- വൈരമുത്തുവിന് ജ്ഞാനപീഠം; രൂക്ഷവിമർശനവുമായി ഗായിക ചിന്മയി
- നിക്കരാഗ്വേയിലെ തിരുപ്പട്ട സ്വീകരണത്തിനു; ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്
- വത്തിക്കാന്റെ ജീവകാരുണ്യ വിഭാഗത്തിന് പുതിയ നേതൃത്വം
- അടിസ്ഥാന സഭാ സമൂഹങ്ങളുടെദേശീയ കൗൺസിൽ; നാഗ്പൂരിൽ
- മലയോര ഗ്രാമം നിധിൻ.ആർ. ഹെച്ചിനെ ആദരിച്ചു.
- വിയര്‍പ്പില്‍ വിതച്ച സ്വപ്നത്തിന്റെ വിളവ്
- വിശിഷ്ട സേവനത്തിനു ശേഷം നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ലിയോപോള്‍ദോ ജിറെല്ലി ഭാരതത്തോട് വിടചൊല്ലുന്നു
- അന്താരാഷ്ട്ര വനിതാദിനത്തിൽ; ഫെമിനിസ്റ്റുകൾ ലാറ്റിൻ അമേരിക്കൻ പള്ളികൾ ആക്രമിച്ചു.
Author: admin
യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി . ഇറാന് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്റാനിലടക്കം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമനിൽ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. യുഎസ്സുമായുള്ള ആണവ ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി. ഇസ്രായേൽ ഇറാൻ ആണവകേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത് .ഞായറാഴ്ചയാണ് ഒമാനിൽ ആറാംഘട്ട ചർച്ചനടക്കേണ്ടിയിരുന്നത് . വെള്ളിയാഴ്ച രാവിലെ ടെഹ്‌റാന്റെ വടക്കുകിഴക്കായി ഇസ്രായേൽ ആണ് ആദ്യം ആക്രമണം നടത്തിയത്. മേഖലയിൽ ഒരു ‘വലിയ സംഘർഷം’ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് തൊട്ടു പിന്നാലെയാണ് ഈ ആക്രമണം. ഇറാനെതിരെ ഇസ്രയേൽ നടത്തിയത് മുൻകരുതൽ ആക്രമണമാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറയുന്നത് . ആക്രമണത്തിൽ ഇറാൻ സൈനിക ജനറൽ അടക്കമുള്ള ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ മരിച്ചിരുന്നു . തിരിച്ചടിയായി ഇസ്രയേലിന്റെ വിവിധ ഇടങ്ങളിൽ ഇറാൻ…
കൊച്ചി :ചെല്ലാനം പഞ്ചായത്തിലെ കടലാക്രമണം നേരിടുന്ന കണ്ണമാലി, ചെറിയ കടവ്, കാട്ടിപ്പിമ്പ് പ്രദേശങ്ങളിൽ ജിയോ ബാഗ് നിരത്തി താത്കാലിക സംരക്ഷണമൊരുക്കാൻ തീരുമാനം. ഇതിനായി കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഒരു കോടി 25 ലക്ഷം രൂപ അനുവദിചു. കടൽ കയറ്റം ശക്തമായ . കണ്ണമാലി മുതൽ മാനാശ്ശേരി വരെയുള്ള 7 സ്ഥലങ്ങളിൽ മണൽ നിറച്ച ജിയോ ബാഗുകൾ സ്ഥാപിച്ച് താത്കാലിക സുരക്ഷ ഒരുക്കും. നാളത്തന്നെ പണികൾ ആരംഭിക്കുന്നതിന് കളക്ടർ നിർദ്ദേശം നൽകി. രൂക്ഷമായി കടൽകയറുന്ന 4 സ്ഥലങ്ങളിൽ ജൂൺ 17 ന് മുൻപ് പണികൾ ആരംഭിക്കും. ചെല്ലാനം മുതൽ ഫോർട്ടു കൊച്ചി വരെയുള്ള കടൽ തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ടി.എ. ഡാൽഫിനും കൂട്ടരും നൽകിയിട്ടുള്ള പൊതു താത്പര്യ ഹർജ്ജിയിൽ ഹൈകോടതി നിലപാട് കർശ്ശനമാക്കുകയും ജൂൺ 17 ന് മുമ്പായി തീരസംരക്ഷണത്തിനായി കൈക്കൊളളാനുദ്ദേശിക്കുന്ന നടപടികളും സമയക്രമവും കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണിത്. എന്നാൽ താത്കാലിക സുരക്ഷയല്ല ശാശ്വതമായ സുരക്ഷയാണ് വേണ്ടതെന്നും കണ്ണമാലി പുത്തൻ…
