Author: admin

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് അ​വ​സാ​നി​ക്കുമ്പോൾ അ​വ​സാ​ന​ഘ​ട്ട ക​ണ​ക്കു പ്ര​കാ​രം 70.18 ശ​ത​മാ​നം സ​മ്മ​തി​ദാ​യ​ക​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു.184 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ 105 എ​ണ്ണ​ത്തി​ൽ 57.06% പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ആ​ദ്യ മ​ണി​ക്കൂ​റി​ൽ ബൂ​ത്തു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന നീ​ണ്ട നി​ര ഉ​ച്ച​യോ​ടെ കു​റ​ഞ്ഞെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ളിം​ഗ് മെ​ച്ച​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ലാ​പ്പി​ൽ പ​ല​യി​ട​ത്തും വോ​ട്ടു​ചെ​യ്യാ​നെ​ത്തു​ന്ന​വ​രു​ടെ നീ​ണ്ട നി​ര​യാ​ണുണ്ടായത് . പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ച​തി​നാ​ൽ ക്യൂ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2021 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 75 ശ​ത​മാ​നം പേ​രാ​ണ് പാ​ല​ക്കാ​ട്ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

തിരുവനന്തപുരം : കേരളത്തില്‍ അര്‍ജന്റീന ടീം എത്തുമെന്ന കാര്യത്തില്‍ സ്ഥിരീകരണം. സൂപ്പര്‍ താരം ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം കേരളത്തില്‍വെച്ച് മത്സരം നടക്കും. ലയണല്‍ മെസി പങ്കെടുക്കും. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. എതിര്‍ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ വരും. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക. സര്‍ക്കാറും അര്‍ജന്റീന ടീമും ചേര്‍ന്ന് മത്സരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു .

Read More

മോസ്കോ: ആണവായുധ നയം തിരുത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ആണവ ആക്രമണമുണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോ​ഗിക്കുകയുള്ളൂവെന്ന നയത്തിലാണ് പുടിന്‍ തിരുത്തല്‍ വരുത്തിയത്. പുതുക്കിയ നയരേഖയില്‍ പുടിന്‍ ഒപ്പുവച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്നാണ് പുതിയ നയം പറയുന്നത്. റഷ്യ – യുക്രെയ്ൻ യുദ്ധം ആയിരം ദിവസം പിന്നിടുമ്പോഴാണ് ഈ ചുവടുമാറ്റം .ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്നത് കൂടിയാണ് പുതിയ റഷ്യൻ നയം. 2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത്. യുഎസ് നിർമിത ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതിനു പിന്നാലെയാണ് പുടിന്‍റെ നടപടി. ബ്രയൻസ്ക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം യുക്രെയിനിന്റെ ആക്രമണം ഉണ്ടായത്. ആറിൽ അഞ്ച് മിസൈലുകളും റഷ്യ തകർത്തെങ്കിലും ഒരു മിസൈൽ സൈനിക കേന്ദ്രത്തിൽ പതിച്ചു.ഡ്രോൺ ആക്രമണങ്ങൾ ഉൾപ്പെടെ റഷ്യയ്‌ക്കെതിരായ ഏത് സുപ്രധാനമായ ആക്രമണത്തിനും പ്രതികാരമായി ആണവായുധങ്ങൾ ഉപയോഗിക്കാൻ പുടിൻ പുതുതായി ഒപ്പിട്ട ഉത്തരവ് അം​ഗീകാരം നൽകിയിട്ടുണ്ട്.

Read More

മും​ബൈ: മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ‍. മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകമാണ്. 4136 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1,00,186 പോ​ളിങ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. 9.7 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.

Read More

പാ​ല​ക്കാ​ട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736…

Read More

കേരള സർവ്വകലാശാലയിൽ നിന്ന് എഡ്യുക്കേഷനിൽ ഡോക്ടറേറ്റ്‌ നേടിയ എൽസബത്ത്‌ ബേബി. പുന്നപ്ര സെയിന്റ്‌ ജോൺ മരിയ വിയാനി ഇടവകാംഗവും സെയിന്റ്‌ ജോസഫ്സ്‌ സ്കൂളിലെ അദ്ധ്യാപികയുമാണ്‌.അദ്ധ്യാപകനായ കളത്തിൽ നോബിളിന്റെ ഭാര്യയാണ്‌.

