Author: admin

വരാപ്പുഴ: ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ( സി. എസ്. എസ്.)ക്രൈസ്റ്റ് നഗർ ഏരിയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുപത്തി ഏഴാം വാർഷിക സ്ഥാപന പതാക ദിനം സി. എസ്. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ . ജോയ് മഷ്ണശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോയ് തൈപറമ്പിൽ, ട്രഷറർ ക്യാപ്റ്റൻ ടി. എ.ആന്റണി തണ്ണിക്കോട് , പീറ്റർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

Read More

മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം ഒൻപതാം ദിനത്തിലേക്ക് . എട്ടാം ദിനത്തിൽ നിരാഹാരമിരുന്നത് കടപ്പുറം വേളാങ്കണ്ണി മാത ഇടവക കുടുംബയുണിറ്റ് കേന്ദ്ര സമിതി പ്രസിഡന്റ് സിജി ജിൻസൺ, സെക്രട്ടറി ഡെന്നി കാട്ടുപറമ്പിൽ,സെന്റ്. ജമ്മ ഗൽ ഗാനി കുടുംബയുണിറ്റ് പ്രസിഡന്റ് ബെന്നി കല്ലുങ്കൽ, ന്യൂന പക്ഷ മോർച്ച ചെറായി മണ്ഡലം പ്രസിഡന്റ് കെ. സി വർഗീസ്,ന്യൂന പക്ഷ മോർച്ച പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ പോൾ, ഖജാൻജി ടൈറ്റസ് കല്ലൂർ എന്നിവർ ആയിരുന്നു. കോട്ടപ്പുറം രൂപത കെസിവൈഎം വൈസ് പ്രസിഡന്റ് ഷിഫ്ന ജീജൻ, ജനറൽ സെക്രട്ടറി ജെൻസൺ ജോയ്, തുടങ്ങിയവർ പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.,കോട്ടപ്പുറം രൂപത അഴിക്കോട് സെന്റ്. തോമസ് പള്ളി വികാരി ഫാ. വിൻ കുരിശിങ്കലിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന ഇടവക ജനങ്ങൾ റാലിയായി പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ന്യൂന പക്ഷ മോർച്ച അംഗം ജോസഫ് പടമാടൻ,കാത്തലിക് നസ്രാണി അസോസിയേഷൻ…

Read More

തിരുവനന്തപുരം : മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ നൂറ്റിയൊന്നിന്റെ നിറവില്‍. ഇന്ന് 102-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ കഴിഞ്ഞ അഞ്ചു വര്‍ഷമായി പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് . തിരുവനന്തപുരത്ത് വേലിക്കകത്ത് വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന വി എസിന്റെ പിറന്നാള്‍ ഇക്കുറിയും കാര്യമായ ആഘോഷങ്ങളില്ലാതെയാണ് നടത്തുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണുണ്ടാകുകയെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വൈകീട്ട് തിരുവനന്തപുരത്ത് പ്രദേശവാസികള്‍ പായസ വിതരണം ഒരുക്കിയിട്ടുണ്ട്. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിറന്നാളാഘോഷിക്കും.

Read More

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ സിനിമകൾക്ക് ശേഷം ​ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം കാതലന്‍.പ്രേമലുവിനു ശേഷം വീണ്ടും ബോക്സ് ഓഫിസിനെ ഞെട്ടിക്കാൻ ഗിരീഷ് എ ഡിയും നസ്ലെനും. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഐ ആം കാതലന്‍’ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 7 ന് ചിത്രം തിയറ്ററിലെത്തും. പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. 

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

മലപ്പുറം: കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച.ഇന്നലെ രാത്രിയായിരുന്നു മോഷണം. യാത്രക്കാരനില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം മോഷണം പോയതായാണ് പരാതി. ത്യശൂരിലെ സ്വര്‍ണ വ്യാപാരിയുടെ സ്വര്‍ണമാണ് കവര്‍ന്നത്. മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു 1512 ഗ്രാം സ്വര്‍ണമെന്നാണ് വിവരം.കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ആണ് കവര്‍ച്ചക്ക് ഇരയായത്. രാത്രി പത്ത് മണിയോടെ ബസ് മലപ്പുറം എടപ്പാളില്‍ എത്തിയപ്പോള്‍ ബസില്‍ തൂക്കിയിട്ടിരുന്ന ബാഗ് കാണാതാവുകയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