ചെറുവണ്ണൂർ: ചെറുവണ്ണൂർ തിരു ഹൃദയ ഇടവകയുടെ നേതൃത്വത്തിൽ, അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞവർക്കായി പ്രാർത്ഥന ശുശ്രൂഷ നടത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, സഹവികാരി ഫാദർ ജെർലിൻ ജോർജ്, വെനറിനി പ്രൊവിൻഷ്യൽ മദർ സിസി, മഞ്ജു ഫാൻസിസ് അലോഷ്യസ് തെക്കൻ, ജീസ് ആൽബർട്ട്, അലക്സാണ്ടർ, ട്രീസ ആൽബർട്ട് എന്നിവർ നേതൃത്വം നൽകി.
കൊച്ചി : മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിതള്ളാനാവില്ലെന്ന കേന്ദ്ര നിലപാടിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമപരമായ അധികാരമില്ലന്ന കേന്ദ്ര സർക്കാർ വാദമാണ് കോടതി തള്ളിയത് . ഭരണഘടനയുടെ 73ആം അനുച്ഛേദം അനുസരിച്ച് കേന്ദ്ര സർക്കാരിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി കേന്ദ്ര നിലപാട് തിരുത്തണമെന്ന് കോടതി . വായ്പ എഴുതിത്തള്ളാൻ അധികാരമില്ലെന്ന ദുരന്തനിവാരണ അതോറി റ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി . കേന്ദ്ര സർക്കാരിന്റെ നിലപാടെന്തെന്ന് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചു . വായ്പ എഴുതിത്തള്ളാൻ തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ ആവർത്തിച്ചത്. ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് ഒഴിവാക്കിയതാണ് കാരണമെന്നും കേന്ദ്രം പറഞ്ഞു. തുടർന്നാണ് കോടതി കടുത്ത വിമർശനത്തിലേക്ക് കടന്നത്. കേന്ദ്ര സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പറയാനാവില്ലെന്ന് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി.നിങ്ങള്‍ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും കോടതി ചോദിച്ചു.കേന്ദ്ര സര്‍ക്കാരിന് ഭരണഘടനാപരമായി വിവേചനാധികാരമുണ്ട്. വിമർശനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. വായ്പ എഴുതിത്തള്ളാന്‍ അധികാരമില്ലെന്ന് പറയുന്നില്ലെന്ന്…
കൊച്ചി:കേരള തീരത്തുണ്ടായ കപ്പലപകടങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ചു. കപ്പലപകടങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിലാണ് നിയമനം. ടി എൻ പ്രതാപൻ നൽകിയ ഹർജിയിലാണ് കോടതിയെ സഹായിക്കാൻ അഡ്വ. അർജുൻ ശ്രീധറിനെ അമികസ് ക്യൂറിയായി നിയോഗിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. ബേപ്പൂർ കടലിൽ കപ്പൽ തീപിടിച്ച് രാസമാലിന്യം കടലിൽ കലർന്ന് മത്സ്യത്തൊഴിലാളികളും മത്സ്യം കഴിക്കുന്നവരും ബുദ്ധിമുട്ടിലായ പശ്ചാത്തലത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് സർക്കാരിന് നോട്ടീസയച്ചു. തുറമുഖ സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തീരദേശസേന ഐ ജി എന്നിവർ കപ്പൽ കത്താനുണ്ടായ സാഹചര്യവും അതുണ്ടാക്കിയ പരിസ്ഥിതി മലിനീകരണത്തെയും കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥിന്റെ നിർദ്ദേശം. ജൂലൈയിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി ദേവദാസാണ് പരാതിക്കാരൻ. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് പരാതി.
