Author: admin

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. മേയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നത്. 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55,000ന് മുകളില്‍ എത്തിയതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന സൂചന നല്‍കിയത്. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി…

Read More

ബെയ്‌റൂത്ത്: ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ . വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്ത് വ്യോമാക്രമണം നടത്തി എന്നാണ് റിപോര്‍ട്ട്.സംഭവത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്തായിവരെ ബോബുകള്‍ പതിച്ചതായാണ് വിവരം. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്‌റാഈല്‍ ആക്രമണമെന്നാണ് സൂചന. ബെയ്‌റൂത്തിന് തെക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് വലിയ സ്‌ഫോടന പരമ്പരകൾ ഉണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറിൽ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്റൂത്തിലും വ്യോമാക്രമണം ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ ലെബനനില്‍ കൊല്ലപ്പെട്ടു. 151 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.ഇസ്രായേൽ ആക്രമണത്തില്‍ ഇതുവരെ 1974പേരാണ് കൊല്ലപ്പെട്ടത്.

Read More

കൊച്ചി| സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Read More

വൈപ്പിന്‍-മുനമ്പം തീരദേശത്തിന്റെ വടക്കേ അറ്റത്ത്, ടൂറിസം മേഖലയായ ചെറായി ബീച്ചിനടുത്തായി മുനമ്പം കടപ്പുറം ഭാഗത്ത്, മത്സ്യത്തൊഴിലാളികളായ ലത്തീന്‍ കത്തോലിക്കരും ഹൈന്ദവരും ഉള്‍പ്പെടുന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 610 കുടുംബങ്ങള്‍ തലമുറകളായി അധിവസിച്ചുവരുന്ന തീറുഭൂമി ഓര്‍ക്കാപ്പുറത്ത് ഒരുനാള്‍ ‘വഖഫ്’ വസ്തുവായി ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടതോടെ ജീവിതം വഴിമുട്ടി ആധിപൂണ്ടും വേവലാതിപ്പെട്ടും കഴിഞ്ഞുവരുന്ന സഹോദരങ്ങളുടെ നീതിക്കുവേണ്ടിയുള്ള മുറവിളി കേരളസമൂഹം ഉല്‍ക്കടമായ ഉള്ളുരുക്കത്തോടെയും ഉശിരോടെയും ഏറ്റെടുക്കുകയാണ് – വഖഫിന്റെ പേരില്‍ സൃഷ്ടിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ ഇനിയും വീഴ്ചവരുത്തിയാല്‍ പ്രത്യാഘാതങ്ങള്‍ രൂക്ഷമാകുമെന്ന മുന്നറിയിപ്പോടെ.

Read More

ഷാജി ജോര്‍ജ് ഒരുകാലത്ത് വാരികളുടെ പ്രചാരം മലയാളത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. 17 ലക്ഷം വരെ പ്രചാരം ഉണ്ടായിരുന്ന വാരികകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്നു. അതിനെതിരായിട്ടുള്ള പ്രചാരണവും സമരവും കേരള ചരിത്രത്തിന്റെ ഭാഗം തന്നെയാണ്. ‘മ’ പ്രസിദ്ധീകരണങ്ങള്‍ എന്ന് പേര് വിളിച്ച് ആക്ഷേപിച്ചെങ്കിലും വാരികകള്‍ കാത്തിരിക്കുന്ന അനേകായിരങ്ങള്‍, അല്ല ലക്ഷങ്ങള്‍ അക്കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു. പിന്നീട് ടെലിവിഷന്‍ വന്നതോടെ കളം മാറി. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ മലയാള പ്രസിദ്ധീകരണങ്ങളുടെ കഷ്ടകാലം വര്‍ദ്ധിച്ചു. ഇതൊക്കെയാണെങ്കിലും ചില പംക്തികള്‍ വായിക്കാന്‍ മലയാളികള്‍ ഏറെ കൊതിക്കാറുണ്ട്; കാത്തിരിക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കഥക്കൂട്ട്. കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ മലയാള മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബാണ് ആ കോളം 2004 മുതല്‍ മനോരമ വാരികയില്‍ എഴുതിവരുന്നത്. പണ്ട് കെ.എം. റോയിക്ക് ലഭിച്ചിരുന്ന (ഇരുളും വെളിച്ചവും)സ്വീകാര്യത ഇന്ന് ഈ കോളത്തിനുണ്ട്. അതിന്റെ രസക്കൂട്ട് തന്നെയാണ് പ്രധാനം. വൈവിധ്യങ്ങളായ വിഷയങ്ങള്‍ എത്ര മനോഹരമായാണ് അദ്ദേഹം എഴുതുന്നത്.…

Read More

താജിക്കിസ്ഥാനില്‍ നിന്നുള്ള ചലച്ചിത്രമാണ് നോസിര്‍ സെയ്‌ഡോവ് സംവിധാനം ചെയ്ത ‘ട്രൂ നൂണ്‍’. സോവിയറ്റ് യൂണിയന് ശേഷമുള്ള സാമൂഹിക അവസ്ഥയെ, നാടകവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച് പ്രേക്ഷകന് മുന്നില്‍ നല്‍കുന്നു. താജിക്കിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയിലെ മലമടക്കുകള്‍ക്കിടയില്‍ കിടക്കുന്ന രണ്ട് കുഗ്രാമങ്ങളിലൊന്നായ സഫെഡോബയിലാണ് കഥ നടക്കുന്നത്.

Read More

ലോക സംഗീത സാമ്രാജ്യത്തിലേക്കു നമ്മുടെ പ്രഗത്ഭരുടെ സൃഷ്ടികള്‍ എത്തിക്കുന്നതിനുള്ള രംഗസാമിയുടെ പ്രവര്‍ത്തനങ്ങള്‍ വഴിയായി പ്രകാശിതമായ കുറച്ചു ആല്‍ബങ്ങള്‍ പരിചയപ്പെടാം.

Read More

മൂന്നു പതിറ്റാണ്ടു കാലത്തിലധികമായി കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ (കെസിബിസി) ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ പ്രഫഷണല്‍ നാടകമേള നടന്നുവരികയാണ്. കേരളത്തില്‍ ഇതേ കാലഘട്ടത്തില്‍ പ്രഫഷണല്‍ നാടകങ്ങള്‍ക്കുണ്ടായിരുന്ന സമാനമായ പല വേദികളും ഇന്ന് ഇല്ലാതായി. കെസിബിസി ഇന്നും തുടര്‍ന്നു വരുന്ന നാടകശ്രമങ്ങളുടെ ചരിത്രം തേടുന്നു.

Read More

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വേട്ടയ്യൻ ട്രെയ്‍ലർ പുറത്ത്. ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിനികാന്തിനൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് എൻകൗണ്ടറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. അമിതാഭ് ബച്ചൻ രജിനി കോമ്പോയും ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. ക്രൈം ആക്ഷൻ ത്രില്ലറായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് ചിത്രത്തിൽ രജിനിയെത്തുക. സിനിമയിൽ രജിനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യർ എത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രമായി ഫഹദും ചിത്രത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. വേട്ടയ്യന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവിസാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.

Read More