- പഞ്ചാബിൽ കബഡി താരം വെടിയേറ്റ് മരിച്ചു
- തീരജനത പ്രബുദ്ധരാകണം: ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
- സ്നേഹക്കൂട് 2025
- സിൽവെസ്റ്റർ കപ്പ് 2K25 5’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു
- ഫെയ്ത ദെ നോയൽ സംഗമവുംക്രിസ്മസ് ആഘോഷവും
- തിരുമണിക്കൂർ ആരാധന ഡാനിയേൽ ഫാസ്റ്റിംഗ് പ്രെയർ
- ഷാജി ബേബി ജോൺ നിര്യാതനായി
- സിഡ്നി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെ ഭീകരാക്രമണം; 11 പേർ കൊല്ലപ്പെട്ടു
Author: admin
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. കേരളതീരത്ത് കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ തീരപ്രദേശത്തും താഴ്ന്ന ഭാഗങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. മാറി താമസിക്കേണ്ട സാഹചര്യം വന്നാല്‍ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളിലെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസം വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടാകും. വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെ സിപിഐ പ്രഖ്യാപിച്ചു. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. അടുത്ത മാസം 13നാണ് മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 23ന്.
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യഹിയ സിൻവറും ഉണ്ടെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകം ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘യഹ്യ സിൻവർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് അദ്ദേഹത്തെ റാഫയിൽ വധിച്ചത്. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, ഇത് അവസാനത്തിന്റെ തുടക്കമാണ്’- നെതന്യാഹു പറഞ്ഞു. അതേസമയം, യഹ്യ സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയ സംഭവത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇത് ലോകത്തിന് ഒരു “നല്ല ദിവസമാണ്’ എന്ന് ജോ ബൈഡൻ പറഞ്ഞു.
മുനമ്പം: മുനമ്പം – കടപ്പുറം പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കേണ്ടത് ഭരണകൂടമാണെന്ന് കോതമംഗലം രൂപത വികാരി ജനറൽ മോൺ. പയസ് മലേക്കണ്ടത്തിൽ . വഖഫ് ബോർഡിൻ്റെ അന്യായമായ അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം ജനത റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ നടത്തുന്ന റിലേ നിരാഹര സത്യാഗ്രഹത്തിൻ്റെ അഞ്ചാം ദിനത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം അറിയിച്ച് കോതമംഗലം രൂപതാംഗങ്ങളോടൊപ്പം സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, അനാവശ്യ കടന്നുകയറ്റങ്ങൾ അനുവദിക്കാനാവില്ലെന്നും, കോതമംഗലം രൂപതയുടെ പിന്തുണ മുനമ്പം -കടപ്പുറം ജനതയ്ക്കുണ്ടെന്നും മോൺ. പയസ് അറിയിച്ചു.വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിലിൻ്റെ നേതൃത്വത്തിൽ വൈദികരും അല്മായരും ഉൾപ്പെട്ട സംഘമാണ് മുനമ്പത്ത് എത്തിയത്. സമരപ്പന്തലിലെത്തിയ സംഘം ആളുകളോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഫാ. തോമസ് പറയിടം, ഫാ. ജോസ് കിഴക്കേൽ, ഫാ. സിബി ഇടപ്പുളവൻ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് കടപ്പുറംവേളാങ്കണ്ണിമാത പള്ളി വികാരി ഫാ.ആന്റണി സേവ്യർ തറയിൽ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി പാലക്കൽ എന്നിവർ…
ഛണ്ഡീഗഢ്: ഹരിയാനയിൽ മൂന്നാം തവണയും അധികാരമേറ്റ് ബിജെപി സർക്കാർ. പഞ്ച്ഗുളയിൽ വെച്ച് നടന്ന ചടങ്ങിൽ ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എൻഡിഎ നേതാക്കളാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. മുഖ്യമന്ത്രിക്ക് പുറമെ 13 ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിംഗ്, മഹിപാൽ ദണ്ഡ, വിപുൽ ഗോയൽ, അരവിന്ദ് ശർമ്മ, ശ്യാം സിംഗ് റാണ, രൺബീർ ഗാങ്‌വ, കൃഷൻ കുമാർ ബേദി, ശ്രുതി ചൗധരി, ആർ പി സിംഗ് റാവു, രാജേഷ് നാഗർ, ഗൗരവ് ഗൗതം എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാനത്തിന്റെ ഉന്നമനത്തിനായി ആവേശപൂർവം പ്രവർത്തിക്കുമെന്നും സാധാരണ കുടുംബത്തിൽ നിന്നും വരുന്ന തനിക്ക് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി വഹിക്കാൻ അനുവാദം നൽകിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിയിക്കുന്നുവെന്നും നയാബ് സിങ് സൈനി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. സിപിഐഎം ജില്ലാസെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു’- എന്നാണ് പാര്‍ട്ടി പ്രതികരണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ…
