- യേശുവിന്റെ പുൽക്കൂട്; നിശബ്ദതയും പ്രാർത്ഥനയും ഓർമ്മിപ്പിക്കുന്നു: പാപ്പാ
- ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ റോങ്മെയ് കത്തോലിക്കാ ബൈബിൾ മണിപ്പൂരിൽ പുറത്തിറങ്ങി
- മെക്സിക്കോയിൽ സ്വകാര്യ ജെറ്റ് തകർന്ന് വീണ് 6 പേർ മരിച്ചു
- പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മേയര്‍, ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് 26 ന്
- കേരളത്തിന് കേന്ദ്രം 260 കോടി അനുവദിച്ചു
- തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്ത്
- സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം-പാപ്പാ
- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
Author: admin
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണറുടെ നീക്കം. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ,ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. സർക്കാർ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവർണറെ കണ്ട് വിശദീകരണം നൽകിയില്ല. ചട്ടപ്രകാരം ഗവർണറെ കാണാൻ ചീഫ് സെക്രട്ടറിഅടക്കമുള്ളവർ പോകേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് തനിക്ക് ഇവരെ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്നാണ് ഗവർണറുടെ വാദം. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക ലക്ഷ്യമിട്ടാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ഒരുങ്ങുന്നത്.
തിരുവനന്തപുരം : ദേശീയ തലത്തില്‍ സംഘപരിവാര്‍ പ്രചരിപ്പിച്ച അതേ കാര്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി ആര്‍ ഏജന്‍സിയെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയിൽ പറഞ്ഞു . ഹരിയാന , ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന് സഹായമായിക്കോട്ടെ എന്ന് കരുതിയാകും പത്രത്തിന് അഭിമുഖം നല്‍കിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളം ക്രിമിനലുകളുടെ പറുദീസയായെന്നും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു. എഡിജിപി അജിത് കുമാറിനെതിരെ അര ഡസനിലധികം കേസുകളുണ്ട്. എന്നിട്ടും അജിത് കുമാറിനെതിരെ നടപടിയില്ല.ആര്‍ എസ് എസ് ചുമതലയുള്ള എ ഡി ജി പിയിയെ ബറ്റാലിയന്റെ ചുമതലയിലേക്ക് മാറ്റിയെന്നും വിഡി സതീശന്‍ പരിഹസിച്ചു. പൂരം കലക്കിയവനെ പൂരം കലക്കിയ വിഷയം അന്വേഷിക്കാന്‍ ഏല്‍പ്പിച്ച പ്രഹസനമണ് മുഖ്യമന്ത്രി കാണിച്ചത്. അന്‍വര്‍ പറഞ്ഞത് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ്. മഖ്യമന്ത്രി ഒന്നിനും മറുപടി പറഞ്ഞില്ല- വിഡി സതീശന്‍ പറഞ്ഞു
ഛണ്ഡീഗഡ്: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ജയ്റാം രമേശും പവൻ ഖേരയും ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഗുരുതരമായ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. വോട്ടിംഗ് മെഷീന്റെ ബാറ്ററി അടക്കം മാറ്റിയതിലും വോട്ടെണ്ണൽ വൈകിയതിലും കോൺഗ്രസ് സംശയങ്ങളുന്നയിച്ചു. ഹരിയാനയിലെ ശരിയായ ജനവിധിയല്ല ഇതെന്നും നേതാക്കൾ വ്യക്തമാക്കി. എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്.