വരാപ്പുഴ : വിശുദ്ധ ചാവറയച്ചന്റെ മാദ്ധ്യസ്ഥ സഹായം ഇന്ന് സഭയ്ക്ക് ഏറ്റവും ആവശ്യമായ ദിനങ്ങളാണെന്നും, വിശുദ്ധന്‍ കാണിച്ചു തന്ന മാതൃക പിന്തുടരണമെന്നും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍. കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയെ വരാപ്പുഴ അതിരൂപതയുടെ വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രമായി ഉയര്‍ത്തിയതിന്റെ ദശാബ്ദി ആഘോഷ കൃതജ്ഞതാ ബലിയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശുദ്ധന്‍ ജീവിച്ചിരുന്നപ്പോള്‍ വളരെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ശക്തമായ നിലപാടും പ്രവര്‍ത്തനവും കാഴ്ചവെച്ച് അതിനെ നേരിട്ട് സഭാ മക്കളെ ഒരുമിപ്പിച്ചു നിര്‍ത്തി. ഇന്ന് സീറോ മലബാര്‍ സഭ ഏറെ പ്രതിസന്ധികള്‍ നേരിടുമ്പോള്‍ വിശുദ്ധ ചാവറയച്ചന്‍ കാണിച്ചുതന്ന, പഠിപ്പിച്ച, മാര്‍ഗ്ഗത്തിലൂടെ സത്യസഭയില്‍ നിലനില്‍ക്കാന്‍ പ്രാപ്തരാകട്ടെ എന്ന് മോണ്‍. മാത്യു കല്ലിങ്കല്‍ പറഞ്ഞു. കൃതജ്ഞതാ ബലിക്കു മുമ്പായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിങ്കല്‍ ധൂപാര്‍പ്പണം നടത്തി. സഹവികാരി ഫാ. സുജിത് സ്റ്റാന്‍ലി നടുവിലെ വീട്ടില്‍, ഫാ. എഡ്രിക് വാടയ്ക്കല്‍, ഡീക്കന്‍ ഗോഡ്‌സന്‍ ചമ്മണിക്കോടത്ത് സഹകാര്‍മ്മികത്വം…

Read More

തൃശൂർ: ഷോളയാർ ഡാം നാളെ തുറക്കുമെന്ന് തൃശൂർ ജില്ലാ കലക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍. ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതു മൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന…

Read More

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് -സി കൃഷ്ണകുമാര്‍, വയനാട് -നവ്യ ഹരിദാസ്, ചേലക്കര- കെ ബാലകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക. പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിന്‍റെ എതിരാളികൾ.

Read More

ന്യൂ ഡൽഹി : വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ഡല്‍ഹി. കഴിഞ്ഞ 24 മണിക്കൂറിനിടെ ബോംബ് ഭീഷണി ബാധിച്ചത് വിവിധ വിമാന സർവീസുകൾക്കാണ്. ഈ പ്രശ്‌നംകൊണ്ട് ശനിയാഴ്ച രാവിലെ ജയ്പൂര്‍- ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകുന്ന സാഹചര്യമുണ്ടായി. രാവിലെ 6.10-ന് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നതെങ്കിലും 7.45-നാണ് വിമാനത്തിന് ദുബായിലേക്ക് പുറപ്പെടാനായത്.ഡല്‍ഹിയില്‍നിന്നു ലണ്ടനിലേക്കുള്ള വിസ്താര വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. ഈ സാഹചര്യത്തിൽ വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് വഴിതിരിച്ചുവിട്ടു. വിശദ പരിശോധനകള്‍ക്ക് ശേഷമാണ് വിമാനം ലണ്ടനിലേക്ക് യാത്ര തിരിച്ചുവിട്ടത്. വെളളിയാഴ്ച വൈകീട്ട്ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ബെംഗളൂരുവില്‍നിന്ന് മുംബൈയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിന് ഭീഷണിയെത്തിയത്. ഇത് വിമാന സര്‍വീസിനെത്തന്നെ സാരമായി ബാധിച്ചു. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി. ഇത്തരത്തില്‍ ആകാശയുടെ അഞ്ച് എയര്‍ വിമാനങ്ങള്‍ക്കും അഞ്ച് ഇന്‍ഡിഗോ വിമാനങ്ങള്‍ ബോംബ് ഭീഷണിയുണ്ടായി. തുടർച്ചയായുള്ള ബോംബ് ഭീഷണികൾക്ക് പിന്നാലെ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഭീഷണിക്ക് പിന്നിൽ ഏതെങ്കിലും ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും…

Read More