Author: admin

ടോക്കിയോ: ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. മുൻ പ്രതിരോധ മന്ത്രിയായ അദ്ദേഹം അഞ്ചാമത്തെ ശ്രമത്തിലാണ് വിജയം കൈവരിക്കുന്നത്. ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ ആകെ ഒൻപത് സ്ഥാനാർഥികളായിരുന്നു ഉണ്ടായിരുന്നത്. ഇവരെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റിരണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഫ്യൂമിയോ കിഷിദ ഔദ്യോഗികമായി സ്ഥാനമൊഴിയുന്ന ഒക്ടോബർ ഒന്നിന് തന്നെയായിരിക്കും ഷിഗെരു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. എല്ലാവർക്കും പുഞ്ചിരിയോടെ ജീവിക്കാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ ഒരു രാജ്യമായി ജപ്പാനെ മാറ്റാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം എന്നായിരുന്നു വിജയശേഷമുള്ള ഷിഗെരുവിന്റെ ആദ്യ പ്രതികരണം.

Read More

കൊച്ചി: എറണാകുളം ജില്ലയില്‍ കോട്ടപ്പുറം രൂപതയില്‍ ഉള്‍പ്പെടുന്ന കടപ്പുറം വേളാങ്കണ്ണി മാത പള്ളിയുമായി ബന്ധപ്പെട്ട് പള്ളിപ്പുറം പഞ്ചായത്തില്‍ മുനമ്പം – കടപ്പുറം മേഖലയില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കിറോബി കളത്തില്‍ വ്യക്തമാക്കി. കെആര്‍എല്‍സിസി യുടെ ആഭിമുഖ്യത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കോട്ടപ്പുറം രൂപതയുടെ സഹകരണത്തോടെ ഭൂസംരക്ഷണസമിതി അംഗങ്ങളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പംകാരുടേത് നീതിക്കു വേണ്ടിയുള്ള രോദനമാണ്. തങ്ങള്‍ വില കൊടുത്തു വാങ്ങിയ സ്ഥലം വഖഫ് ബോര്‍ഡിന്റേതാണെന്ന വാദം മൂലം നിരവധി ബുദ്ധിമുട്ടുകളാണ് അവര്‍ക്കു നേരിടേണ്ടി വന്നിരിക്കുന്നത്.600 ല്‍പരം കുടുംബങ്ങള്‍ വസിക്കുന്നതുമായ ഭൂമി വഖഫ് ബോര്‍ഡ് ആസ്തി രേഖകളില്‍ ഉള്‍പ്പെടുത്തിയതിനാലും കേസുകള്‍ നടക്കുന്നതിനാലും ക്രയവിക്രയം നടത്താനോ പണയപ്പെടുത്തി ലോണ്‍ എടുക്കാനോ ഉടമസ്ഥര്‍ക്ക് കഴിയുന്നില്ല. വിവാഹം, കുട്ടികളുടെ പഠനം, ഭവന നിര്‍മ്മാണം തുടങ്ങി സ്ഥലവാസികളുടെ പല ആവശ്യങ്ങളും…

Read More

ഷിരൂര്‍: ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ ഫലം ലഭിച്ചാലുടന്‍ നാട്ടിലെത്തിക്കും. ഇന്ന് ഉച്ചയോടെ തന്നെ ഡിഎന്‍എ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം തന്നെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് മംഗളൂരുവിലെ റീജിണല്‍ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചിരുന്നു. ഫലം എത്തിയാല്‍ ഉടന്‍ മൃതദേഹവും വഹിച്ച് കോഴിക്കോട്ടേക്ക് തിരിക്കാനുള്ള നടപടികള്‍ ഉത്തര കന്നഡ ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ മൃതദേഹം കാര്‍വാര്‍ കിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡിഎന്‍എ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നാണ് അര്‍ജുന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് വൈകീട്ട് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കര്‍ണാടക പൊലീസും അകമ്പടി വരും. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിച്ചുള്ള തിരച്ചിലിലാണ് ബുധനാഴ്ച വൈകീട്ട് അര്‍ജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്.…

Read More

തൃശൂർ: തൃശൂർ ന​ഗരമധ്യത്തിൽ എടിഎമ്മുകളിൽ വൻ കൊള്ള. മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിക്കപ്പെട്ടത്. മാപ്രാണം , കോലഴി , ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. ഇന്ന് പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്. 65 ലക്ഷം രൂപയോളമാണ് മൂന്ന് എടിഎമ്മുകളിൽനിന്നായി നഷ്ടപ്പെട്ടത്. ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് കൃത്യമായ കണക്കുകൾ പുലർത്തത് വരൂ . ഇതരസംസ്ഥാനക്കാരായ വിദ​ഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്. മൂന്ന് എടിഎമ്മുകളിലും കവർച്ച നടത്തിയത് ഒരേ സംഘമാണെന്നാണ് നി​ഗമനം. 20 കിലോമീറ്ററിന് ഉള്ളിലുള്ള മൂന്ന് എസ്ബിഐ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മാപ്രാണത്തുനിന്നും മുപ്പത് ലക്ഷം, ഷോർണൂർ റോഡിലെ എടിഎമ്മിൽ നിന്ന് ഒമ്പതര ലക്ഷം, കോലൊഴി എടിഎമ്മിൽ നിന്ന് 25 ലക്ഷം എന്നിങ്ങനെയാണ് നഷ്ടപ്പെട്ടത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കാറിലാണ്…