കുരീക്കാട് : കുരീക്കാട് സെൻറ് ജൂഡ് ദേവാലയത്തിൽ പുതിയതായി നിർമ്മിച്ച വൈദിക മന്ദിരവും വിശുദ്ധ യൂദാസ് ശ്ലീഹായുടെ ഹാളും നേർച്ച കഞ്ഞി തയ്യാറാക്കുന്നതിനുള്ള പാചകപ്പുരയും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപറമ്പിൽ ആശിർവദിച്ചു. രജത ജൂബിലി ആഘോഷങ്ങ ഒരുങ്ങുന്ന ദേവാലയത്തിൽ പുതുതായി നിർമ്മിച്ച വിശുദ്ധ യൂദാശ്ലീഹായുടെ ഹോളിൽ പുണ്യവാളൻ്റെ തിരുസ്വരൂപ പ്രതിഷ്ഠയുംപിതാവ് നടത്തി. വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫെറോനാ വികാരി ഫാ. ഫ്രാൻസിസ് സേവിയർ താന്നിക്കപറമ്പിൽ, ജുഡീഷ്യൽ വികാരി ഫാ. ലിക്സൺ അസ്വവസ് എന്നിവരോടൊപ്പം അനേകം വൈദികരും സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. ലിജോ ഓടത്തക്കൽപരിപാടികൾക്ക് നേതൃത്വം നൽകി. കോൺട്രാക്ടർ സിറിൽ കുറുന്തോടത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
ന്യൂഡൽഹി: ഹരിയാനയിൽ മൂന്നാം വട്ടം ബിജെപി അധികാരത്തിലേക്ക് . ചരിത്രത്തിൽ ഏറ്റവും കൂടിയ 48 സീറ്റുകളാണ് ബിജെപി നേടിയത്. ഭരണം ലഭിച്ചില്ലെങ്കിലും 36 സീറ്റ് നേടി കോൺഗ്രസ് കരുത്ത് കാട്ടി.എക്സിറ്റ് പോളുകളിൽ കോൺഗ്രസിന് വലിയ മേൽകൈ ആണ് പ്രവചിച്ചിരുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ കോൺഗ്രസിന്റെ കുതിപ്പാണ് സംസ്ഥാനത്ത് കണ്ടത്. പിന്നീട് ആദ്യ മണിക്കൂറുകൾക്ക് ശേഷം ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. ജാട്ട് മേഖലകളിലടക്കം കടന്നുകയറി കോൺഗ്രസിന്റ ലീഡ് ബിജെപി കുത്തനെ ഇടിക്കുകയായിരുന്നു. എന്നാൽ ജമ്മു കാഷ്മീരിൽ ഇന്ത്യാ മുന്നണിക്ക് തകർപ്പൻ ജയമാണുണ്ടായത്. ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യാ മുന്നണി ഭരണം പിടിച്ചത് ബിജെപിക്ക് വലിയ തിരിച്ചടിയായി. കാഷ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370 ഉം സംസ്ഥാന പദവിയുമൊക്കെയാണ്. നാഷണൽ കോൺഫറൻസ് 42 സീറ്റും കോൺഗ്രസ് ആറ് സീറ്റും ബിജെപി 29 സീറ്റും നേടി. സിപിഎം, ആംആദ്മി, ജെപിസി എന്നീ പാർട്ടികൾക്ക് ഓരോ സീറ്റും വിജയിക്കാനായി. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റിൽ ഒതുങ്ങി.…
കൊല്‍ക്കത്ത : യുവ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ 45 സീനിയര്‍ ഡോക്ടര്‍മാര്‍ കൂട്ടമായിരാജി വെച്ചു. ബലാത്സംഗക്കൊലയില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി ആശുപത്രിയില്‍ നടന്ന ബലാത്സംഗക്കൊലയില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ ശനിയാഴ്ച മുതല്‍ നിരാഹാര സമരത്തിലാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പതിനഞ്ചോളം സീനിയര്‍ ഡോക്ടര്‍മാര്‍ നിരാഹാര സമരം നടത്തിയിരുന്നു.സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, കിടക്ക ഒഴിവുകള്‍ അറിയാന്‍ നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, ശുചിമുറികള്‍ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, ആശുപത്രികളില്‍ പോലീസ് സംരക്ഷണം വര്‍ധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഒഴിവുകള്‍ വേഗത്തില്‍ നികത്തുക എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം .
ന്യൂഡൽഹി: ഇറ്റാലിയൻ ഡിഫൻഡർ മാർക്കോ കർട്ടോയ്ക്ക് 10 മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. വോൾവ്സ് താരം ഹ്വാങ് ഹീ-ചാനെ വംശീയമായി അധിക്ഷേപിച്ചതിനാണ് താരത്തെ ഫിഫ രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ജൂലൈയിൽ മാർബെല്ലയിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് ഹ്വാംഗിനെ മാര്‍ക്കോ അധിക്ഷേപിച്ചത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഹ്വാങ് പ്രശ്‌നം റിപ്പോർട്ട് ചെയ്‌തു. സംഭവമറിഞ്ഞ സഹതാരങ്ങള്‍ പ്രതികരിക്കുകയും രോക്ഷാകുലരാകുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ടീമംഗമായ ഡാനിയൽ പോഡൻസിന് ചുവപ്പ് കാർഡ് ലഭിച്ചു. ‘മോശമായ പെരുമാറ്റത്തിന് മാർക്കോ കർട്ടോ ഉത്തരവാദിയാണെന്ന് കണ്ടെത്തിയെന്ന് സ്കൈ സ്പോർട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. താരത്തിനോട് കമ്മ്യൂണിറ്റി സേവനങ്ങൾ നൽകാനും പരിശീലനത്തിനും വിദ്യാഭ്യാസത്തിനും വിധേയനാകാനും നിര്‍ദേശിച്ചു. ഫിഫയുടെ തീരുമാനം വോൾവ്‌സ് ഫുട്‌ബോൾ ഓപ്പറേഷൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്‌ടര്‍ മാറ്റ് വൈൽഡ് സ്വാഗതം ചെയ്‌തു. ഉപരോധത്തിന് ക്ലബ്ബിന്‍റെ പിന്തുണയും വിവേചനത്തിനെതിരായ ക്ലബിന്‍റെ നിലപാട് അദ്ദേഹം അറിയിച്ചു.
