തൃപ്പൂണിത്തുറ: സാമൂഹ്യ നന്മയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച കലാകാരന്മാർ വിസ്മരിക്കപ്പെടുന്നത് ദുഃഖകരമാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ പറഞ്ഞു. അക്കൂട്ടത്തിൽ കേരളം വിസ്മരിച്ച വലിയ കലാകാരനാണ് നാടകനടനും ഗായകനുമായ മരട് ജോസഫ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മരട് ജോസഫിന്റെ ഒന്നാം ചരമ വാർഷികത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന അനുസ്മരണ സമിതി തൃപ്പൂണിത്തുറ വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി പാരീഷ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മുൻമന്ത്രിയും നിയമസഭാ സാമാജികനുമായ കെ. ബാബു അധ്യക്ഷത വഹിച്ചു.കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, മരട് മുനിസിപ്പൽ ചെയർമാൻ ആൻ്റണി ആശാൻ പറമ്പിൽ,കെഎം ധർമ്മൻ സേവ്യർ പുൽപ്പാട്ട്, ഫാ.ഫ്രാൻസിസ് സേവ്യർ, അഡ്വ എലിസബത്ത് ആൻ്റണി, സോമു ജേക്കബ്, ജോൺ കൂടാരപ്പിള്ളി, ജൂലിയൻ ജെയിംസ്’ എന്നിവർ പ്രസംഗിച്ചു.
പ്രണത ബുക്സ് പ്രസിദ്ധീകരിച്ച മരട് ജോസഫിന്റെ ആത്മകഥ “നാടകലഹരി”യോഗത്തിൽ പ്രകാശനം ചെയ്തു
മരട് ജോസഫ് ആലപിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.
Trending
- വംശീയാധിക്ഷേപം: ഇറ്റാലിയൻ താരം മാർക്കോ കർട്ടോയ്ക്ക് ഫിഫ വിലക്ക്
- ബിജെപിക്ക് തിരിച്ചടി നൽകി വിനേഷ് ഫോഗട്ട്
- ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി
- വഖഫ് അവകാശവാദം അനുവദിക്കില്ല -നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍
- ഹരിയാനയിൽ ബിജെപി മുന്നേറുന്നു; അമ്പരന്ന് കോൺഗ്രസ്സ്
- ചക്രവാതച്ചുഴി:സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു
- ലോഗോസ് ക്വിസ് ഗെയിം 2024-ലെ വിജയികളെ പ്രഖ്യാപിച്ചു
- മലയാളി വൈദികന്കര്ദിനാള് പദത്തിലേക്ക്