Read More

ഇലങ്കയില്‍ ചെങ്കൊടി പാറുന്നത് ഇക്കരെയുള്ള സഖാക്കളെയും ആവേശം കൊള്ളിക്കുന്നുണ്ട്. മധുരമനോജ്ഞ ചൈനയില്‍ നിന്ന് വിഴിഞ്ഞത്തേക്കു വരുന്ന കണ്ടെയ്നര്‍ ട്രാന്‍സ് ലൈനറുകള്‍ക്ക് ഇനി കൊളംബോയില്‍ നിന്നുള്ള ‘മള്‍ട്ടി-അലൈന്‍മെന്റ്’ പ്രത്യയശാസ്ത്ര ലോജിസ്റ്റിക്സ് ലൈനും പിടിക്കാമല്ലോ.

Read More

മഹാത്മാഗാന്ധി നല്ലൊരു സംഗീതാസ്വാദകന്‍ കൂടിയായിരുന്നു. നിരവധി ക്രിസ്ത്യന്‍ ഗാനങ്ങളും മഹാത്മാഗാന്ധിക്ക് പ്രിയപ്പെട്ടതായിരുന്നു . ഹെന്റി ലൈറ്റിന്റെ ‘എബൈഡ് വിത്ത് മി’, ഐസക് വാട്ട്സിന്റെ ‘വെന്‍ ഐ സര്‍വേ ദി വണ്ടറസ് ക്രോസ്സ് , ജോണ്‍ ബനിയന്റെ ഹീ ഹൂ വുഡ് ട്രൂ വാലൊര്‍ കൊ’ തുടങ്ങിയ ഗാനങ്ങള്‍ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ കീര്‍ത്തനങ്ങളോടുള്ള നിരന്തരമായ താല്‍പ്പര്യം ഗാന്ധി വെളിപ്പെടുത്തിയതായി എമില്‍സെന്‍ എഴുതുന്നു.

Read More

സ്പില്‍മാന്‍ തന്റെ നീണ്ട് സുന്ദരമായ കൈ വിരലുകള്‍ കൊണ്ട് പിയാനോ വായിക്കുന്ന മനോഹരമായ ഒരു ദൃശ്യത്തോടെയാണ് സിനിമയുടെ ആരംഭം. നാസി ക്രൂരതകള്‍ക്കുള്ള മറുപടിയായും ആ സംഗീതം വര്‍ത്തിക്കുന്നു. അയാളുടെ സംഗീതത്തോടുള്ള പ്രണയവും, അതിജീവനത്തിനുള്ള ത്വരയും സിനിമയെ ശ്രദ്ധേയമാക്കുന്നു.

Read More

യാത്രികന്‍ കവിയും ആ കവി സഞ്ചാരത്തിന്റെ കാഴ്ചകള്‍ കുറിപ്പുകളും കവിതയുമായി എഴുതിയാല്‍ പുതിയ കാലത്തെ ഭാഷയില്‍ അതൊരു വേറെ ലെവലാവും. കവി കെ. സച്ചിദാനന്ദന്റെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘പല ലോകം പല കാലം’ പുസ്തകമാണ് ഇങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.

Read More

മലയാളക്കരയില്‍ പരിശുദ്ധ അമലോദ്ഭവമാതാവിന് പ്രതിഷ്ഠിക്കപ്പെട്ട ആദ്യത്തെ പള്ളികളിലൊന്നാണ് കൊച്ചി നഗരത്തിനടുത്തുള്ള മഞ്ഞുമ്മല്‍ ആശ്രമ ദേവാലയം. ആഗോളതലത്തില്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തില്‍ സമര്‍പ്പിതരുടെയും പ്രേഷിതശുശ്രൂഷാമണ്ഡലങ്ങളുടെയും എണ്ണത്തില്‍ ഏറ്റവും വലിയ പ്രോവിന്‍സ് എന്നു കീര്‍ത്തിപ്പെട്ട മഞ്ഞുമ്മല്‍ വിശുദ്ധ പത്താം പീയൂസിന്റെ കര്‍മലീത്താ പ്രവിശ്യയുടെ മാതൃദേവാലയം.

Read More