Author: admin

ഇടുക്കി :മുല്ലപ്പെരിയാർ ഡാം നാളെ തുറക്കാൻ സാധ്യത. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തീരത്ത് താമസിക്കുന്ന 888 കുടുംബങ്ങളിൽ നിന്നായി 3,220 പേരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ആളുകളെ താമസിപ്പിക്കാൻ 20 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യി. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ലെ​ത്തി​യാ​ൽ സ്പി​ൽ​വേ ഷ​ട്ട​ർ വ​ഴി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യിച്ചു . 2022 ഓ​ഗ​സ്റ്റി​ലാ​ണ് അ​ണ​ക്കെ​ട്ട് അ​വ​സാ​ന​മാ​യി തു​റ​ന്ന​ത്. ഇ​ടു​ക്കി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് മ​ഴ കു​റ​വു​ണ്ടെ​ങ്കി​ലും ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ക​യാ​ണ്.സെ​ക്ക​ൻറി​ൽ 6084 ഘ​ന​യ​ടി വെ​ള്ളം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ടെന്നാണ് കണക്ക്. എ​ന്നാ​ൽ സെ​ക്ക​ൻറി​ൽ 1867 ഘ​ന​യ​ടി വെ​ള്ളം മാ​ത്ര​മാ​ണ് ത​മി​ഴ്‌​നാ​ട് കൊ​ണ്ടു പോ​കു​ന്ന​ത്. ഈ ​സ്‌​ഥി​തി തു​ട​ർ​ന്നാ​ൽ 28 സ്പി​ൽവേ ​ഷ​ട്ട​ർ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ്യ​ക്ത​മാ​ക്കിയത് . ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ എ​ത്തി​യാ​ൽ സ്പി​ൽ​വേ വ​ഴി വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും.

Read More

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 13ൽ 12 ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ്ഥി​രം വി​സി​മാ​രി​ല്ലാ​ത്ത​ത് ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ‌ഹൈക്കോടതി. ഇത് സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സി​ല​റാ​യ ഗ​വ​ർ​ണ​റെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വി​സി​യു​ടെ അ​ധി​ക ചു​മ​ത​ല ഡോ. ​മോ​ഹ​ൻ കു​ന്നു​മ്മ​ലി​ന് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച ത​ള്ളി​യി​രു​ന്നു. ഇ​തി​ലെ വി​ധി​പ്പ​ക​ർ​പ്പി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.ഡോ.​മോ​ഹ​ൻ കു​ന്നു​മ്മ​ലി​ന് വി​സി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യത് ഗവർണ്ണർ ആയിരുന്നു . വി​സി​യു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല ഡോ.​മോ​ഹ​ൻ കു​ന്നു​മ്മ​ലി​ന് ന​ൽ​കി​യ ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. സ്ഥി​രം വി​സി നി​യ​മ​നം വൈ​കി​യ​ത് കൊ​ണ്ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് വേ​ണ്ടി താ​ത്കാ​ലി​ക വി​സി​യെ നി​യ​മി​ച്ച​തെ​ന്ന ഗ​വ​ർ​ണ​റു​ടെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

കേരളത്തിലെ സുൽത്താൻ പെട്ട് രൂപതയിൽ നിന്നുള്ള ഡീക്കൻ ആന്റോ അഭിഷേകും പരിശുദ്ധപിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.

Read More

വിയാനി കടൽ തിരത്തു ഭവനം നഷ്ടപ്പെട്ട 4കുടുംബങ്ങക്ക് നഷ്ടപരിഹാരം നൽകണമെന്നും തീര
സംരക്ഷണത്തിന് വേണ്ട നടപടികൾ ഉടൻ സ്വികരിക്കണമെന്ന് ആവശ്യപ്പെട്ടു KLCWA രൂപത നേതൃത്വം ആലപ്പുഴ കളട്രർക്കു നിവേദനം സമർപ്പിക്കുന്നു

Read More

ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിൽ ‘സോഷ്യലിസ്റ്റ്, മതേതരത്വം’ എന്നീ പദങ്ങൾ ആവശ്യമില്ലെന്ന നിലപാട് വീണ്ടും ഉയർത്തി ആർഎസ്എസ്. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് സർക്കാർ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ പദങ്ങളാണ് ഇവ. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്. ഇപ്പോൾ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് വിഷയം ഉയർത്തിക്കാട്ടിയത്. അടിയന്തിരാവസ്ഥയുടെ അൻപതാം വർഷത്തിലാണ് രാജ്യത്തിന്റെ നട്ടെല്ലൊടിക്കുന്ന ഈ ആശയം മുന്നോട്ട് വയ്ക്കുന്നത് .ഡൽഹിയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു ഹൊസബാലെ. 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത് 1976 ആണ് .’സോഷ്യലി സം’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ് . ‘ അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു. പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടനയുടെ…

