ജനസംഖ്യാ ആനുപാതീകമായ സംവരണം നടപ്പാക്കുന്നതിന് ജാതീയമായ സെൻസസ് അനിവാര്യമാണെന്ന് അഖില കേരള വിശ്വകർമ്മ മഹാസഭ (എ കെ വി എം എസ്സ്) സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന വിശ്വകർമ്മ സമുദായത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന് എ കെ വി എം എസ്സ് പ്രസിഡന്റ് ഇൻ ചാർജ് ടി ജി ഗോപിനാഥൻ, ജനറൽ സെക്രട്ടറി ജിജു പുളിക്കല്ലൂർ എന്നിവർ പറഞ്ഞു. ജാതി സെൻസസ് നടത്തുന്നതിലൂടെ ഓരോ സമുദായത്തിന്റെയും ജനസംഖ്യയും നീതിനിഷേധവും കൃത്യമായി കണ്ടെത്താൻ കഴിയും. സംസ്ഥാനത്തു ദേവസ്വാം ബോർഡിൽ അധിക സംവരണം ഏർപ്പെടുത്തിയപ്പോൾ, ക്ഷേത്രങ്ങൾ, വിഗ്രഹങ്ങൾ അതിലേക്കുള്ള പൂജാപാത്രങ്ങൾ സ്വർണാഭരണങ്ങൾ എന്നിവ പണിയുന്ന വിശ്വകർമ്മ സമൂഹത്തെ സർക്കാർ പാടേ അവഗണിച്ചെന്നു സമിതി അഭിപ്രായപ്പെട്ടു.