ധാക്ക: രാജ്യത്തിന്റെ എക്കാലത്തെയും അഭിമാനവും നൊബേൽ ജേതാവും സാഹിത്യകാരനുമായ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികൾ തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആൾക്കൂട്ടം തകർത്തത്. പൈതൃക വീട്ടിലെ ഓഡിറ്റോറിയവും മര ഉരുപ്പടികളും മറ്റും അക്രമികൾ നശിപ്പിച്ചു .പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട് സന്ദർശകരും ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്. വിഷയത്തിൽ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തുവന്നു . ജമാഅത്തെ ഇസ്ലാമി, ഹഫാസത്ത് ഇ ഇസ്ലാം സംഘടനകളാണ് പിന്നലെന്നു ബിജെപി എംപി സംബിത് പാത്ര ആരോപിച്ചു.സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു . ആക്രമണം ടാഗോറിന്റെ എല്ലാവരേയും ഉൾക്കൊള്ളുക എന്ന തത്വചിന്തയ്ക്കു തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു .സംഭവത്തെ തുടർന്ന് അധികൃതർ സൈറ്റ് അടച്ചുപൂട്ടി. അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും രൂപീകരിച്ചു . ചരിത്ര പ്രാധാന്യമുള്ള ഇത്തരമൊരു സ്ഥലത്ത് ആക്രണം നടത്തിയതിനു 60 പേർക്കെതിരെ കേസെടുത്തു. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവ്…
ലിയോൺ ഡി പെറു’; പാപ്പയെ കുറിച്ചുള്ളഡോക്യൂമെന്ററി
കൊച്ചി: തുടർച്ചയായി കേരള തീരത്തിനടുത്ത് ഉണ്ടാകുന്ന കപ്പലപകടങ്ങൾ തീരവാസികൾക്ക് ആശങ്ക പരത്തുകയും, മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെ തടസ്സപ്പെടുത്തുകയും ചെയ്യുകയാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കൊച്ചി രൂപത അപകടങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്ത് വിടണം സർക്കാർ ശക്തമായ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തോപ്പുംപടി ബി ഓ ടി ജംഗ്ഷനിൽ കെഎൽസിഎ കൊച്ചി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ സമരം കെഎൽസിഎ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു രൂപത പ്രസിഡൻറ് പൈലി ആലുങ്കൽ അധ്യക്ഷത വഹിച്ചു, തുടർന്ന് ഡയറക്ടർ ഫാദർ ആൻറണി കുഴിവേലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ജോബ് പുളിക്കൽ, ടി എ ഡാൽഫിൻ ഷാജു ആനന്ദശ്ശേരി സെബാസ്റ്റ്യൻ, ഹെൻസൻ പോത്തംപള്ളി, സിന്ധു ജസ്റ്റസ് ജെസ്സി കണ്ടനാം പറമ്പിൽ, ജോഷി മുരുക്കുംതറ,…
ന്യൂഡൽഹി: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ -എഎഐബി- അന്വേഷിക്കും. വ്യോമയാന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് . എഎഐബി ഡയറക്ടർ ജനറലും ഇൻവെസ്റ്റിഗേഷൻ ഡയറക്ടറും ഉൾപ്പെടെയുള്ള സംഘം അപകട സ്ഥലത്തെത്തി . യുഎസിന്റെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് -എൻടിഎസ്ബി- ഇന്ത്യയിലേക്ക് അന്വേഷണ സംഘത്തെ അയക്കുന്നുണ്ട് . അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇന്ത്യൻ സർക്കാരിനു കൈമാറുമെന്ന് ഏജൻസി അറിയിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തെ സഹായിക്കാൻ സംഘത്തെ അയക്കുമെന്ന് ബ്രിട്ടന്റെ എയർ ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്രാഞ്ചും അറിയിച്ചു
വിമാനപകടം; ദുരന്തബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ചു പാപ്പ
Subscribe to Updates
Get the latest creative news from FooBar about art, design and business.
