Author: admin

മലപ്പുറം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി വന്ന് ഫോട്ടോഷൂട്ടൊക്കെ നടത്തിപ്പോയതാണ്. കേരളം കേന്ദ്രത്തിന്റെ ഭൂപടത്തില്‍ ഇല്ല. കേരളത്തിന്റെ ഭൂപടത്തില്‍ അവരും ഉണ്ടാകാന്‍ പാടില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് ഒറ്റക്കെട്ടായി മറുപടി പറയണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെയും കുഞ്ഞാലിക്കുട്ടി വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സഹായം നേടി എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരള സര്‍ക്കാര്‍ കത്ത് എഴുതി കാത്തിരിക്കുകയാണ് ചെയ്തത്. സഹായം വാങ്ങി എടുക്കാന്‍ കേരളത്തിന് ത്രാണി ഇല്ലാതെപോയി. വയനാട്ടില്‍ ഒരുനാടുതന്നെ ഒഴുകിപ്പോയി. ദുരിതബാധിതരെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സഹായം വേണം. സന്നദ്ധ സംഘടനകളുടെ സഹായം മാത്രം പോരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More

ഡല്‍ഹി: ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കത്ത് നല്‍കി. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എസ്ഡിആര്‍എഫിന്റേയും എന്‍ഡിആര്‍എഫിന്റേയും മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ഇത്തരം സംഭവങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കൂ. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അയച്ച കത്തില്‍ പറയുന്നു. ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരം വിഷയത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള സഹായം കേരളത്തിന് ലഭ്യമാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

കൊച്ചി: മുനമ്പം തീരപ്രദേശത്തെ 610 കുടുംബങ്ങളുടെ ജീവിതം അനിശ്ചിതാവസ്ഥയിലാക്കിയ വഖഫ് ബോർഡിൻ്റെ നടപടികൾക്കെതിരെ നടത്തുന്ന സമരപരമ്പരകൾക്ക് പിന്തുണയറിയിച്ചുകൊണ്ട് കെഎൽസിഎ വരാപ്പുഴ അതിരൂപത ഐക്യദാർണ്ഡ്യ സമ്മേളനം സംഘടിപ്പിച്ചു. എറണാകുളം മരിയസദൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത പ്രസിഡൻ്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ചു.അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി നൂറിലധികം പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽആമുഖപ്രഭാഷണം നടത്തി.അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ വിഷയാവതരണം നടത്തി.മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം സെക്രട്ടറി സിബി ജോയ് യോഗത്തിൽ അവതരിപ്പിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റുമാരായ റോയ് ഡി കുഞ്ഞ സ്വാഗതവും മേരി ജോർജ് നന്ദിയും പറഞ്ഞു. നവംബർ 22 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ അന്നേ ദിനം തന്നെ വൈകുന്നേരം എറണാകുളം നഗരത്തിൽപ്രതിഷേധ റാലി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. അതിരൂപത ട്രഷറർ എൻ.ജെ പൗലോസ്, വൈസ് പ്രസിഡൻ്റുമാരായബാബു ആൻ്റണി, എം.എൻ ജോസഫ്, സെക്രട്ടറിമാരായ ബേസിൽ…

Read More

മുനമ്പം കടപ്പുറം നിവാസികളുടെ അധിവാസ ഭൂമിയുടെമേല്‍ വഖഫ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ ഉടലെടുത്ത ജീവിതപ്രതിസന്ധിക്ക് ശാശ്വത പരിഹാരം തേടി മുനമ്പത്ത് തീരദേശ ജനത നടത്തിവരുന്ന ഉപവാസ സമരം ഒരു മാസം പിന്നിടുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭാ നേതൃത്വത്തിനും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനും മുനമ്പം ഭൂസംരക്ഷണ സമിതിക്കും ജനങ്ങള്‍ക്കും നല്‍കുന്ന ഉറപ്പ് തെല്ല് വൈകിയെത്തുന്ന സമാശ്വാസമാണ്, ഏറെ പ്രതീക്ഷയുണര്‍ത്തുന്നതുമാണത്.

