- കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി, മദ്യവിരുദ്ധഞായർ ആചരിച്ചു
- കൊല്ലം രൂപത എസ്.ഐ.ആർ. പട്ടിക പരിശോധനയിലേക്ക്
- പുത്തൻവേലിക്കര കെ.സി.വൈ.എമ്മിന്റെ ‘വിങ്സ് ഓഫ് ഹോപ്പ്’
- വൈകല്യത്തെ തോൽപ്പിച്ചു, അൾത്താരബാലനായ മിഗുവേലിന്റെ വീഡിയോ വൈറൽ
- നിഡ്സ്; വനിതാ ദിനാഘോഷം
- വൊക്കേഷൻ പ്രൊമോട്ടേർസ് മീറ്റ്
- ചേട്ടൻ കത്തിക്കയറി; ചരിത്രം തിരുത്തി ടീം ഇന്ത്യ
- KLCA പറവൂർ; വനിതാദിനാഘോഷം
Author: admin
കൽപ്പറ്റ: മുമ്പത്തെ വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദീർഘകാലമായി താമസിക്കുന്നവരുടെ താൽപര്യം ഹനിക്കപ്പെടില്ലെന്നും കൽപ്പറ്റയിൽ എൽഡിഎഫ് റാലിയിൽ മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 16ന് യോഗം ചേരാമെന്നാണ് കരുതിയിരുന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് നീണ്ടതിനാൽ യോഗം 20നു ശേഷം ചേരും. അതോടെ ആ പ്രശ്‌നത്തിൽ വ്യക്തത വരും-മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ വിഷയം സർക്കാരിനെതിരെ ഉപയോഗിക്കാനാണെങ്കിൽ അതിനൊന്നും അധികം ആയുസ്സുണ്ടാകില്ല. ഞങ്ങളെപ്പൊഴും അതത് പ്രദേശത്തെ പാവപ്പെട്ടവരോടും ജനങ്ങളോടുമൊപ്പമാണ്. അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. മറ്റുള്ളവരെ ഇതു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാമെന്ന് വ്യാമോഹിക്കുകയും വേണ്ട– മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ എട്ടാം റൗണ്ട് പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു സ്വന്തം തട്ടകമായ കൊച്ചിയിൽ . മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സിയുമായാണ് പോരാട്ടം. രാത്രി 7.30നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് പോരാട്ടം. രണ്ടു തുടര്‍തോല്‍വികളിലൂടെ പോയിന്റ് നിലയില്‍ പിന്നിലേക്ക് പോയ ബ്ലാസ്റ്റേഴ്സിന്റെ ഏക ലക്ഷ്യം വിജയത്തോടെ മൂന്നു പോയിന്റ് സ്വന്തമാക്കുക എന്നതാണ്. ഏഴു മത്സരങ്ങളിൽ നിന്നായി രണ്ടു ജയം, രണ്ടു സമനില, മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റുമായി പത്താം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. ആറു മത്സരങ്ങളിൽ നിന്നായി ഒരു ജയം, ഒരു സമനില, നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റുമായി ഹൈദരാബാദ് എഫ്സി 11-ാം സ്ഥാനത്താണ്.
പാലക്കാട്: ലോകപ്രശസ്തമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. കേന്ദ്രസ്ഥാനമായ കല്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയ കല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറ്റം നടക്കുക. രാവിലെ ഏഴുമുതൽ വേദപാരായണം, വൈകുന്നേരം യാഗശാലപൂജ, അഷ്ടബലി, ഗ്രാമപ്രദക്ഷിണം എന്നിവയുമുണ്ട്. ഒന്നാം തേര് നാളായ 13ന് രാവിലെ നടക്കുന്ന രഥാരോഹണത്തിന് ശേഷം വൈകുന്നേരം രഥപ്രയാണം ആരംഭിക്കും. പതിനഞ്ചിനാണ് ദേവരഥസംഗമം. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മാതൃകപെരുമാറ്റചട്ട വേളയില്‍ നടക്കുന്ന കല്‍പ്പാത്തി രഥോത്സവം സുഗമമായി നടത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ന്യൂയോർക്ക് :കമല ഹാരിസ് ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ സാധ്യതയുണ്ട് എന്ന പ്രതീക്ഷ അസ്തമിച്ചുവെങ്കിലും . ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരാള്‍ ട്രംപിനൊപ്പവും ഉണ്ട്. അമേരിക്കയിലെ രണ്ടാം വനിതയായ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്. നിയുക്‌ത യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയാണ് ഉഷ ചിലുകുരി വാന്‍സ്. ഉഷ ചിലുകുരിയുടെ തായ്‌വേരുകള്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ വഡ്‌ലുരുവിലേക്ക് നീളുന്നതാണ്. ഇന്ത്യയില്‍ നിന്നുളള കുടിയേറ്റക്കാരാണ് ഉഷയുടെ മാതാപിതാക്കള്‍. കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഉഷ ജനിക്കുന്നത്.യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ പിന്നീട് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. യേൽ ലോ സ്‌കൂളിൽ വച്ചാണ് ഉഷയും ജെ ഡി വാൻസും കാണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി. ജെ ഡി വാൻസിന്‍റെ വിജയത്തിലും ഉഷ ചിലുകുരിയുടെ നേട്ടത്തിലും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അഭിനന്ദനം അറിയിച്ചു . തെലുങ്ക് പൈതൃകമുളള ഉഷ വാൻസ് അമേരിക്കയിലെ…