ജുലാന: ബി ജെ പിക്ക് കനത്ത പ്രഹരമേൽപ്പിച്ച് ഹരിയാനയിലെ ജൂലാന മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഫലപ്രഖ്യാപനം കൂടി ആയിരുന്നു ജുലാനയിലേത്. ബിജെപിയുടെ യോഗേഷ് കുമാറും, എഎപിയുടെ കവിത റാണിയും, നിലവിലെ എംഎല്‍എ അമര്‍ജീത് ധണ്ഡയുമായിരുന്നു ഇവിടെ ഫോഗട്ടിന്‍റെ മുഖ്യ എതിരാളികള്‍. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് സുരേന്ദര്‍ ലാത്തേറും രംഗത്തുണ്ടായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ മണ്ഡലത്തില്‍ 74.66 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും വിനേഷ് പ്രതികരിച്ചു.
ജമ്മു കശ്മീരിൽ കരുത്തുകാട്ടി ഇന്ത്യാ മുന്നണി മുന്നേറുന്നു. കോൺഗ്രസ് എൻസി സഖ്യം 51 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗുറേസിൽ നാസിർ അഹമ്മദ് ഖാൻ വിജയിച്ചു. ബിജെപി 26 സീറ്റിൽ ലീഡ് ചെയ്യുന്നു. ഗന്ദര്‍ബാല്‍, ബുദ്ഗാം മണ്ഡലങ്ങളില്‍ ഒമര്‍ അബ്ദുള്ള ലീഡ് ചെയ്യുന്നുണ്ട്.കുൽഗാമിൽ മത്സരിക്കുന്ന സിപിഐഎം സ്ഥാനാർത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയുടെ ഭൂരിപക്ഷം 6025 കടന്നു. ഹരിയാനയിൽ പ്രതീക്ഷ കൈവിടാതെ കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ മുന്നിലായിരുന്നു കോൺഗ്രസെങ്കിലും പിന്നീട് പിന്നിൽ പോകുകയായിരുന്നു. എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങൾ കോൺഗ്രസ് പ്രവർത്തകർ നിർത്തി. 35 സീറ്റിലാണ് ഹരിയാനയിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്. 49 ഇടത്ത് ബിജെപിയാണ് ലീഡിൽ, ഐഎൻഎൽഡി 2 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ജൂലാനയിൽ വീണ്ടും വിനേഷ് ഫോഗട്ട് ലീഡ് നിലയിൽ പുറകിൽ പോയി.
തിരുവനന്തപുരം: മുനമ്പം, ചെറായി പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂസ്വത്തില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചത് അനുവദിക്കാനാകില്ലെന്ന് ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ഒരു മതത്തിന്റെ അവകാശവാദങ്ങള്‍ മറ്റൊരു മതത്തെ ദ്രോഹിക്കുന്നതാകരുത്. മതേതര ഭാരതത്തില്‍ ഇത് അനുവദിക്കാനാകില്ല. ഇപ്പോഴാണ് വഖഫ് നിയമങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും മനസിലാകുന്നത്, അദ്ദേഹം പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ വ്യവസ്ഥകളുടെ കരട് (ഇഎസ്എ) ആറാം തവണയും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളുന്നയിക്കാനുള്ള കാലാവധി അവസാനിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കുന്നില്ല. കരടിന്റെ കാലപരിധി ഹൈക്കോടതി ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് 2021ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നടപ്പാക്കിയില്ല, മാര്‍ തോമസ് തറയില്‍ കുറ്റപ്പെടുത്തി. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, സിറോ മലബാര്‍ ലെയ്‌സണ്‍ ഓഫീസര്‍ ഫാ. മോര്‍ളി കൈതപ്പറമ്പില്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