Read More

ന്യൂഡൽഹി: കാർഷിക ആവശ്യങ്ങൾക്കുള്ളവെള്ളത്തിനും നികുതി ചുമത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഭൂഗർഭജലം പാഴാക്കുന്നത് തടയുക , ദുരുപയോഗം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമത്രെ . സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് നീക്കമെന്നറിയുന്നു . വിവിധ സംസ്ഥാനങ്ങളിലായി ആദ്യഘട്ടത്തിൽ 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കർഷകർക്ക് ആവശ്യത്തിന് വെള്ളം ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് നികുതി ചുമത്താനുമാണ് പദ്ധതി പ്രകാരം സർക്കാർ ലക്ഷ്യമിടുന്നത്. കർഷകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മതിയായ വെള്ളം എത്തിക്കുന്ന നിലയിൽ ആണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് ഈ നീക്കം സ്ഥിരീകരിച്ച് കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീൽ പറയുന്നു. ഒരു പ്രത്യേക സ്ഥലത്ത് മതിയായ വെള്ളം ലഭ്യമാക്കുകയും ഉപയോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിനെ അടിസ്ഥാനമാക്കി നികുതി ചുമത്തുന്നതുമാണ് പരിഗണിക്കുന്നത് എന്നും കേന്ദ്ര ജലശക്തി മന്ത്രി വ്യക്തമാക്കുന്നു . പൈലറ്റ് പദ്ധതികൾക്ക് അന്തിമരൂപം നൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് ജലശക്തി മന്ത്രിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്…

Read More

തൃശൂർ: ഇന്ന് രാവിലെ ആറുമണിയോടെ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് മരണങ്ങൾ സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ ആലിം, രൂപേൽ, രാഹുൽ എന്നിവരാണ് മരിച്ചത് . വർഷങ്ങളായി അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടമാണ് അപകടമുണ്ടായത്. പന്ത്രണ്ടോളം പേരാണ് ഇവിടെ താമസിച്ചിരുന്നത് .കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂവരെയും പുറത്തെടുക്കുകയായിരുന്നു . ഫയർഫോഴ്‌സും പൊലീസുമൊന്നിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read More

ചെറുവണ്ണൂർ: തിരുഹൃദയ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പള്ളിയങ്കണത്തിൽ നിന്നും ചെറുവണ്ണൂർ സ്കൂൾ ഗ്രൗണ്ടിലേക്ക് ലഹരിക്കെതിരായുള്ള മുദ്രവാക്യങ്ങളുമായി റാലി നടത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, നല്ലളം പോലീസ് സബ് ഇൻസ്പെക്ടർ ബാലു കെ അജിത്, പൗരസമിതി പ്രസിഡണ്ട് ഉദയകുമാർ, വ്യാപാരസമിതി പ്രസിഡണ്ട് പ്രേമൻ, എന്നിവർ സന്ദേശം നൽകി. യുവജന പ്രതിനിധി ഓസ്റ്റിൻ അലക്സ് ലഹരിക്കെതിരായുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഹ വികാരി ഫാദർ ജെർലിൻ ജോർജ്, സി.എൽ.സി. വൈസ് പ്രസിഡൻറ് കുമാരി ജോസി സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. പാരീഷ് കൗൺസിൽ സെക്രട്ടറി ബൈജു തോപ്പിൽ, സി.എൽ.സി.സെക്രട്ടറി അലൻ റെജി, എന്നിവർ സ്വാഗതവും നന്ദിയും അർപ്പിച്ചു. വെനറിനി പ്രൊവിൻഷ്യൽ സിസ്റ്റർ സിസി, സി.എൽ.സി. ആനിമേറ്റർ സിസ്റ്റർ ജോസ്ന മരിയ, പ്രസിഡണ്ട് നിക്സൺ, അലക്സാണ്ടർ, യൂത്ത് കോഡിനേറ്റർ ജെറിൻ, എന്നിവർ നേതൃത്വം നൽകി.

Read More