ്പക്കാരോടും സ്ത്രീകളോടുമുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് മുതിര്‍ന്ന ഒരു മന്ത്രിയില്‍ നിന്നും ഉണ്ടായത്. ബേഠി പഠാവോ, ബേഠി ബച്ചാവോ എന്ന് ബിജെപി പറയുന്ന മുദ്രാവാക്യത്തിന്റെ കാപട്യമാണ് നിര്‍മ്മല സീതാരാമന്റെ വാക്കുകളെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അമിത ജോലി ഭാരമാണ് മകളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ആരോപണത്തില്‍ നടപടിയെടുക്കാതെ അന്നയെയും അവരുടെ മാതാപിതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിച്ച് നിര്‍മ്മല സീതാരാമന്‍ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ ദൈവത്തെ ആശ്രയിക്കണമെന്നും കുടുംബവും സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ കുട്ടികള്‍ക്ക് പറഞ്ഞു കാെടുക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ വിചിത്രവാദം.
ബംഗളൂരു: അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ ഷിരൂരില്‍ ഇന്നും തുടരും. തിരച്ചിലിന് റിട്ടയര്‍ മേജര്‍ ഇന്ദ്രബാലും നേവിയുടെയും എന്‍ഡിആര്‍ എഫിന്റെയും സംഘങ്ങളും പങ്കാളികളാവും. ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് അസ്ഥിഭാഗം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ അസ്ഥി മനുഷ്യന്റേതാണോ എന്നതടക്കമുള്ള കാര്യത്തില്‍ വ്യക്തത വരൂ. അസ്ഥിഭാഗം ഇന്ന് ഡി എന്‍ എ പരിശോധനയ്ക്ക് അയക്കും. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു.
കൊച്ചി: സിപിഎം നേതാവ് എം എം ലോറന്‍സിന് ഇന്ന് വിടനല്‍കും. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടില്‍ കൊണ്ടുവരും. എട്ടുമുതല്‍ 8.30 വരെ ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ എത്തിക്കും. ഒമ്പതുവരെ ലെനിന്‍ സെന്ററില്‍ അന്ത്യോപചാരമര്‍പ്പിക്കാം. ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറന്‍സിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടര്‍ന്ന് ടൗണ്‍ഹാളില്‍ അനുശോചനയോഗം ചേരും.
വെള്ളയമ്പലം: തിരുവനന്തപുരം അതിരൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ക്രിസ്തീയ വിശ്വാസ ജീവിത പരിശീലന വാർഷികാഘോഷം നടന്നു. ഇന്ന് വൈകുന്നേരം വെള്ളയമ്പലം പാരിഷ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വാർഷികാഘോഷങ്ങളുടെ ഭാഗമായി അതിരൂപതയിലെ 780 വിശ്വാസികൾ തയ്യാറാക്കിയ വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിന്റെ കൈയെഴുത്ത് പ്രതികൾ ആശീർവദിച്ച് പ്രകാശനം ചെയ്തു. 2023 ലോഗോസ് ക്വിസ് വിജയികൾക്കും, ലാസ്തോറിയ ക്വിസ്, അതിരൂപത – സംസ്ഥാനതല പരീക്ഷാ വിജയികൾക്കുള്ള സമ്മാനം സമ്മേളനത്തിൽ വിതരണം ചെയ്തു. കൂടാതെ കൈയ്യെഴുത്ത്പ്രതി തയ്യാറാക്കിയവരെ ആദരിക്കുകയും ചെയ്തു. അതിരൂപത അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. അജിത് ആൻറണി സ്വാഗതം പറഞ്ഞു. സെക്രട്ടറി സിൽവദാസ് എഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അതിരൂപത ശുശ്രൂഷ കോഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, സെയിന്റ് സേവിയേഴ്സ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീമാൻ അനിൽകുമാർ എന്നിവർ…
കൊച്ചി : കൊച്ചി രൂപത കെ.സി.വൈ.എം, എച്ച്.ആർ.ഡി, തോപ്പുംപടി സെന്റ്. ജോസഫ്സ് കോളേജ്, ചാവറ ഫിലിം സ്കൂൾ എന്നിവ സംയുക്തമായി അഭിനയത്തിലും സംവിധാനത്തിലും പ്രതിഭയും താത്പര്യവുമുള്ളവർക്കായി തോപ്പുംപടി കാത്തലിക് സെന്ററിൽ വെച്ച് ഫിലിം മേക്കിംഗ് & ആക്ടിംങ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.കൊച്ചി രൂപത ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട് വർക്ക്ഷോപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാവറ കൾച്ചറൽ സെൻറർ , ചാവറ ഫിലിം സ്കൂൾ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് സി എം ഐ, ആക്ടിംഗ് ട്രെയിനർ വിമൽരാജ്, ആനന്ദ്, നെൽബൻ ആൻ്റണി എന്നിവരുടെ നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് നടത്തപ്പെട്ടത്. ഫാ. മെൽട്ടസ് കൊല്ലശ്ശേരി, ഫാ. ജോഷി ഏലശ്ശേരി, കാസി പൂപ്പന, യേശുദാസ് വിപിൻ, അന്ന സിൽഫ, ഡാനിയ ആൻ്റണി, ജിക്സൺ പീറ്റർ എന്നിവർ നേതൃത്വം നൽകി..
തൃപ്പൂണിത്തുറ: സാമൂഹ്യ നന്മയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരന്മാർ വിസ്മരിക്കപ്പെടുന്നത് ദുഃഖകരമാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. അക്കൂട്ടത്തിൽ കേരളം വിസ്മരിച്ച വലിയ കലാകാരനാണ് നാടകനടനും ഗായകനുമായ മരട് ജോസഫ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരട് ജോസഫിന്റെ ഒന്നാം ചരമ വാർഷികത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന അനുസ്മരണ സമിതി തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുൻമന്ത്രിയും നിയമസഭാ സാമാജികനുമായ കെ. ബാബു അധ്യക്ഷത വഹിച്ചു.കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ,കെഎം ധർമ്മൻ സേവ്യർ പുൽപ്പാട്ട്, ഫാ.ഫ്രാൻസിസ് സേവ്യർ, അഡ്വ എലിസബത്ത് ആൻ്റണി, സോമു ജേക്കബ്, ജോൺ കൂടാരപ്പിള്ളി, ജൂലിയൻ ജെയിംസ്’ എന്നിവർ പ്രസംഗിച്ചു.പ്രണത ബുക്സ് പ്രസിദ്ധീകരിച്ച മരട് ജോസഫിന്റെ ആത്മകഥ “നാടകലഹരി”യോഗത്തിൽ പ്രകാശനം ചെയ്തുമരട് ജോസഫ് ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