ന്യൂയോര്‍ക്ക്: റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് 47 ആമത് അമേരിക്കൻ പ്രസിഡന്‍റ് ആയി വിജയമുറപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഒരു തവണ തോൽവി അറിഞ്ഞ ശേഷം, തുടർച്ചയായല്ലാതെ വീണ്ടും അധികാരത്തിലെത്തുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റായാണ് ട്രംപ് ഇത്തവണ വൈറ്റ് ഹൗസിലെത്തുന്നത്. നിങ്ങളുടെ 47 ആമത് പ്രസിഡൻ്റും 45 ആമത് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ട അസാധാരണ ബഹുമതിക്ക് അമേരിക്കൻ ജനതയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്കയെ സൃഷ്‌ടിക്കുന്നത് വരെ ഞാൻ വിശ്രമിക്കില്ല. ഇത് അമേരിക്കയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ അണികളെ അഭിസംബോധനചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് കമല പറഞ്ഞു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. ഈ ഫലം ഒരിക്കലും നമ്മള് ആഗ്രഹിച്ചതല്ല. നമ്മള് പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.…
മുനമ്പം: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരും പ്രതിപക്ഷവും ചേർന്ന് പക്വമായ തീരുമാനമെടുക്കണമെന്ന് കെസിബിസി പ്രസിഡൻ്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമീസ്സ് . മുനമ്പത്തെ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . മുനമ്പം ജനതയെക്കുറിച്ച് സംയുക്തമായി തീരുമാനമെടുക്കാൻ കേരള നിയമസഭയ്ക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം നിയമസഭ വഖഫ് ബില്ലിനെതിരെ സംയുക്ത പ്രമേയം പാസാക്കിയത് ഈ ജനത്തെ പരിഗണിക്കാതെയാണെന്ന് പ്രസ്താവിച്ചു. ഈ വിഷയത്തിൽ നിയമപരിരക്ഷ ഉൾക്കൊളളുന്ന ശാശ്വത പരിഹാരമുണ്ടാകണമെന്ന് മാർ ക്ലീമീസ് ആവശ്യപ്പെട്ടു. ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ,കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ,കെസിബിസി ജാഗ്രതകമ്മീഷൻ ചെയർമാൻ മൂവാറ്റുപുഴ ബിഷപ്പ് യൂഹന്നാൻ മാർ തിയോഡീഷ്യസ് , കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ രൂപത എപ്പിസ്കോപ്പൽ വികാരി ഫാ. പോൾ ജെ അറക്കൽ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരാഹാര സമരത്തിൻ്റെ ഇരുപത്തഞ്ചാം ദിനത്തിൽ ആലപ്പുഴ രൂപതയിൽനിന്നും 30 വൈദികർ നിരാഹാരമിരുന്നു. കെസിബിസി ജാഗ്രത…
കൊച്ചി: മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം സ്വന്തമാക്കിയിട്ടുള്ള ഭൂമി വഖഫ് ഭൂമിയാണെന്ന വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപക്ഷേിക്കാനും അവരുടെ റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വഖഫ് ബോര്‍ഡിന് നല്കാന്‍ സര്‍ക്കാരിനോട് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു. എം. എ. നിസ്സാര്‍ കമ്മറ്റിയുടെ ശുപാര്‍ശയും തുടര്‍ന്നുള്ള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും ഏതെങ്കിലും വിധത്തില്‍ തടസ്സങ്ങളാണെങ്കില്‍ അത് മറികടക്കാനും ആവശ്യമായ നടപടികളും അടിന്തരമായി സ്വീകരിക്കണം. 2019 ല്‍ ഈ ഭൂമി വഖഫ് ഭൂമിയാണ് എന്ന് തീരുമാനിക്കുകയും ആസ്തി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം പൂര്‍ണ്ണമായും തെറ്റും അനുചിതവുമാണ്. ഈ തീരുമാനം പിന്‍വലിക്കുകയും മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിച്ചും റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചും ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണം. വഖഫ് ആധാരം എന്നു പറയപ്പെടുന്ന രേഖയിലെ വ്യവസ്ഥകള്‍, അക്കാലത്തെ ഭൂമിയുടെ കൈവശാവകാശികള്‍, നിലനിന്നിരുന്ന നിയമവ്യവസ്ഥകള്‍, നിയമപര മായ പ്രത്യാഘാതങ്ങള്‍ എന്നിവയൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി വഖഫ് ബോര്‍ഡ്…
വാഷിങ്ടണ്‍: മാസങ്ങള്‍ നീണ്ട ആവേശം നിറഞ്ഞ പ്രചാരണത്തിനൊടുവില്‍ അമേരിക്കയുടെ 47ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ജനം വിധിയെഴുതി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും തമ്മിലാണ് മത്സരം. തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് ലീഡ്. ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങള്‍ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസും വിജയിച്ചു. ആദ്യ റിപ്പോര്‍ട്ട് പ്രകാരം പത്ത് സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ. ട്രംപ് ജയിച്ചാല്‍ 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കില്‍ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യന്‍- ആഫ്രിക്കന്‍ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേര്‍ക്കാം. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. ആകെ വോട്ടർമാർ 16 കോടിയാണ്.…
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബില്ലിലെ വിവാദ ഭേദഗതികളും, ഒരുരാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശവും പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ചയാകും. ബിജെപിയുടെ ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത കമ്മറ്റിയാണ് ബഖഫ് ഭേദഗതിയെ കുറിച്ചുള്ള പഠനം നടത്തുന്നത്. നവംബര്‍ 29ന് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 08,09 തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