Read More

കൊച്ചി: വരാപ്പുഴ അതിരൂപത കാക്കനാട് അത്താണി സെൻ്റ് ആൻ്റണീസ് ഇടവകയിൽ സംഘടിപ്പിച്ച ജനജാഗരം സെമിനാർ അത്താണി സെൻ്റ് മേരീസ്മലങ്കര സുറിയാനി കത്തോലിക്ക ഇടവക വികാരി ഫാ. ജോബി കുടിലിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ റോബിൻസൺ പനക്കൽ അധ്യക്ഷനായിരുന്നു.പാരിഷ് കൗൺസിൽ ജനറൽ സെക്രട്ടറി സിബി ജോയ് സ്വാഗതവും കേന്ദ്രസമിതി ലീഡർ ഐക്കരപ്പറമ്പിൽ നന്ദിയും പറഞ്ഞു.കെഎൽസിഎ സംസ്ഥാന സമിതി അംഗം ലൂയിസ് തണ്ണിക്കോട്ട്, കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ എന്നിവർ വിഷയാവതരണം നടത്തി.

Read More

കണ്ണൂർ: മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു ഭരണകുടങ്ങൾ ഇടപെട്ട് നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കുവാനും ശാശ്വതമായ പരിഹാരം കാണാനും കഴിയണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാർഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കു വേണ്ടി തൻ്റെ അവസാന തുള്ളി രക്തം പോലും ചിന്തിയ മഹാത്മാവിൻ്റെ ഈ സ്ക്വയറിൽ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പംഇവിടെയുള്ള മതസൗഹാർദ്ദം നിലനിർത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേർത്തു. മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ ‘മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പറഞ്ഞു. ഗാന്ധി സർക്കിളിൽ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് കെ എൽ സി എ രൂപത…

Read More

മുനമ്പം: മുനമ്പത്തെ ജനത്തിന് തൃപ്തികരമായ പരിഹാരമില്ലെങ്കിൽ സമരം തുടരണമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ . അങ്ങനെ ആകില്ല എന്നാണ് വിശ്വാസമെന്നും ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരം നീണ്ടു പോകുന്നത് ഒട്ടു ശരിയല്ല. അത് മുതലെടുക്കാൻ ശ്രമിക്കുന്നവരുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാൾ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തി. അധികാരികൾ കണ്ണു തുറക്കണമെന്നും സ്ഥലവാസികളുടെ അവശതകൾ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗഹാർദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിൻ്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാൻ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു. തിരുവനന്തപുരം സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസും കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലും അലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർമാരായ റവ.ഡോ. ഗ്രിഗറി ആർ.ബി,റവ.ഡോ. മരിയ മൈക്കിൾ ഫെലിക്സ്, കടപ്പുറം വേളാങ്കണ്ണി മാത പള്ളി വികാരി ഫാ. ആൻ്റണി സേവ്യർ തറയിൽ സിപി എന്നിവർ…

Read More

കൊച്ചി: കേരളത്തിൻ്റെ തീരപ്രദേശത്തിന്റെയും മത്സ്യമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ സജീവമായ പരിഗണനയും ശ്രദ്ധയും നൽകുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ പരിമിതികൾ സൃഷ്ടിക്കുന്നതായി നിയമകാര്യ മന്ത്രി പി. രാജീവ്. കെആർഎൽസിസിയുടെ അഭിമുഖത്തിലുള്ള കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) മത്സ്യമേഖലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമീപനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെല്ലാനത്ത് ഉൾപ്പെടെയുള്ള കേരളത്തിലെ തീര സംരക്ഷണത്തിനും വികസനപ്രവർത്തനങ്ങൾക്കും കിഫ്ബി വഴിയായിരുന്നു പണം കണ്ടെത്തിയിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണങ്ങൾ കിഫ്ബിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എങ്കിലും മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് സർക്കാരിന് സാധ്യമാകുന്നതെല്ലാം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് നടന്ന പ്രകാശന ചടങ്ങിൽ “കടൽ” ചെയർമാൻ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി പ്രസിഡൻറ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമീപന രേഖ സ്വീകരിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. “കടൽ” ഡയറക്ടർ ഡയ ഡോ. സാബാസ് ഇഗ്‌നേഷ്യസ്, വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി, ജനറൽ…

Read More