ന്യൂയോര്‍ക്ക്: ലോകത്തിലെ അതിസാധാരണക്കാരിൽ 4550 ലക്ഷം മനുഷ്യർ ജീവിക്കുന്നത് യുദ്ധമുഖങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ആഗോള മള്‍ട്ടി ഡൈമന്‍ഷണല്‍ പോവര്‍ട്ടി സൂചികയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നൂറ് വികസ്വര രാജ്യങ്ങള്‍ അതി തീവ്രമായ ദാരിദ്ര്യം അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട് . ആരോഗ്യ, വിദ്യാഭ്യാസ, ജീവിത നിലവാര സൂചികകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. . യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ആസ്ഥാനമായുള്ള ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് ഇനീഷ്യേറ്റീവും സംയുക്തമായി പ്രസിദ്ധീകരിച്ച ഈ വർഷത്തെ റിപ്പോർട്ട് 112 രാജ്യങ്ങളിലായുള്ള 603 കോടി ജനങ്ങളുടെയും ബഹുമുഖ ദാരിദ്ര്യത്തെക്കുറിച്ചുള്ള യഥാർത്ഥ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് . റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും 101 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 40 ശതമാനം പേരും യുദ്ധവും മറ്റ് അനിശ്ചിതത്വങ്ങളും നിറഞ്ഞ രാജ്യങ്ങളിലാണ് താമസിക്കുന്നത്.വിവരങ്ങളുടെ അഭാവം മൂലം, പത്ത് വർഷ കാലയളവിലെ (2012-2023) ആഗോള എംപിഐയാണ് കണക്കാക്കിയിരിക്കുന്നത്. സംഘർഷ ബാധിത രാജ്യങ്ങളിലെ ഡാറ്റ ശേഖരിക്കുന്നതിലെ വെല്ലുവിളികൾ ഈ രാജ്യങ്ങളിലെ ബഹുമുഖ ദാരിദ്ര്യത്തിന്‍റെ…
ഗുവാഹത്തി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച ചർച്ചയ്ക്ക് പിന്നാലെ വീണ്ടും സംസ്ഥാനത്ത് സംഘർഷം. ഇംഫാൽ വെസ്‌റ്റ് ജില്ലയിലെ കൂട്രുകിലാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. കുക്കി ഗോത്രക്കാർക്കാണ് കൂട്രുകിൽ ആധിപത്യമുള്ളത് .സംഘർഷത്തിന് പിന്നാലെ സൈന്യം തിരികെ വെടിയുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മണിപ്പൂർ പൊലീസ് പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ല. സംഘർഷത്തിന് പിന്നിൽ കുക്കി തീവ്രവാദികളുടെ പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്‌ചയാണ് കേന്ദ്രം മണിപ്പൂരിലെ കുക്കി, മെയ്‌തെയ്, നാഗ വിഭാഗങ്ങൾ തമ്മിലുള്ള ചർച്ച ഡൽഹിയിൽ സംഘടിപ്പിച്ചത്. ആദ്യ ചർച്ച നടന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. അതിനിടെ, കഴിഞ്ഞ മാസം കുട്രൂക്ക് ഗ്രാമത്തിലുണ്ടായ ഡ്രോൺ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 220-ലധികം ആളുകൾ കൊല്ലപ്പെടുകയും 65,000-ത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്‌തു കഴിഞ്ഞു .
മദ്രസ വിദ്യാഭ്യാസം ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്കും 2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിനും വിരുദ്ധമാണെന്ന് വ്യാഖ്യാനിക്കുന്ന ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും’ എന്ന 11 അധ്യായങ്ങളുള്ള പഠനറിപ്പോര്‍ട്ട് സഹിതമാണ് കാനൂന്‍ഗോ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചിട്ടുള്ളത്.
2009 ലാണ് കേരള സര്‍ക്കാര്‍ മുസിരിസ് പൈതൃക പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയാണ് മുസിരിസിലേത്. എറണാകുളം ജില്ലയിലെ പറവൂര്‍ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയില്‍ വരുന്ന പ്രധാന ഇടങ്ങള്‍.
Subscribe to Updates
Get the latest creative news from FooBar about art, design and business.