Read More

2021 ഒക്ബോറില്‍ ആരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡല്‍ പ്രക്രിയ 2024 ഒക്ടോബര്‍ രണ്ടു മുതല്‍ 27 വരെ വത്തിക്കാനില്‍ സമ്മേളിച്ച മെത്രാന്മാരുടെ സിനഡിന്റെ പതിനാറാം സാധാരണ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തോടെ സമാപിച്ചിരിക്കയാണ്.

Read More

പ്രഫ. എം.കെ സാനുവിന്റെ 98-ാം ജന്മദിനത്തില്‍ 2024 ഒക്ടോബര്‍ 27ന് ശിഷ്യന്‍ പ്രഫ. എം. തോമസ് മാത്യു നല്‍കിയ സമ്മാനമാണ് ‘ഗുരവേ നമ:’ ഇങ്ങനെ ഒരു പുസ്തകം മലയാളത്തില്‍ ആദ്യമാണ് എന്ന് പ്രസാധകനായ മാളൂബന്‍ ബുക്‌സിന്റെ ബേബി ജോണ്‍ അവകാശപ്പെടുന്നു.

Read More

അധികാരത്തോടും സമ്പത്തിനോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത ആര്‍ത്തി അവനെ ഏതറ്റം വരെയും കൊണ്ടുപോകും എന്നുള്ളതിന്റെ ദൃഷ്ടാന്തം പുരാതന കാലം മുതല്‍ക്കേ നമുക്ക് കാണാനാകും. വര്‍ത്തമാനകാലത്തിലും ഇതേ രീതിയിലുള്ള അനവധി മനുഷ്യര്‍ നമുക്ക് മുന്നിലുണ്ട്. 1972ല്‍ ഇറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘ അഗ്വിറെ, ദി റാത്ത് ഓഫ് ദി ഗോഡ്” ഇത്തരത്തില്‍ ഒരു കഥയാണ് പറയുന്നത്.

Read More

പള്ളിമണികളുടെ ശബ്ദം മാത്രം റെക്കോര്‍ഡ് ചെയ്ത് ഒരു ആല്‍ബമിറങ്ങിയിട്ടുണ്ട്. ക്രിസ്മസ് കാലമാകുമ്പോള്‍ പള്ളിമണികളില്‍ നിന്നും ലോകപ്രശസ്തമായ ക്രിസ്മസ് പാട്ടുകളുടെ ഈണം അലയടിക്കും.
കത്തീഡ്രലുകളിലെ ഈ മണിനാദം നേരില്‍ കേള്‍ക്കുവാനായി സഞ്ചാരികള്‍ വരുന്നതും പതിവാണ്. ഇങ്ങനെ പള്ളിമണികള്‍ മുഴക്കിയ ക്രിസ്മസ് ഈണങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ ആല്‍ബമാണ് ‘ദി ബെല്‍സ് ഓഫ് ക്രിസ്മസ്’.

Read More

ശബരിമല:ഈ വർഷത്തെ മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി പിഎന്‍ മഹേഷാണ് നട തുറക്കുന്നത്. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രം തുറക്കാനായി അവിടുത്തെ മേല്‍ശാന്തി പിഎം മുരളിക്ക് താക്കോലും ഭസ്മവും നല്‍കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ദീപം തെളിക്കും. അതിനുശേഷം ഭക്തര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും. ശബരിമലയിലെയും മാളികപ്പുറത്തെയും നിയുക്തമേല്‍ശാന്തിമാര്‍ ആദ്യം പടികയറും. നാളെ ഭക്തര്‍ക്ക് ദര്‍ശനവും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും മാത്രമേയുള്ളു. പൂജകള്‍ ഉണ്ടാകില്ല . പുതിയ മേല്‍ശാന്തിമാരായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം)എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്കാണ്. തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്യും. പിന്നീട് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ചൊല്ലിക്കൊടുക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേല്‍ശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്. കൊല്ലം ശക്തികുളങ്ങര കന്നിമേല്‍ചേരി തോട്ടത്തില്‍മഠം നാരായണീയത്തില്‍ എസ് അരുണ്‍കുമാര്‍ നമ്പൂതിരി, കോഴിക്കോട്…

Read More